കൃഷിക്കാർക്ക് മാസം 3000 രൂപ പെൻഷൻ; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കർഷകർക്കായുള്ള പെൻഷൻ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ മാൻ-ധൻ യോജനയുടെ (പി.എം-കെ.എം.വൈ) രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. 2019-20 ബജറ്റിൽ പ്രഖ്യാപിച്ച പി.എം-കെ.എം.വൈ പ്രകാരം അർഹരായ കർഷകർക്ക് 60 വയസ്സ് തികയുമ്പോൾ മുതൽ പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. ഇന്നലെയാണ് രാജ്യത്തുടനീളം പി.എം-കെ.എം.വൈ രജിസ്ട്രേഷൻ ആരംഭിച്ചത്. ഇന്നലെ ഉച്ച വരെ 418 കർഷകർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

കർഷകരുടെ സമ്പാദ്യം
 

കർഷകരുടെ സമ്പാദ്യം

കഠിനാധ്വാനം ചെയ്തിട്ടും കർഷകർ വേണ്ടത്ര സമ്പാദിക്കുന്നില്ല. അതിനാൽ കർഷകരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഇതിന്റെ ഭാ​ഗമാണ് പി‌എം-കെ‌എം‌വൈ എന്നും തോമർ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എല്ലാ പ്രധാന പദ്ധതികളും കർഷകരിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ 100 ദിവസത്തിനുള്ളിൽ

ആദ്യ 100 ദിവസത്തിനുള്ളിൽ

സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ആദ്യത്തെ 100 ദിവസത്തിനുള്ളിൽ പ്രധാന പദ്ധതികൾ നടപ്പാക്കാൻ പ്രധാനമന്ത്രി ഓരോ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാ​ഗമായാണ് കൃഷിവകുപ്പ് പി‌എം-കെ‌എം‌വൈ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. പൊതു സേവന കേന്ദ്രങ്ങളിലൂടെയാണ് (സി‌എസ്‌സി) പി‌എം-കെ‌എം‌വൈയിൽ രജിസ്റ്റർ ചെയ്യേണ്ടത്. എൻറോൾമെന്റ് പൂർണമായും സൗജന്യമാണ്.

യോ​ഗ്യതകൾ

യോ​ഗ്യതകൾ

രണ്ട് ഹെക്ടർ കൃഷിസ്ഥലം കൈവശമുള്ള കർഷകർക്കാണ് പി‌എം-കെ‌എം‌വൈ പദ്ധതിക്ക് അർഹതയുള്ളത്. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് സ്വമേധയാ സംഭാവന അടിസ്ഥാനമാക്കിയുള്ള പെൻഷൻ പദ്ധതിയാണിത്. ചെറുകിട കർഷകരെ ലക്ഷ്യം വച്ചുള്ളതിനാൽ ഭൂവുടമസ്ഥ പരിധിയുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

60 വയസ്സിന് മുകളിലുള്ളവർക്ക് മാസം 400 രൂപ പെൻഷൻ; 80 കഴിഞ്ഞവർക്ക് 500 രൂപ

നിക്ഷേപ തുക

നിക്ഷേപ തുക

പെൻഷൻ പദ്ധതിയിൽ നിക്ഷേപം ആരംഭിക്കുന്ന പ്രായം അനുസരിച്ച് 55 മുതൽ 200 രൂപ വരെയാണ് പ്രതിമാസം സംഭാവന നൽകേണ്ടത്. കേന്ദ്രസർക്കാരും തുല്യ തുക സംഭാവന ചെയ്യും. കർഷകരുടെ ഭാര്യമാർക്കും പ്രത്യേകം നിക്ഷേപം നടത്താൻ സാധിക്കും. ഇതുവഴി അവർക്കും 3000 രൂപ വീതം പെൻഷൻ ലഭിക്കും.

പെൻഷൻ കിട്ടാൻ സർക്കാർ ജോലി വേണ്ട; 1000 മുതൽ 50000 രൂപ വരെ പെൻഷൻ നിങ്ങൾക്കും കിട്ടും

മരണം സംഭവിച്ചാൽ

മരണം സംഭവിച്ചാൽ

നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കർഷകൻ മരിച്ചാൽ ഭാര്യയ്ക്ക് പദ്ധതിയിൽ തുടരാവുന്നതാണ്. പങ്കാളി സംഭാവന നൽകി പദ്ധതിയിൽ തുടരാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ പലിശ സഹിതം കർഷകൻ നൽകിയ മൊത്തം സംഭാവനയും പങ്കാളിയ്ക്ക് നൽകും. പങ്കാളിയുടെ അഭാവത്തിൽ, പലിശയ്‌ക്കൊപ്പം മൊത്തം സംഭാവനയും നോമിനിക്ക് കൈമാറുന്നതാണ്. നിക്ഷേപ കാലാവധി പൂർത്തിയായ ശേഷം കർഷകൻ മരിച്ചാൽ, പങ്കാളിക്ക് പെൻഷന്റെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കും.

പെൻഷനായാലും ടെൻഷനില്ലാതെ ജീവിക്കാം; റിട്ടയര്‍മെന്റിന് മുമ്പ് ചെയ്യേണ്ട 10 കാര്യങ്ങൾ

നിക്ഷേപം അവസാനിപ്പിച്ചാൽ

നിക്ഷേപം അവസാനിപ്പിച്ചാൽ

കുറഞ്ഞത് അഞ്ച് വർഷത്തെ പതിവ് സംഭാവനകൾക്ക് ശേഷം ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ നിന്ന് വേണമെങ്കിൽ പുറത്തുകടക്കാം. ഇങ്ങനെ നിക്ഷേപം അവസാനിപ്പിക്കുമ്പോൾ മുഴുവൻ സംഭാവനയും നിലവിലുള്ള സേവിംഗ് ബാങ്ക് നിരക്കുകൾക്ക് തുല്യമായ പലിശ സഹിതം പെൻഷൻ ഫണ്ട് മാനേജർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) തിരികെ നൽകും.

കുടിശ്ശിക വന്നാൽ

കുടിശ്ശിക വന്നാൽ

സ്ഥിരമായി സംഭാവന ചെയ്യുന്നതിൽ തടസ്സമുണ്ടായാൽ നിശ്ചിത പലിശ സഹിതം കുടിശ്ശിക അടച്ചുകൊണ്ട് സംഭാവന ക്രമപ്പെടുത്താവുന്നതാണ്. ഇതിനായി എൽ‌ഐ‌സി, ബാങ്കുകൾ‌, സർക്കാരിൻറെ ഉചിതമായ പരാതി പരിഹാര സംവിധാനം എന്നിവയുടെ സഹായം ലഭിക്കും. പദ്ധതിയുടെ നിരീക്ഷണം, അവലോകനം, ഭേദഗതി എന്നിവയ്ക്കായി സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

malayalam.goodreturns.in

Read more about: pension പെൻഷൻ
English summary

പ്രധാൻ മന്ത്രി കിസാൻ മാൻ-ധൻ യോജന: രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ടത് എങ്ങനെ?

Registration process for Pradhan Mantri Kisan Man-Dhan Yojana (PM-KMY), a farmers' pension scheme announced in the Union Budget, has begun. Read in malayalam.
Story first published: Saturday, August 10, 2019, 8:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more