എടിഎം തട്ടിപ്പുകള്‍ തുടര്‍ക്കഥ; ഓര്‍ത്തുവയ്ക്കൂ ചെറുതെങ്കിലും ചില വലിയ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാടുകള്‍ എടിഎം കാര്‍ഡുകളിലേക്ക് മാറിത്തുടങ്ങിയതോടെ സൗകര്യങ്ങള്‍ ഒരുപാട് വര്‍ധിച്ചു. എന്നാല്‍ ഒരല്പം അശ്രദ്ധയും അറിവില്ലായ്മയും മാത്രം മതിയാകും കാര്യങ്ങള്‍ കൈവിട്ടുപോകാന്‍. കാലങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെട്ടാലുളള അവസ്ഥ പറയേണ്ടതില്ലല്ലോ...

 

പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് മുമ്പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്

ഡല്‍ഹിയിലെ ചില ഉള്‍പ്രദേശങ്ങളില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എടിഎം തട്ടിപ്പുകള്‍ ഞെട്ടിക്കുന്നതാണ്. സെക്യൂരിറ്റി ഗാര്‍ഡുകളില്ലാത്തതും പ്രവര്‍ത്തനരഹിതവുമായ എടിഎമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ തട്ടിപ്പുകളും. സഹായിക്കാനെന്ന വ്യാജേനയെത്തി എടിഎം നമ്പര്‍ രഹസ്യമായി ചോര്‍ത്തുകയും ഞൊടിയിടയില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ നല്‍കി മുങ്ങുകയുമായിരുന്നു തട്ടിപ്പുകാര്‍. ഇതിന് ഇരയായതോ പാവപ്പെട്ട ഗ്രാമീണരും.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇന്ന് പണമല്ല താരം, കാര്‍ഡുകളാണ്. അതുകൊണ്ടുതന്നെ വലിയ തട്ടിപ്പുകള്‍ തടയാന്‍ ചെറിയ ചില മുന്‍കരുതലുകള്‍ നന്നായിരിക്കും. എടിഎം പണമിടപാടുകള്‍ നടത്തുമ്പോള്‍ ഓര്‍ത്തുവയ്‌ക്കേണ്ട ചില കാര്യങ്ങളിലേക്ക്.

ഇക്കാര്യങ്ങള്‍ ചെയ്യല്ലേ

ഇക്കാര്യങ്ങള്‍ ചെയ്യല്ലേ

1. എടിഎം പിന്‍ നമ്പര്‍ ആരുമായും പങ്കുവയ്ക്കരുത്, ബാങ്ക് അധികൃതരോടുപോലും അരുത്.

2. കാര്‍ഡില്‍ ഒരു കാരണവശാലും പിന്‍ നമ്പര്‍ എഴുതരുത്, കാര്‍ഡ് സൂക്ഷിക്കുന്ന പഴ്‌സിലായാല്‍പ്പോലും പിന്‍ നമ്പര്‍ എഴുതിവയ്ക്കരുത്.

3. ഇടപാടുകള്‍ നടത്തുമ്പോള്‍ എടിഎം കൗണ്ടറില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പുവരുത്തണം

4. എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ അപരിചിതരാണെങ്കില്‍ സംഭാഷണങ്ങള്‍ ഒഴിവാക്കാം. പണമോ എടിഎമ്മോ അപരിചിതരുടെ കൈയ്യില്‍ ഒരിക്കലും ഏല്‍പ്പിക്കാതിരിക്കുക

എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍

5. എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ ആ എടിഎം മെഷിന്‍ ഉപയോഗിക്കരുത്

6. ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും അരണ്ട വെളിച്ചമുളളതുമായ എടിഎം മെഷിനുകള്‍ ഒഴിവാക്കാം

7. എടിഎം കാര്‍ഡുമായി ബന്ധപ്പെട്ടുളള എസ്എംഎസുകള്‍, ഫോണ്‍കോളുകള്‍ എന്നിവ വന്നാല്‍ വിവരങ്ങള്‍ ഒരിക്കലും വെളിപ്പെടുത്താതിരിക്കുക. ഇക്കാര്യം പ്രസ്തുത ബാങ്കിന്റെ ബ്രാഞ്ചിനെ അറിയിക്കണം

സുരക്ഷിതമായി എടിഎം ഉപയോഗിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

സുരക്ഷിതമായി എടിഎം ഉപയോഗിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

1. മൂന്ന് മാസത്തിലൊരിക്കലെങ്കിലും എടിഎം പിന്‍ നമ്പര്‍ നിര്‍ബന്ധമായും മാറ്റാന്‍ ശ്രദ്ധിക്കുക

2. പണം പിന്‍വലിക്കുമ്പോഴും പിന്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോഴുമെല്ലാം എടിഎം മെഷിനോടു ചേര്‍ന്നു നില്‍ക്കാം

3. ഏതെങ്കിലും പ്രത്യേക ഉപകരണം എടിഎമ്മില്‍ ഘടിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഉടന്‍ ബാങ്ക് അധികൃതരെയോ സെക്യൂരിറ്റി ഉദ്യോഗസ്ഥനെയോ അറിയിക്കാം

4. ഇടപാടുകള്‍ നടത്തിയ ശേഷം സ്‌ക്രീനിലെ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്താന്‍ മറക്കാതിരിക്കുക. വെല്‍കം സ്‌ക്രീന്‍ വന്നുവെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം പുറത്തേക്ക് കടക്കുക.

പണം നഷ്ടപ്പെടുകയാണെങ്കില്‍

5. എന്തെങ്കിലും കാരണവശാല്‍ പണം നഷ്ടപ്പെടുകയാണെങ്കില്‍ ഏഴുദിവസത്തിനകം പരാതി നല്‍കണം.

6. ബാങ്കില്‍ നിന്നും നിര്‍ബന്ധമായും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുക്കുക

7. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ഇക്കാര്യം ബാങ്കിനെ നേരിട്ടോ ബാങ്കിന്റെ കോള്‍ സെന്ററിലേക്ക് ഫോണ്‍ വഴിയോ അറിയിക്കാം. അക്കൗണ്ടില്‍ നിന്നും അനധികൃത ഇടപാടുകള്‍ നടത്തുന്നത് തടയാനായി നെറ്റ് ബാങ്കിങ് വഴിയോ മൊബൈല്‍ ബാങ്കിങ് വഴിയോ കാര്‍ഡ് ബ്ലോക്ക് ചെയ്യാവുന്നതാണ്.

English summary

എടിഎം തട്ടിപ്പുകള്‍ തുടര്‍ക്കഥ-ഓര്‍ത്തുവയ്ക്കൂ ചെറുതെങ്കിലും ചില വലിയ കാര്യങ്ങള്‍

ATM transaction fraud on rise. Keep these things in mind to protect your money
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X