എയർടെൽ റീച്ചാർജിനൊപ്പം ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപയുടെ നേട്ടം; ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ പുതിയ പ്രീപെയ്ഡ് താരിഫ് പ്ലാൻ പ്രഖ്യാപിച്ചു. ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ..

നേട്ടങ്ങൾ
 

നേട്ടങ്ങൾ

എയർടെല്ലിന്റെ 599 രൂപയുടെ പ്രീ-പെയ്ഡ് പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ദിവസവും 100 എസ്എംഎസ് ദിവസം എന്നിവയാണ് ലഭിക്കുക. കൂടാതെ ഭാരതി ആക്സാ ലൈഫ് ഇൻഷുറൻസിൽ നിന്ന് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കാലാവധി

കാലാവധി

റീചാർജിന് 84 ദിവസത്തെ കാലാവധിയാണുള്ളത്. എന്നാൽ ഓരോ റീചാർജിലും ഇൻഷുറൻസ് പരിരക്ഷ മൂന്ന് മാസത്തേക്ക് തുടരുമെന്നും കമ്പനി അറിയിച്ചു. നിലവിൽ തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാൻ ലഭിക്കുക. എന്നാൽ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ക്രമേണ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

എയർടെൽ ചെയർമാൻ സുനിൽ മിത്തലിന്റെ ശമ്പളം കൂട്ടാൻ അനുമതി

എയർടെല്ലും ആക്സയും

എയർടെല്ലും ആക്സയും

ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് ഒരു സംയുക്ത സംരംഭമാണ്. എയർടെല്ലും ഫ്രഞ്ച് മൾട്ടിനാഷണൽ ഇൻഷുറൻസ് കമ്പനിയായ ആക്സയും ചേർന്നാണ് ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് വാ​ഗ്ദാനം ചെയ്യുന്നത്. ഈ ഇൻഷുറൻസ് പദ്ധതിയിൽ ഭാരതി ഗ്രൂപ്പിന് 51 ശതമാനം ഓഹരികളും ആക്സയ്ക്ക് 49 ശതമാനം ഓഹരികളുമാണുള്ളത്. ഓരോ ഇന്ത്യക്കാരും അവരുടെ മൊബൈൽ‌ ഫോണുകൾ‌ റീചാർ‌ജ് ചെയ്യുമ്പോഴെല്ലാം ലൈഫ് ഇൻ‌ഷുറൻസ് പരിരക്ഷ നേടുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

ജിയോയെ പൊട്ടിക്കാൻ എയർടെൽ പണി തുടങ്ങി; പുതിയ പദ്ധതികൾ ഇങ്ങനെ

ഉപഭോക്താവ് ചെയ്യേണ്ടത് എന്ത്?

ഉപഭോക്താവ് ചെയ്യേണ്ടത് എന്ത്?

എസ്എംഎസ്, എയർടെൽ താങ്ക് ആപ്പ് അല്ലെങ്കിൽ എയർടെൽ റീട്ടെയിലർ എന്നിവയിലൂടെ റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ഇൻഷുറൻസിനായി എൻറോൾ ചെയ്യേണ്ടതുണ്ട്. എന്നാൽ 18നും 54 വയസിനും ഇടയിൽ പ്രായമുള്ള എല്ലാ ഉപഭോക്താക്കൾക്കും ലൈഫ് ഇൻഷുറൻസ് പരിരക്ഷ പേപ്പർ വർക്കുകളോ മെഡിക്കൽ പരിശോധനയോ ഇല്ലാതെ ലഭ്യമാക്കും. കൂടാതെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തൽക്ഷണം ഡിജിറ്റലായി വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

എയർടെൽ ഉപഭോക്താക്കൾക്ക് പണിയായി, ഇനി ഇൻകമിം​ഗ് കോളും കിട്ടില്ല

malayalam.goodreturns.in

English summary

എയർടെൽ റീച്ചാർജിനൊപ്പം ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപയുടെ നേട്ടം; ചെയ്യേണ്ടത് എന്ത്?

Telecom operator Bharti Airtel has announced a new prepaid tariff plan. The company offers insurance cover of Rs 4 lakh to customers who recharge this plan. Read in malayalam.
Story first published: Tuesday, September 24, 2019, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X