ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും കൂടുതൽ കുതിച്ചുയർന്ന മാസമാണ് ജൂൺ. രാഷ്ട്രീയ രം​ഗത്തെ സ്ഥിരതയും സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ റിസ്ക് ലഘൂകരണവുമൊക്കെയാണ് മ്യൂച്വൽ ഫണ്ട് മേഖല കുതിച്ചുയരാൻ കാരണം. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പേർ നിക്ഷേപം നടത്തിയ ഇന്ത്യയിലെ മികച്ച മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയെന്ന് നോക്കാം. കൂടാതെ കഴിഞ്ഞ മാസങ്ങളിലെ കണക്കുകളും താരതമ്യം ചെയ്യാം.

അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ടുകളുടെ കണക്കനുസരിച്ച് മ്യൂച്വൽ ഫണ്ടുകൾ 76.6 ബില്യൺ രൂപ വരെ ഉയർന്നു. മെയ് മാസത്തിൽ ഫണ്ടുകൾക്ക് ലഭിച്ച നേട്ടം 54.1 ബില്യൺ രൂപയായിരുന്നു. മാർച്ചിനു ശേമുള്ള ഏറ്റവും വലിയ കുതിപ്പായിരുന്നു കഴിഞ്ഞ മാസത്തേത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ പേർ വാങ്ങിയതും വിറ്റതുമായ മികച്ച മൂന്ന് മ്യൂച്വൽ ഫണ്ടുകളാണ് താഴെ പറയുന്നവ.

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്

 

എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്: ഇന്ത്യയിലെ ടോപ്പ് മണി മാനേജറായ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് 22 ബില്യൺ രൂപയുടെ ഇക്വിറ്റികളാണ് കൈവശം വച്ചിരിക്കുന്നത്. ഇതിൽ ധനകാര്യത്തിൽ 35% ഓഹരി ആസ്തികളും വ്യാവസായിക കമ്പനികൾ 14 ശതമാനവുമാണ്.

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ: ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് മികച്ച നേട്ടം കൈവരിക്കുന്ന മറ്റൊരു ഫണ്ട് മാനേജർ. 19 ബില്യൺ രൂപയുടെ ഇക്വിറ്റി ആസ്തികളാണ് ഐസിഐസിഐ പ്രുഡൻഷ്യൽ കൈവശം വച്ചിട്ടുള്ളത്.

എസ്ബിഐ ഫണ്ട് മാനേജുമെന്റ്: 340 ലധികം സ്റ്റോക്കുകളിലായി 24 ബില്യൺ രൂപയാണ് എസ്ബിഐ ഫണ്ട് മാനേജുമെന്റിന്റെ കൈവശമുള്ളത്. ധനകാര്യത്തിൽ 39% ആസ്തിയും സാങ്കേതികവിദ്യ 9.4% ഉം ആയാണ് വിഭജിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Best Mutual Funds In India

According to the Association of Mutual Funds, mutual funds rose to 76.6 billion rupees.
Story first published: Saturday, July 13, 2019, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more