ഇനി പേഴ്‌സണല്‍ ലോണ്‍ എടുക്കാം കുറഞ്ഞ പലിശ നിരക്കില്‍. എങ്ങനെയെന്ന് അറിയണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവനവായ്പ, വാഹന വായ്പ, സ്വര്‍ണ്ണ വായ്പ തുടങ്ങിയ മറ്റ് വായ്പകളേക്കാള്‍ പലിശ നിരക്ക് കൂടുതലായതിനാല്‍ പേഴസണല്‍ ലോണ്‍ അഥവാ വ്യക്തിഗത വായ്പ എടുക്കുക എന്നത് ചിലവേറിയ ഒന്നാണ്. എന്നാല്‍ ഇനി ആശങ്ക വേണ്ട. കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നേടാം. അടിയന്തിരമായി പണത്തിന്റെ ആവശ്യം വരുമ്പോഴാണ് മിക്ക ആളുകളും ഈ വായ്പയ്ക്ക് പുറകെ പോകുന്നത്. ഉയര്‍ന്ന പലിശനിരക്ക് ഉണ്ടായിരുന്നിട്ടും, ആളുകള്‍ വ്യക്തിഗത വായ്പ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം എളുപ്പത്തില്‍ അനുമതി ലഭിക്കുന്നു എന്നതും മിനിമം പേപ്പര്‍ വര്‍ക്കുകള്‍ മതിയെന്നതുമാണ്.

അപേക്ഷകന് കടം നല്‍കുന്നവരുമായുള്ള ബന്ധം, ക്രെഡിറ്റ് തിരിച്ചടവ് ചരിത്രം (credit repayment history), വരുമാനം മുതലായവ കണക്കിലെടുത്ത് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 12 ശതമാനം മുതല്‍ 20 ശതമാനം വരെ വ്യത്യാസപ്പെടുന്നു.

 

കുറഞ്ഞ പലിശയില്‍ വ്യക്തിഗത വായ്പ എങ്ങനെ നേടാം ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ.

ക്രെഡിറ്റ് സ്‌കോര്‍

1. നിങ്ങള്‍ക്ക് ഒരു മോശം ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ കടങ്ങള്‍ തീര്‍ത്ത് കൊണ്ട് ഇത് ഒരു നിശ്ചിത കാലയളവില്‍ മെച്ചപ്പെടുത്താന്‍ കഴിയും. 750 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ക്രെഡിറ്റ് സ്‌കോര്‍ അര്‍ത്ഥമാക്കുന്നത് വ്യക്തിഗത വായ്പ പലിശ നിരക്കുകളില്‍ ഇളവ് ലഭിക്കുന്നതിന് അപേക്ഷകന് ഉയര്‍ന്ന സാധ്യതയുണ്ട് എന്നാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ യഥാസമയം അടയ്ക്കുന്നതും അപേക്ഷകന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. വരാനിരിക്കുന്ന തിരിച്ചടവിന് ഇത് മതിയായ വ്യവസ്ഥകളും നല്‍കുന്നു.

ക്രെഡിറ്റ്

2. ഒരു നല്ല ക്രെഡിറ്റ് ചരിത്രം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പൂര്‍ണമായി അടച്ച് എല്ലാ മാസവും കടങ്ങള്‍ തീര്‍ക്കുകയാണ് അതിനുള്ള മികച്ച മാര്‍ഗം. എടുത്ത വായ്പകളുടെ പ്രതിമാസ തവണകള്‍ (ഇഎംഐ) കൃത്യസമയത്ത് നല്‍കണം. ഇത് അടുത്ത വായ്പയ്ക്ക് മികച്ച ഇടപാട് നേടുന്നതിന് അവസരം നല്‍കുന്നു. നിങ്ങളുടെ ഇഎംഐ തിരിച്ചടവ് ചരിത്രം മികച്ചതാണെങ്കില്‍, പലിശ നിരക്കിനെക്കുറിച്ച് നിങ്ങളുടെ വായ്പക്കാരനുമായി ചര്‍ച്ച നടത്താം എന്നതാണ് ഇതിന് പിന്നിലെ കാരണം.

വായ്പ

3. വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പ്, വിവിധ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മറ്റു പണമിടപാടുകാര്‍ എന്നിവര്‍ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകള്‍ താരതമ്യം ചെയ്യണം. ഒരാള്‍ക്ക് സീസണല്‍ ഓഫറുകളും ലഭിക്കും. വായ്പാ യോഗ്യതയേയും ആവശ്യകതയേയും അടിസ്ഥാനമാക്കി, നിങ്ങള്‍ക്ക് ഓണ്‍ലൈനിലും ഓഫ്ലൈനിലും നിരക്കുകള്‍ താരതമ്യം ചെയ്യാം.

