കാൻസർ ഇനി നിങ്ങളെ ഒരിയ്ക്കലും കടക്കാരാക്കില്ല; പണത്തിന് വഴി തേടുന്നവർ അറിയാൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിത ശൈലിയിൽ വന്ന മാറ്റത്തിനൊപ്പം ക്യാൻസർ പോലുള്ള രോ​ഗങ്ങൾക്ക് ഇരയാകുന്നവർ ഇന്ന് വളരെ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോ​ഗമാണ് കാൻസർ. മരിക്കുന്ന ഓരോ ആറു പേരിലും ഒരാൾ കാൻസർ രോ​ഗിയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രോ​ഗം കണ്ടെത്തിയാലും ചികിത്സാ ചെലവ് താങ്ങാനാകാത്തതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്ന മറ്റൊരു കാര്യം. എന്നാൽ പലർക്കും അറിയാത്ത കാൻസർ ഇൻഷുറൻസിനെക്കുറിച്ച് ചില കാര്യങ്ങൾ പരിശോധിക്കാം.

എന്താണ് കാൻസർ ഇൻഷുറൻസ് പ്ലാൻ?
 

എന്താണ് കാൻസർ ഇൻഷുറൻസ് പ്ലാൻ?

കാൻസർ രോ​ഗം കണ്ടെത്തുന്നവർക്ക് ലഭിക്കുന്ന സമഗ്രമായ ഇൻ‌ഷുറൻ‌സ് പോളിസികളാണ് ക്യാൻ‌സർ‌ ഇൻ‌ഷുറൻ‌സ് പദ്ധതികൾ‌. ഒരാൾക്ക് കാൻസർ നിർണയിച്ചു കഴിഞ്ഞാൽ ഒന്നിലധികം ആനുകൂല്യങ്ങളാണ് ഈ ഇൻഷുറൻസ് പദ്ധതി വഴി ലഭിക്കുക. ഇത് രോ​ഗികളുടെ ചികിത്സാ ചെലവുകൾ‌ നികത്താൻ‌ തീർച്ചയായും സഹായിക്കും.

ഏതൊക്കെ കാൻസറുകൾ?

ഏതൊക്കെ കാൻസറുകൾ?

എല്ലാത്തരം ക്യാൻസറുകളും ഇൻഷുറൻസ് പരിധിയിൽ വരില്ല എന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. കാൻസർ പ്ലാൻ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. സ്തനാർബുദം, ശ്വാസകോശ അർബുദം, രക്ത അർബുദം, അണ്ഡാശയ അർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ആമാശയ അർബുദം, അസ്ഥി അർബുദം, സെർവിക്കൽ കാൻസർ എന്നിവയാണ് ഇൻഷുറൻസ് പോളിസികളിൽ ഉൾപ്പെടുന്ന കാൻസർ വിഭാ​ഗങ്ങൾ. എന്നാൽ ലൈംഗിക രോഗങ്ങൾ മൂലമുണ്ടാകുന്ന ക്യാൻസർ, റേഡിയേഷനുമായോ റേഡിയോ ആക്റ്റിവിറ്റിയുമായോ സമ്പർക്കം മൂലമുണ്ടാകുന്ന കാൻസറുകൾ എന്നിവ ഇൻഷുറൻസ് പരിധിയിൽ പെടില്ല.

കാൻസർ പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കാം?

കാൻസർ പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കാം?

കാൻസർ പദ്ധതികൾ നൽകുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചതോടെ ശരിയായ പദ്ധതി തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നിരുന്നാലും, ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാൻസർ പദ്ധതിയിൽ നിന്ന് പരമാവധി പ്രയോജനം നേടാം.

