തുടക്കക്കാർക്ക് നിക്ഷേപം നടത്താൻ പറ്റിയ 5 ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്ന തുടക്കക്കാരനാണെങ്കിൽ നിങ്ങൾക്ക് അനുയോ​ജ്യമായ ചില നിക്ഷേപ ഓപ്ഷനുകൾ താഴെ പറയുന്നവയാണ്. മിഡ്ക്യാപ്പിനേക്കാളും സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമുകളേക്കാളും റിസ്ക് താരതമ്യേന കുറഞ്ഞ ലാർജ്ക്യാപ് ഫണ്ടുകളാണ് നിങ്ങൾക്ക് അനുയോജ്യം. ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമുകളിലും റിസ്ക്ക് സാധ്യതയുണ്ടെങ്കിലും താരതമ്യേന അപകട സാധ്യത കുറവാണ്.

മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്
 

മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്

5 വർഷത്തെ ഉയർന്ന വരുമാനം നേടി തരുന്ന ലാർജ് ക്യാപ് ഫണ്ടാണ് മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്. 13 ശതമാനം റിട്ടേൺ നൽകുന്ന ഈ 5 വർഷത്തെ ഫണ്ട് മറ്റ് ഫണ്ടുകളേക്കാൾ മികച്ച വരുമാനം നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവ ഈ ഫണ്ടിന്റെ കൈവശമുണ്ട്.

ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്

ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്

മിക്ക ലാർജ് ക്യാപ്പ് ഫണ്ടുകളുടെയും അവസാന 1, 2, 3 വർഷത്തെ വരുമാനം മികച്ചതായിരിക്കില്ല. എന്നാൽ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് ഒരു വർഷത്തിൽ 2.41 ശതമാനവും 3 വർഷത്തിനുള്ളിൽ 13.29 ശതമാനവും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 12 ശതമാനവും വരുമാനം നൽകിയിട്ടുണ്ട്. വരുമാനം കൈവരിക്കാനാകാത്തതും സാമ്പത്തിക വളർച്ച മന്ദഗതിയിലായതും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം കുറച്ചിട്ടുണ്ട്.

റിലയൻസ് ലാർജ്കാപ്പ് ഫണ്ട്

റിലയൻസ് ലാർജ്കാപ്പ് ഫണ്ട്

കഴിഞ്ഞ ഒരു വർഷത്തിൽ റിലയൻസ് ലാർജ്കാപ്പ് ഫണ്ട് 0.24 ശതമാനം വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ അഞ്ചു വർഷത്തെ വരുമാനം 11 ശതമാനമാണ്. ഇത് സെൻസെക്‌സിൽ നിന്നുള്ള അഞ്ചുവർഷത്തെ വരുമാനത്തേക്കാൾ മികച്ചതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ലാർസൻ ടർബോ, ഐടിസി എന്നിവയുടെ ഓഹരികളിലാണ് ഫണ്ടിന്റെ നിക്ഷേപമുള്ളത്.

കാനറ റോബെകോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്

കാനറ റോബെകോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്

3 വർഷത്തിനിടെ 9.38 ശതമാനവും അഞ്ചു വർഷത്തിനിടെ 9.99 ശതമാനവും നേട്ടമാണ് ഫണ്ട് കൈവരിച്ചിട്ടുള്ളത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി എന്നിവയിൽ ഫണ്ടിന് നിക്ഷേപമുണ്ട്. വാല്യൂ റിസേർച്ച് ഓൺ‌ലൈനിൽ 4 സ്റ്റാർ റേറ്റിംഗാണ് ഫണ്ടിനുള്ളത്.

എസ്‌ബി‌ഐ ബ്ലൂ‌ചിപ്പ് ഫണ്ട്

എസ്‌ബി‌ഐ ബ്ലൂ‌ചിപ്പ് ഫണ്ട്

എസ്‌ബി‌ഐ ബ്ലൂ‌ചിപ്പ് ഫണ്ടും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മികച്ച വരുമാനം നേടിയിട്ടുണ്ട്. 11.08 ശതമാനമാണ് അഞ്ച് വർഷത്തെ വരുമാനം. മൂന്ന് വർഷത്തെ വരുമാനം 6.03 ശതമാനമായി കുറഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലാർസൻ ടർബോ തുടങ്ങിയവയിലാണ് ഫണ്ടിന്റെ നിക്ഷേപം.

malayalam.goodreturns.in

English summary

തുടക്കക്കാർക്ക് നിക്ഷേപം നടത്താൻ പറ്റിയ 5 ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ

If you are a beginner who understands how to invest in Mutual Fund Schemes, here are some investment options that are beneficial for you. Read in malayalam.
Story first published: Friday, August 16, 2019, 13:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more