കാർഡ് വേണ്ട, കൈയിൽ ഫോണുണ്ടെങ്കിൽ എടിഎമ്മിൽ നിന്ന് കാശെടുക്കാം; എങ്ങനെയെന്ന് നോക്കൂ‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയിൽ പണം കൊണ്ടു നടക്കുന്നവർ ഇന്ന് വളരെ ചുരുക്കമാണ്. കാർഡ് ആണ് എല്ലാവരും മിക്ക ആവശ്യങ്ങൾക്കും ഉപയോ​ഗിക്കുന്നത്. എന്നാൽ ഇനി കാർഡും കൊണ്ടു നടക്കേണ്ട ആവശ്യമില്ല, പകരം നിങ്ങളുടെ ഫോണുണ്ടായാൽ മതി. എടിഎമ്മിൽ നിന്ന് ഈസിയായി പണം എടുക്കാം. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ ഈ സേവനം നേരത്തേ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ എച്ച്ഡിഎഫ്സി ബാങ്കും കാർഡില്ലാതെ എടിഎമ്മിൽ നിന്ന് കാശെടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ സേവനം
 

എച്ച്ഡിഎഫ്സി ബാങ്കിന്റെ സേവനം

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ മാത്രമാണ് ആവശ്യം. പണം അയച്ചു നൽകേണ്ട ആളുടെ മൊബൈൽ നമ്പർ അറിഞ്ഞാൽ പണം ഈസിയായി അയച്ചു നൽകാം. എടിഎം കാർഡില്ലാതെ തന്നെ എടിഎമ്മിൽ നിന്ന് ആവശ്യക്കാരന് തൽക്ഷണം പണം ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളിൽ ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടും വേണ്ട

ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടും വേണ്ട

ഈ സേവനം ഉപയോ​ഗപ്പെടുത്തുന്നതിന് ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട് വേണമെന്നും നിർബന്ധമില്ല. നെറ്റ് ബാങ്കിംഗും എടിഎമ്മും സംയോജിപ്പിച്ചുള്ള പണം പിൻവലിക്കൽ രീതിയാണിത്. മാത്രമല്ല വളരെ സുരക്ഷിതവുമാണ് ഈ ഇടപാട്. എന്നാൽ ഇടപാട് നടത്തുന്നതിന് മുമ്പ് ഉപയോക്താവ് നെറ്റ്ബാങ്കിംഗിൽ ഗുണഭോക്താവിനെ പേര് ചേർക്കണം എന്നുമാത്രം.

ഒരു ഗുണഭോക്താവിനെ എങ്ങനെ ചേർക്കാം

ഒരു ഗുണഭോക്താവിനെ എങ്ങനെ ചേർക്കാം

  • എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ്ബാങ്കിംഗ് സേവനത്തിൽ നിന്ന് ഫണ്ട് ട്രാൻസ്ഫർ തിരഞ്ഞെടുക്കുക
  • അതിൽ നിന്ന് റിക്വസ്റ്റ് എന്ന ഓപ്ഷൻ തിര‍ഞ്ഞെടുക്കണം
  • തുടർന്ന് 'Add a beneficiary' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • വിശദാംശങ്ങൾ നൽകി 'Continue' ബട്ടണിൽ ക്ലിക്കു ചെയ്യുക
  • വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കുക
  • അതിനു ശേഷം ഗുണഭോക്താവിനെ ചേർക്കുന്നത് പൂർത്തിയാക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) നൽകുക
  • ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

    ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

    മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഗുണഭോക്താവിനെ ആഡ് ചെയ്ത് കഴിഞ്ഞാൽ 30 മിനിറ്റിന് ശേഷം മാത്രമേ ഗുണഭോക്താവിന് പണം അയയ്ക്കാനാകൂ. കാരണം ആക്ടിവേഷൻ നടപടികൾ പൂർത്തിയാകണമെങ്കിൽ 30 മിനിട്ട് സമയമെടുക്കും. കൂടാതെ 24 മണിക്കൂറിനുള്ളിൽ പരമാവധി 7 ഗുണഭോക്താക്കളെ മാത്രമേ ചേർക്കാനോ പരിഷ്ക്കരിക്കാനോ ഇല്ലാതാക്കാനോ സാധിക്കൂ.

    എസ്ബിഐ യോനോ ആപ്പ് ‌

    എസ്ബിഐ യോനോ ആപ്പ് ‌

    എസ്ബിഐയുടെ എടിഎം കാര്‍ഡില്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന എടിഎമ്മുകള്‍ യോനോ കാഷ് പോയിന്റ്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. യോനോ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിൽ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഇടപാടുകള്‍ നടത്തുന്നതിനാവശ്യമായ ആറക്ക യോനോ കാഷ് പിന്‍ നമ്പര്‍ ലഭിക്കും. മൊബൈല്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് മറ്റൊരു ആറക്ക റഫറന്‍സ് നമ്പര്‍ എസ്എംഎസ്സായി ലഭിക്കുകയും ചെയ്യും. 30 മിനിട്ടുകള്‍ക്കകം യോനോ കാഷ് പോയിന്റില്‍ ചെന്ന് റഫറന്‍സ് നമ്പറും പിന്‍നമ്പറും നല്‍കിയാല്‍ പണം ലഭിക്കും.

malayalam.goodreturns.in

English summary

HDFC Cardless Cash Transaction

SBI, ICICI Bank and Axis Bank had already started this service. Now, however, HDFC Bank has introduced a cardless cash withdrawal system.
Story first published: Wednesday, July 3, 2019, 6:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more