നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പാൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വേ​ഗം ബന്ധിപ്പിച്ചോളൂ. സെപ്റ്റംബർ 30 ആണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ആദായനികുതി വകുപ്പ് പാൻ-ആധാർ ലിങ്കിംഗ് നിർബന്ധമാക്കിയതോടെ ഈ തീയതിയ്ക്ക് മുമ്പും ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് അസാധുവാകും.

ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം
 

ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം

ധനമന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം പാൻ കാർഡും ആധാറുമുള്ള വ്യക്തികൾ നിർബന്ധമായും ഇവ തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. പാൻ-ആധാർ ലിങ്കിംഗ് നിർബന്ധമാക്കുന്ന ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പ് ഈ വർഷം ആദ്യം സുപ്രീം കോടതി ശരി വച്ചിരുന്നു. മാത്രമല്ല ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പർ നൽകേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്.

പരസ്പരം മാറ്റി ഉപയോ​ഗിക്കാം

പരസ്പരം മാറ്റി ഉപയോ​ഗിക്കാം

പാൻ, ആധാർ എന്നിവ പരസ്പരം മാറ്റി ഉപയോ​ഗിക്കാമെന്നും ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതായത് പാൻ ഇല്ലാത്ത ആളുകൾക്ക് അവരുടെ ആധാർ നമ്പർ ഉദ്ധരിച്ച് ഐടിആർ ഫയൽ ചെയ്യാനും പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടിടത്ത് അതിന് പകരമായി ആധാർ നമ്പർ നൽകാനും സാധിക്കും. പാൻ കാർഡുകൾ ഇല്ലാത്തവർക്ക് ഓട്ടോ ഇഷ്യു ചെയ്യുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. നിങ്ങൾ ഇതുവരെ പാനുമായി ആധാർ ലിങ്കുചെയ്തിട്ടില്ലെങ്കിൽ, താഴെ പറയുന്ന രീതിയിൽ നിങ്ങൾക്ക് പാനും ആധാറും ബന്ധിപ്പിക്കാനാകും.

പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് മുമ്പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്

ഓൺലൈൻ

ഓൺലൈൻ

  • ആദായനികുതി വകുപ്പ്, എൻ‌എസ്‌ഡി‌എൽ അല്ലെങ്കിൽ യു‌ടി‌ഐ‌ടി‌എസ്‌എൽ എന്നിവയിൽ ഏതെങ്കിലും ഔദ്യോ​ഗിക വെബ്‌സൈറ്റിൽ ലോ​ഗിൻ ചെയ്യുക.
  • 'Linking Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മറ്റൊരു വിൻഡോ തുറക്കുക. അവിടെ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെടും.
  • നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിക്കുക.
  • നിങ്ങളുടെ ആധാർ കാർഡ് നമ്പർ സമർപ്പിച്ച് ക്യാപ്‌ച കോഡ് നൽകുക.
  • 'ലിങ്ക് ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

പാന്‍, ആധാര്‍ നിയമങ്ങളിലെ പ്രധാന പത്ത് മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?

എസ്എംഎസ്

എസ്എംഎസ്

  • നിങ്ങളുടെ ഫോണിൽ നിന്ന് എസ്എംഎസായി UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക പാൻ നമ്പർ> എന്ന് ടൈപ്പുചെയ്യുക
  • നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 567678 എന്ന നമ്പറിലേക്കാണ് SMS അയയ്ക്കേണ്ടത്

എല്ലാ പാൻ കാർഡ് ഉടമകൾക്കും ഇനി ഇ-പാൻ കാർഡ്; ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?

സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?

  • www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറക്കുക
  • 'Quick Links' എന്ന എന്നതിന് കീഴിലുള്ള പേജിന്റെ ഇടതുവശത്ത്, 'ലിങ്ക് ആധാർ' ഓപ്ഷൻ ക്ലിക്കുചെയ്യുക.
  • തുറന്നു വരുന്ന പേജിന്റെ മുകളിൽ നിങ്ങൾക്ക് ഒരു ഹൈപ്പർലിങ്ക് കാണാം. 'Click here to view the status if you have already submitted Link Aadhaar request'. ഇവിടെ ക്ലിക്ക് .ചെയ്യുക.
  • അടുത്ത പേജിൽ, നിങ്ങളുടെ വിശദാംശങ്ങളായ പാൻ, ആധാർ നമ്പർ എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. ഇവിടെ 'View Link Aadhaar Status'ൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പാൻ‌ - ആധാർ‌ എന്നിവ ലിങ്കുചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് ഇതുവഴി നിങ്ങൾക്ക് അറിയാനാകും. നിങ്ങളുടെ പാൻ‌ ആധാറുമായി ലിങ്കുചെയ്‌തിട്ടുണ്ടെങ്കിൽ‌, "നിങ്ങളുടെ പാൻ‌ ആധാർ‌ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്ന സന്ദേശം പേജിൽ പ്രദർശിപ്പിക്കും.

malayalam.goodreturns.in

English summary

നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

If your PAN card is not yet connected to Aadhaar card. The deadline for connecting Aadhaar and PAN is September 30. Read in malayalam.
Story first published: Tuesday, September 17, 2019, 8:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more