4. നിലവില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വായ്പ ഉണ്ടെങ്കില്‍, വ്യക്തിഗത വായ്പയ്ക്കായി നിലവിലുള്ള വായ്പക്കാരനുമായി ബന്ധപ്പെടുക, താരതമ്യേന കുറഞ്ഞ പലിശനിരക്കും മികച്ച സേവന നിബന്ധനകളും അദ്ദേഹം വാഗ്ദാനം ചെയ്‌തേക്കാം.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിൽ നിന്നും വായ്പ എടുക്കാം; എങ്ങനെയെന്ന് അല്ലേ?

വായ്പ

5. വായ്പയുടെ മൊത്തം പലിശ കണക്കാക്കുന്ന രീതി ഒരോ പണമിടപാടുകാര്‍ക്കിടയിലും വ്യത്യസ്തമായിരിക്കും. വായ്പ നല്‍കുന്നയാള്‍ക്ക് മുമ്പേ തീര്‍ച്ചപ്പെടുത്തിയ നിരക്കിലോ കുറഞ്ഞ നിരക്കിലോ നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യാന്‍ കഴിയും. മിക്കപ്പോഴും, നിങ്ങള്‍ കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ എടുക്കുകയും വായ്പയുടെ അവസാനത്തില്‍ ഉയര്‍ന്ന പലിശ അടയ്ക്കുകയും ചെയ്യുന്നത് സംഭവിക്കാം. അതിനാല്‍, ഏത് വായ്പക്കാരനില്‍ നിന്ന് വായ്പയെടുക്കണം എന്ന് തീരുമാനിക്കുന്നതിന് മുമ്പ്, നല്‍കേണ്ട പലിശ കണക്കാക്കുന്നത് എങ്ങനെയെന്ന് മനസിലാക്കണം.

ബാങ്ക് ഇടപാടുകൾ വേ​ഗം നടത്തിക്കൊള്ളൂ, ഈ മാസം 2 ദിവസം പണിമുടക്ക്, തുടർച്ചയായി 4 ദിവസം അവധി

കമ്പനി

6. പൊതുവെ നല്ല അഭിപ്രായമുള്ളതോ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതോ ആയ കമ്പനികളിലെ ജീവനക്കാര്‍ക്ക് മികച്ച ഇടപാടുകള്‍ ലഭിച്ചേക്കാം. കടം വാങ്ങുന്നയാള്‍ക്ക് സ്ഥിരമായ ഒരു വരുമാന മാര്‍ഗ്ഗമുണ്ടായിരിക്കുമെന്നും വായ്പ കുടിശ്ശിക യഥാസമയം തിരിച്ചടയ്ക്കുമെന്നും പ്രതീക്ഷിക്കുന്നതിനാലാണ് ഇത്തരം കമ്പനികളിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നത്.

ജനറൽ മോട്ടോഴ്‌സിലെ 1,300 ജീവനക്കാരെ ടിസിഎസ് ഏറ്റെടുക്കും

മേല്‍പ്പറഞ്ഞ ശ്രദ്ധിക്കേണ്ടതും

മേല്‍പ്പറഞ്ഞ ശ്രദ്ധിക്കേണ്ടതും എന്നാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ കാര്യങ്ങള്‍ക്ക് പുറമെ, വ്യക്തിഗത വായ്പയ്ക്കായി കടം നല്‍കുന്നയാളെ മുഴുവനായും വിശ്വസിക്കുന്നതിന് മുമ്പ്, വാഗ്ദാനം ചെയ്ത സേവന നിബന്ധനകള്‍, പലിശ നിരക്ക്, വായ്പാ കാലാവധി, പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്മെന്റ് ചാര്‍ജുകള്‍, വായ്പ തുക മുതലായവ പരിശോധിച്ച് ഉറപ്പു വരുത്തുക.

Read more about: loan വായ്പ
English summary

ഇനി പേഴ്‌സണല്‍ ലോണ്‍ എടുക്കാം കുറഞ്ഞ പലിശ നിരക്കില്‍. എങ്ങനെയെന്ന് അറിയണ്ടേ ? | get personal loan at lower interest rate

get personal loan at lower interest rate
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more