ഭർത്താവിന്റെയോ പിതാവിന്റെയോ മരണ ശേഷം സ്ത്രീകൾ ഉടൻ ചെയ്യേണ്ട നിയമപരമായ കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലങ്ങളായി വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ദുർബല വിഭാ​ഗമായാണ് കണക്കാക്കിയിരുന്നത്. പൂർവിക സ്വത്തവകാശത്തിന്റെ കാര്യം മുതൽ അറിവില്ലായ്മയാൽ പല സ്ത്രീകൾക്കും അവരുടെ സ്വത്തവകാശങ്ങൾ വരെ നഷ്ട്ടപ്പെട്ടിട്ടുണ്ട്. എന്നാൽ സ്ത്രീകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പിതാവിന്റെയോ ഭർത്താവിന്റെയോ മരണം ശേഷം സ്ത്രീകൾ തീർച്ചയായും ചെയ്യേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

മരണ സർട്ടിഫിക്കറ്റ് വാങ്ങുക

മരണ സർട്ടിഫിക്കറ്റ് വാങ്ങുക

പിതാവിന്റെയോ ഭർത്താവിന്റെയോ മരണ ശേഷം സ്ത്രീകൾ ആദ്യം തന്നെ പ്രാദേശിക മുനിസിപ്പൽ അതോറിറ്റി നൽകുന്ന മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ വാങ്ങണം. മരണപ്പെട്ടയാളുടെ സ്വത്തുക്കളോ നിക്ഷേപങ്ങളോ കൈമാറാൻ എല്ലാ ധനകാര്യ സ്ഥാപനങ്ങളും മരണ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. ക്ലെയിം ചെയ്യുന്നതിനോ അല്ലെങ്കിൽ മരണപ്പെട്ടയാളുടെ സ്വത്തുക്കൾ വിൽക്കുന്നതിനോ മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

വിൽപ്പത്രത്തിന്റെ പകർപ്പ്

വിൽപ്പത്രത്തിന്റെ പകർപ്പ്

നിങ്ങളുടെ അച്ഛനോ ഭർത്താവോ ഒരു വിൽപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് അടുത്ത നടപടി. മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, ഷെയറുകൾ, ബാങ്ക് അക്കൗണ്ട് ബാലൻസ് എന്നിവ ആർക്കൊക്കെയാണ് പങ്കിട്ടിരിക്കുന്നതെന്ന് വിൽപ്പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടാകും. ഇത് കൈകാര്യം ചെയ്യേണ്ടത് നോമിനി ആണ്.

ലീ​ഗൽ ഹെയർ സർട്ടിഫിക്കറ്റ് നേടുക

ലീ​ഗൽ ഹെയർ സർട്ടിഫിക്കറ്റ് നേടുക

മരിച്ചയാൾ വിൽപ്പത്രം തയ്യാറാക്കിയിട്ടില്ലെങ്കിൽ സ്വത്ത് നിയമപരമായ അവകാശികൾക്ക് കൈമാറുന്നതിനുള്ള ലീ​ഗൽ ഹെയർ സർട്ടിഫിക്കറ്റ് നേടണം. ലീ​ഗൽ ഹെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റാണ് നേടേണ്ടത്. ഇത് പ്രാദേശിക മുനിസിപ്പൽ അതോറിറ്റിയിൽ നിന്ന് ലഭിക്കും.

നിങ്ങളുടെ പേരിൽ സ്വത്ത് കൈമാറുക

നിങ്ങളുടെ പേരിൽ സ്വത്ത് കൈമാറുക

നിങ്ങളുടെ പിതാവിന്റെയോ ഭർത്താവിന്റെയോ സ്വത്ത് നിങ്ങളുടെ പേരിലേയ്ക്ക് മാറ്റണമെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിലെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുക. ഇതിന് വിൽപ്പത്രം അല്ലെങ്കിൽ പിന്തുടർച്ചാവകശാ സർട്ടിഫിക്കറ്റ് ആവശ്യമാണ്. മരിച്ചയാൾ വിൽപ്പത്രം തയ്യാറാക്കിയിട്ടില്ലെങ്കിൽ മറ്റ് അവകാശികളിൽ നിന്നുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കാം.

ബാങ്കുകളെ അറിയിക്കുക

ബാങ്കുകളെ അറിയിക്കുക

നിങ്ങൾക്ക് നിയമപരമായ അവകാശ സർട്ടിഫിക്കറ്റോ വിൽപ്പത്രമോ ലഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ പിതാവിന്റെയോ ഭർത്താവിന്റെയോ മരണത്തെക്കുറിച്ച് ബാങ്കുകളെ അറിയിക്കണം. മരിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും വിധത്തിൽ മറ്റാരെങ്കിലും പണം പിൻവലിക്കുന്നത് ഇതുവഴി തടയാൻ സാധിക്കും.

malayalam.goodreturns.in

English summary

ഭർത്താവിന്റെയോ പിതാവിന്റെയോ മരണ ശേഷം സ്ത്രീകൾ ഉടൻ ചെയ്യേണ്ട നിയമപരമായ കാര്യങ്ങൾ

For a long time, women have been regarded as weak spheres in the home and in in the ancestral property. Read in malayalam.
Story first published: Friday, August 2, 2019, 9:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X