ബാങ്കുകൾക്ക് എതിരെ പരാതിപ്പെടണോ? റിസർവ് ബാങ്കിന് പരാതി നൽകേണ്ടത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളുടെ സേവനങ്ങളിൽ നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടോ? എങ്കിൽ ഇനി മുതൽ റിസർവ് ബാങ്കിന് നേരിട്ട് നിങ്ങൾക്ക് പരാതിപ്പെടാം. ബാങ്കുകൾക്കും എന്‍ബിഎഫ്സികള്‍ക്കുമെതിരെ പരാതി നല്‍കുന്നതിന് റിസര്‍വ് ബാങ്ക് കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റമാണ് (സിഎംഎസ്) ആരംഭിച്ചിരിക്കുന്നത്. ഇതു വഴി വാണിജ്യ ബാങ്കുകള്‍, നഗര സഹകരണ ബാങ്കുകള്‍, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (എന്‍ബിഎഫ്സി) പോലുള്ള നിയന്ത്രിത സ്ഥാപനത്തിനെതിരെ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം. പരാതി നൽകേണ്ടത് എങ്ങനെയെന്ന് നോക്കാം.

 

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

സിഎംഎസ് ഡെസ്ക്ടോപ്പിൽ ഉപയോ​ഗിക്കാവുന്നതാണ്. കൂടാതെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും പരാതി നൽകാം.

 • പരാതി നൽകാൻ നിങ്ങൾ ആ​ദ്യം https://cms.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 • അതിനുശേഷം file a complaint link ൽ ക്ലിക്ക് ചെയ്യുക.
 • ഡ്രോപ്പ്ഡൗണിൽ നിന്ന് ഭാഷ തിരഞ്ഞെടുക്കുക
 • യോഗ്യതയുള്ള ബാങ്കിം​ഗ് സ്ഥാപനത്തിനെതിരെ ഓംബുഡ്‌സ്മാന് പരാതി നൽകുക.
 • ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന്, എന്റിറ്റിയുടെ തരം തിരഞ്ഞെടുക്കുക. അതായത് - ബാങ്ക്, എൻ‌ബി‌എഫ്‌സി അല്ലെങ്കിൽ സിസ്റ്റം പാർട്ടിസിപ്പന്റ്
സ്റ്റെപ് 2

സ്റ്റെപ് 2

 • ലോഡ്ജ് പരാതി പോർട്ടലിൽ പൊതുവായ വിശദാംശങ്ങൾ നൽകുക.
 • പരാതിയുടെ തീയതി, മറുപടി തീയതി എന്നിവ പൂരിപ്പിക്കുക
 • പരാതി റിസർവ് ബാങ്കിന്റെ ഓംബുഡ്സ്മാൻ / റീജിയണൽ ഓഫീസിലേയ്ക്കാണ് ലഭിക്കുക
 • സ്റ്റെപ് 3

  സ്റ്റെപ് 3

  ഇനിയാണ് പരാതിക്കാരന്റെ പൂർണമായ വിശദാംശങ്ങൾ നൽകേണ്ടത്. ഉദാഹരണത്തിന് നിങ്ങളുടെ പേര്, ലിംഗം, പ്രായം, ഫോൺ നമ്പർ, വിലാസം മുതലായ വിവരങ്ങൾ. കൂടാതെ നിങ്ങൾ പരാതിപ്പെടാൻ ആഗ്രഹിക്കുന്ന തരവും (ഉദാഹരണത്തിന്, ഇ-വാലറ്റിനെക്കുറിച്ചുള്ള പരാതി, ഇടപാട് പ്രശ്നം മുതലായവ) വ്യക്തമാക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി പൂരിപ്പിച്ച് കഴിഞ്ഞാൽ next ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

  സ്റ്റെപ് 4

  സ്റ്റെപ് 4

  ബാങ്കുകളുടെ വിശദാംശങ്ങൾ നൽകണം: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് അക്കൗണ്ട് വിഭാഗം തിരഞ്ഞെടുക്കുക. ബാധകമായ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, എടിഎം / ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുക. തർക്കത്തിലുള്ള തുക, ഉൾപ്പെട്ട നഷ്ടപരിഹാര തുക, അതിനുശേഷം, 'പരാതി അഭിപ്രായ വിഭാഗത്തിൽ' നിങ്ങൾ പരാതി നൽകാൻ ആഗ്രഹിക്കുന്ന ബാങ്ക് / വ്യക്തിയുടെ വിശദാംശങ്ങൾ പരാമർശിക്കുക. പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ, next ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

  സ്റ്റെപ് 5

  സ്റ്റെപ് 5

  • ഡിക്ലറേഷൻ വിവരങ്ങൾ വായിച്ച് അക്സെപ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് next ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ‌
  • നാമനിർദ്ദേശ വിശദാംശങ്ങൾ നൽകുക. next ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • പരാതിയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക.
  • അവസാനമായി, സബ്മിറ്റ് ബട്ടണിൽ ക്ലിക്കു ചെയ്യുന്നതോടെ, നിങ്ങളുടെ പരാതി വിജയകരമായി ഫയൽ ചെയ്യപ്പെടും

malayalam.goodreturns.in

English summary

How To File Complaints Against Banks?

Do you have any complaints about the services of the banks? You can then file a complaint directly to the Reserve Bank.
Story first published: Wednesday, July 3, 2019, 13:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X