ഓഹരികൾ വാങ്ങാൻ ഇതാണോ മികച്ച സമയം? നിക്ഷേപം നടത്തും മുമ്പ് അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ 5 ലെ ബജറ്റ് പ്രഖ്യാപനത്തിനുശേഷം ബെഞ്ച്മാർക്ക് സൂചികകളിൽ ഏകദേശം 10 ശതമാനം നഷ്ടം സംഭവിച്ചു. അതിസമ്പന്നർക്ക് നികുതി സർചാർജ് ഏർപ്പെടുത്തിയതിനെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ നിക്ഷേപത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഏകദേശം 40 ശതമാനം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തിനത്തിലൂടെ ഉയർന്ന നികുതി അടയ്ക്കേണ്ടി വരുന്നത്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ മികച്ച സമയം ഇതാണോയെന്ന് പരിശോധിക്കാം.

വിറ്റഴിയ്ക്കൽ
 

വിറ്റഴിയ്ക്കൽ

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഹരികൾ നിരന്തരം വിറ്റൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് ആഭ്യന്തര സൂചികകളെ കാര്യമായി തന്നെ ബാധിച്ചു. കൂടുതൽ നികുതി നൽകേണ്ടി വരുന്നതിന് പകരം ഓഹരികൾ വിൽക്കാനാണ് നിക്ഷേപകർ ശ്രമിക്കുന്നത്. ജൂലൈ മാസത്തിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ 16,870 കോടി രൂപയുടെ അറ്റവിൽപ്പനയാണ് നടത്തിയിരിക്കുന്നത്. ഇതേ വിൽപ്പന സമ്മർദ്ദമാണ് ഓ​ഗസ്റ്റിലും തുടരുന്നത്.

ഇന്നലത്തെ വിൽപ്പന

ഇന്നലത്തെ വിൽപ്പന

ഓഗസ്റ്റ് ആദ്യ ദിവസം 1,085 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് ന‍ടന്നത്. ഓഹരി വിപണിയിൽ കൂടുതൽ ഇടിവിനുള്ള സാധ്യതകൾ കാണുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. നികുതി സർചാർജ് മാത്രമല്ല എഫ്പിഐകൾ വിൽക്കാൻ കാരണം. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ഓഹരി വിറ്റഴിക്കലിന് കാരണമാണെന്ന് നിക്ഷേപകർ പറയുന്നു.

വാഹന വിൽപ്പനയിൽ ഇടിവ്

വാഹന വിൽപ്പനയിൽ ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ ജൂലൈ മാസത്തിലെ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തി. മിനി കാറുകളുടെ അതായത് ആൾട്ടോ, പഴയ വാഗൺആർ എന്നിവയുടെ വിൽപ്പന 69.3 ശതമാനം ഇടിഞ്ഞ് 11,577 യൂണിറ്റായി. കോംപാക്റ്റുകളുടെ (സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഇഗ്നിസ്, സെലെറിയോ, പുതിയ വാഗൺആർ) വിൽപ്പന 22.7 ശതമാനം ഇടിഞ്ഞ് 57,512 യൂണിറ്റായി കുറഞ്ഞു. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് റിപ്പോർട്ട് അനുസരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ വാഹന വിൽപ്പന 15 ശതമാനം ഇടിഞ്ഞ് 40,142 യൂണിറ്റായി. ട്രാക്ടർ വിൽപ്പന 12 ശതമാനം ഇടിഞ്ഞ് 19,992 യൂണിറ്റുമായി.

ഓട്ടോ മേഖലയിലെ ഇടിവ്

ഓട്ടോ മേഖലയിലെ ഇടിവ്

വാഹന വിൽപ്പന മന്ദഗതിയിലാകുന്നത് വാഹന വായ്പകളിലും ഇടിവുണ്ടാക്കും. ഇത് എച്ച്ഡി‌എഫ്‌സി ബാങ്ക് പോലുള്ള റീട്ടെയിൽ ബാങ്കുകളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്‌സ്, ഹോണ്ട കാർസ് എന്നിവയുടെ വിൽപ്പനയും ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ഹോണ്ട വാഹന വിൽപ്പനയിൽ 48 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഹരി വാങ്ങാൻ മികച്ച സമയമോ?

ഓഹരി വാങ്ങാൻ മികച്ച സമയമോ?

വിപണിയിൽ 5 ശതമാനം കൂടി ഇടിവുണ്ടായാൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്ക് കൂടുതൽ നേട്ടമുണ്ടാക്കാം. നിലവിലെ സ്ഥിതിയിൽ ഓഹരികൾ വാങ്ങാൻ വരട്ടെ. കാരണം സെൻസെക്സ് ഓഹരി വിലകൾ ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവർ കൂടുതൽ ഇടിവിനായി കാത്തിരിക്കുന്നതാണ് നല്ലതെന്ന് നിരീക്ഷകർ പറയുന്നു.

malayalam.goodreturns.in

English summary

ഓഹരികൾ വാങ്ങാൻ ഇതാണോ മികച്ച സമയം? നിക്ഷേപം നടത്തും മുമ്പ് അറിയേണ്ട കാര്യങ്ങൾ

Let's see if this is the best time to invest in the stock market. Read in malayalam.
Story first published: Friday, August 2, 2019, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more