  • തുകയും കാലാവധിയും
  • കാൻസറിന്റെ സ്റ്റേജുകൾ
  • പ്രീമിയം എഴുതിത്തള്ളലും വരുമാന ആനുകൂല്യവും
തുകയും കാലാവധിയും

തുകയും കാലാവധിയും

കാൻസർ ചികിത്സ ചെലവേറിയതും കൂടുതൽ കാലം തുടരുന്നതുമാണ്. അതിനാൽ ഉയർന്ന തുകയുള്ളതും ഉയർന്ന കാലയളവുള്ളതുമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ക്യാൻസർ പദ്ധതികൾക്ക് ഇൻഷുറൻസ് കമ്പനികൾ 50 ലക്ഷം രൂപ വരെ അഷ്വേർഡ് വാഗ്ദാനം ചെയ്യുകയും 65 വർഷം വരെ കവറേജ് നൽകുകയും ചെയ്യുന്നു. എന്നാൽ ഇൻഷുറൻസ് പ്ലാനുകളിലെ പ്രീമിയം അപേക്ഷകന്റെ സം അഷ്വേർഡും പ്രായവും അനുസരിച്ച് വ്യത്യാസപ്പെടും. ഉദാഹരണത്തിന്, വാങ്ങുന്നയാളുടെ പ്രായം അനുസരിച്ച് പ്രതിമാസം 180 രൂപ മുതൽ 50 ലക്ഷം രൂപ വരെ ക്യാൻസർ കവർ അപ്പോളോ മ്യൂണിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറർ കോർപ്പറേഷനും കാൻസർ പദ്ധതികൾ ന്യായമായ പ്രീമിയത്തിൽ വാഗ്ദാനം ചെയ്യുന്നു.

കാൻസറിന്റെ സ്റ്റേജുകൾ

കാൻസറിന്റെ സ്റ്റേജുകൾ

ഒരു കാൻസർ ഇൻഷുറൻസ് പദ്ധതി വാങ്ങുമ്പോൾ കാൻസറിന്റെ എല്ലാ ഘട്ടങ്ങളിലും പരിരക്ഷ നൽകുന്ന പോളിസി ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. സാധാരണഗതിയിൽ, ഇൻഷുറൻസ് പോളിസികൾ ക്യാൻസറിന്റെ വിവിധ ഘട്ടങ്ങളിൽ ഉറപ്പുനൽകുന്ന തുകയുടെ ഒരു ശതമാനമാണ് നൽകുക. എന്നാൽ ചില കമ്പനികൾ പ്രാരംഭഘട്ട ക്യാൻസറുകൾക്ക് പരിരക്ഷ നൽകില്ല. അതിനാൽ, ഒരു കാൻസർ പ്ലാൻ വാങ്ങുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കണം.

പ്രീമിയം എഴുതിത്തള്ളലും വരുമാന ആനുകൂല്യവും

പ്രീമിയം എഴുതിത്തള്ളലും വരുമാന ആനുകൂല്യവും

കാൻസർ ഒരു വ്യക്തിയുടെ വരുമാന ശേഷിയെ സാരമായി ബാധിക്കുന്ന രോ​ഗമാണ്. അതിനാൽ ഒരു കുടുംബത്തിലെ വരുമാനം നേടുന്ന അംഗത്തിന് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയാൽ വരുമാന നഷ്ടം ഉണ്ടാകുമെന്ന് വ്യക്തം. അതുകൊണ്ട് തന്നെ, പ്രീമിയം ഒഴിവാക്കൽ സൗകര്യം നൽകുന്ന പോളിസികൾ തിരഞ്ഞെടുക്കുന്നതും ഇൻഷ്വർ ചെയ്‌തയാൾക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി കഴിഞ്ഞാൽ സ്ഥിരമായി പ്രതിമാസ വരുമാനം നൽകുന്ന പദ്ധതികൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

malayalam.goodreturns.in

English summary

കാൻസർ ഇൻഷുറൻസിന്റെ നേട്ടങ്ങൾ എന്തൊക്കെ? തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Let’s take a look at some things about cancer insurance that many are not aware of. Read in malayalam.
Story first published: Wednesday, July 17, 2019, 13:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more