പാൻ കാർഡ് ഉള്ളവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പിഴ ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാൻ കാർഡ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിലൊന്നാണ്. ഒരു വ്യക്തി നടത്തുന്ന എല്ലാ ഇടപാടുകളെയും ആദായനികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നതും പാൻ കാർഡ് വഴിയാണ്. ആദായനികുതി വകുപ്പ് തന്നെയാണ് ഈ പത്ത് അക്ക നമ്പർ അടങ്ങിയ കാർഡ് നൽകുന്നത്. പാൻ കാർഡ് ഉടമകൾ അനാവശ്യ പിഴ നൽകലുകൾ ഒഴിവാക്കാൻ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

ഒരു പാൻ കാർ‍‍ഡ് മാത്രം

ഒരു പാൻ കാർ‍‍ഡ് മാത്രം

ആദായ നികുതി വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച്, ഒരു വ്യക്തിക്ക് ഒരു പാൻ കാർഡ് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നവരിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കും. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടെങ്കിൽ, 'പാൻ മാറ്റ അഭ്യർത്ഥന' അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്.

പാൻ - ആധാർ ബന്ധിപ്പിക്കൽ

പാൻ - ആധാർ ബന്ധിപ്പിക്കൽ

ആദായ നികുതി നിയമത്തിലെ സെക്ഷൻ 139 എഎ (2) പ്രകാരം, ഒരു വ്യക്തിക്ക് അനുവദിച്ച പാൻ കാർഡുകൾ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അസാധുവായി കണക്കാക്കും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 സെപ്റ്റംബർ 30 ആണ്.

2019ലെ കേന്ദ്ര ബജറ്റിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ചത്.

ടിഡിഎസ് ഡിഡക്ഷൻ

ടിഡിഎസ് ഡിഡക്ഷൻ

പുതിയ പാൻ നിയമ പ്രകാരം നിങ്ങളുടെ വീടിന്റെ നിർമ്മാണത്തിനായി ഒരു കരാറുകാരനെയോ ഡിസൈനർ, ആർക്കിടെക്റ്റ് തുടങ്ങിയവരെയോ ഉപയോ​ഗിക്കുകയോ നിയമിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇവർക്ക് അന്തിമ തുക നൽകുന്നതിന് മുമ്പ് ടിഡിഎസ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. കരാറുകാരന്റെ പാൻ കാർഡ് ഉപയോഗിച്ച് വേണം ടിഡിഎസ് തുക സർക്കാരിൽ നിക്ഷേപിക്കേണ്ടത്.

പാൻ കാർഡ് ഇനി വെറും 10 മിനിട്ടിനുള്ളിൽ കിട്ടും; അപേക്ഷിക്കേണ്ടത് എങ്ങനെ?

പാൻ നിർബന്ധമുള്ള ഇടപാടുകൾ

പാൻ നിർബന്ധമുള്ള ഇടപാടുകൾ

ഒരു വ്യക്തിക്ക് അടിസ്ഥാന നികുതി ഇളവ് പരിധിയേക്കാൾ കവിയുന്ന വരുമാനമുണ്ടെങ്കിലോ, ഐടിആർ ഫയൽ ചെയ്യുന്നതിനോ അല്ലെങ്കിൽ 5 ലക്ഷം രൂപയിൽ കൂടുതൽ ബിസിനസ് വിറ്റുവരവ് ഉണ്ടെങ്കിലോ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ സർക്കാരിന് ലഭിച്ചിരിക്കുന്ന വിവരങ്ങളനുസരിച്ച് വിദേശ കറൻസി കൈമാറ്റം, അല്ലെങ്കിൽ ബാങ്കുകളിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കൽ പോലുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ ഏർപ്പെടുന്ന ആളുകൾ പാൻ നമ്പർ വ്യക്തമാക്കാറില്ല. ഇത്തരം ഇടപാടുകൾ വഴി നടത്തുന്ന തട്ടിപ്പുകൾ തടയാൻ ഇനി മുതൽ പാൻ കാർഡുകൾ ആവശ്യമാണ്.

നിങ്ങളുടെ പാൻ കാർഡ് നഷ്ട്ടമായോ? ഡൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

പാൻ ആധാർ കൈമാറ്റം

പാൻ ആധാർ കൈമാറ്റം

ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിന്, പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും, പാൻ കാർഡില്ലാത്ത നികുതിദായകർക്ക് ആധാർ കാർഡ് ഉപയോഗിച്ചും ഇനി റിട്ടേൺ ഫയൽ ചെയ്യാമെന്ന് ഇത്തവണചത്തെ ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്തിനാണ് പാന്‍ കാര്‍ഡ്? പെര്‍മനന്റ് അക്കൗണ്ട് നമ്പറിനെ കുറിച്ച് അറിയേണ്ടതെല്ലാം

malayalam.goodreturns.in

English summary

പാൻ കാർഡ് ഉള്ളവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പിഴ ഉറപ്പ്

Here are some things that PAN card holders should definitely know to avoid unnecessary penalties. Read in malayalam.
Story first published: Monday, July 29, 2019, 7:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X