പെട്രോളിന് വില കൂടിയാലും ഇനി പ്രശ്നമില്ല, ഈ കാർഡ് കൈയിലുണ്ടെങ്കിൽ പെട്രോൾ സൗജന്യമായും ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോൾ വില കുത്തനെ ഉയരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ തലവേദനയാണ്. എന്നാൽ ഇതിന് പരിഹാരമായാണ് ഇന്ത്യൻ ഓയിലുമായി സഹകരിച്ച് എച്ച്ഡിഎഫ്സി ബാങ്ക് പുതിയ ഇന്ധന കാർഡ് (ഫ്യൂവൽ കാർഡ്) പുറത്തിറക്കിയിരിക്കുന്നത്. മെട്രോ, ഇതര നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള ഉപയോക്താക്കൾക്കായാണ് കോ-ബ്രാൻഡഡ് ഇന്ധന കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ കാർഡ് റുപേ, വിസ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. കാർഡിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

റിവാർഡ് പോയിന്റ്
 

റിവാർഡ് പോയിന്റ്

ഐ‌ഒ‌സി‌എല്ലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ (റീട്ടെയിൽ സെയിൽസ്) വിജ്ഞാൻ കുമാർ, എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ കൺട്രി ഹെഡ്, പേയ്‌മെന്റ് ബിസിനസ് ആൻഡ് മാർക്കറ്റിംഗ് പരാഗ് റാവു എന്നിവർ ചേർന്നാണ് കാർഡ് പുറത്തിറക്കിയത്. ഈ കാർഡ് ഉപയോ​ഗിച്ച് ഇന്ധനം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഓരോ ഇടപാടിലും ഉയർന്ന റിവാർഡ് പോയിന്റുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ഫ്യൂവൽ പോയിന്റ്

ഫ്യൂവൽ പോയിന്റ്

രാജ്യത്തെ 27,000 ഐ‌ഒ‌സി‌ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഉപയോക്താക്കൾക്ക് 'ഫ്യൂവൽ പോയിന്റുകൾ' എന്നറിയപ്പെടുന്ന റിവാർഡ് പോയിന്റുകൾ ലഭിക്കും. പലചരക്ക് സാധനങ്ങൾ, ബിൽ പേയ്മെന്റുകൾ, യൂട്ടിലിറ്റികൾ, മറ്റ് ഷോപ്പിംഗ് തുടങ്ങിയ എല്ലാ ചെലവുകളിലും ഉപഭോക്താക്കൾക്ക് ഈ 'ഇന്ധന പോയിന്റുകൾ' ഉപയോ​ഗിക്കാവുന്നതാണ്. ഈ പോയിന്റുകൾ വഴി പ്രതിവർഷം 50 ലിറ്റർ വരെ ഇന്ധനം സൗജന്യമായും ലഭിക്കും.

ഫിക്സഡ് ഡിപ്പോസിറ്റ് ഏറ്റവും കൂടുതൽ പലിശ ഏത് ബാങ്കിൽ? എസ്ബിഐയിലോ എച്ച്ഡിഎഫ്സി ബാങ്കിലോ?

കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് എന്ത്?

കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് എന്ത്?

കാർഡിന് അപേക്ഷിക്കാൻ ഉപഭോക്താക്കൾക്ക് ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള ബാങ്ക് ബ്രാഞ്ചിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. ഭോപ്പാൽ, ലഖ്‌നൗ, ഇൻഡോർ, റാഞ്ചി, കൊച്ചി, വിശാഖപട്ടണം, ഗുവാഹത്തി, നാഗ്പൂർ, ഷില്ലോംഗ്, വാരണാസി, ജലന്ധർ, പനജി എന്നിവിടങ്ങളിലെ 135 ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റുകളിലാണ് നിലവിൽ ഈ കാർഡ് സേവനം ആരംഭിച്ചത്.

മിനിമം ബാലന്‍സ് നിയമം: എസ്ബിഐയും എച്ച്ഡിഎഫ്‌സിയും ഈടാക്കുന്ന പിഴയെത്ര?

ഡിജിറ്റൽ ഇടപാട്

ഡിജിറ്റൽ ഇടപാട്

തങ്ങളുടെ പെട്രോൾ സ്റ്റേഷനുകളിലെ ഇടപാടുകളിൽ 27 ശതമാനത്തിൽ കൂടുതൽ വിവിധ ഡിജിറ്റൽ മോഡുകൾ വഴിയാണ് നടക്കുന്നതെന്നും എച്ച്‌ഡി‌എഫ്‌സി ബാങ്കുമായുള്ള ഈ സഹകരണം പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയ്ക്കും രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾക്കും പണരഹിതമായ ഇടപാടുകൾക്കും ഉത്തേജനം നൽകുമെന്നും ഐഒസി അധികൃതർ പറഞ്ഞു.

കാൻസർ ഇൻഷുറൻസ് പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കാം?

malayalam.goodreturns.in

English summary

പെട്രോളിന് വില കൂടിയാലും ഇനി പ്രശ്നമില്ല, ഈ കാർഡ് കൈയിലുണ്ടെങ്കിൽ പെട്രോൾ സൗജന്യമായും ലഭിക്കും

Steep hike in petrol prices is a big headache for the common man. HDFC Bank, in association with Indian Oil, has introduced a new Fuel Card. Read in malayalam.
Story first published: Thursday, September 26, 2019, 10:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more