ഇപിഎഫ് പലിശ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും; നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018-19 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശ ഉടൻ റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ 6 കോടിയിലധികം വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. 2018-19 ലെ ഇപിഎഫ് അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.65 ശതമാനമായി അടുത്തിടെ തൊഴിൽ മന്ത്രാലയം പരിഷ്കരിച്ചിരുന്നു. ഇതോടെ 6 കോടിയിലധികം ഇപി‌എഫ്‌ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് 54,000 കോടി രൂപ പലിശ ഇനത്തിൽ ക്രെഡിറ്റ് ചെയ്യും. നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഇപിഎഫ്ഒ വെബ്സൈറ്റ്
 

ഇപിഎഫ്ഒ വെബ്സൈറ്റ്

  • ഇപി‌എഫ്‌ഒ വെബ്‌സൈറ്റിൽ (www.epfindia.gov.in) പ്രവേശിക്കുക
  • ഇടത് കോണിലുള്ള 'Our Services' ടാബിൽ നിന്ന്, 'For Employees' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
  • തുടർന്ന് മെമ്പർ പാസ്‌ബുക്കിൽ ക്ലിക്കുചെയ്യുക
  • നിങ്ങളുടെ യു‌എഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിക്കുക.
  • ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ PF അക്കൗണ്ടിലേക്ക് പ്രവേശിച്ച് ലഭ്യമായ ബാലൻസ് പരിശോധിക്കാം
ഉമാംഗ് ആപ്ലിക്കേഷൻ വഴി

ഉമാംഗ് ആപ്ലിക്കേഷൻ വഴി

ഗവൺമെന്റിന്റെ കേന്ദ്രീകൃത മൊബൈൽ ആപ്ലിക്കേഷനായ ഉമാംഗ് ആപ്പ് വഴിയും ബാലൻസ് പരിശോധിക്കാം

  • പ്ലേ സ്റ്റോർ / ആപ്പ് സ്റ്റോറിൽ നിന്ന് അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുക
  • നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഉമാംഗ് അപ്ലിക്കേഷൻ തുറന്ന് ഇപിഎഫ്ഒ തിരഞ്ഞെടുക്കുക
  • 'Employee Centric Services.' ക്ലിക്കുചെയ്യുക
  • നിങ്ങളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ 'View Passbook'ഓപ്ഷനിൽ ക്ലിക്കുചെയ്യുക
  • നിങ്ങളുടെ യു‌എഎൻ നൽകി Get OTP ക്ലിക്കുചെയ്യുക
  • ഒടിപി നൽകി 'ലോഗിൻ' ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ മെമ്പർ ഐഡി തിരഞ്ഞെടുക്കുക
  • തുടർന്ന് നിങ്ങളുടെ പാസ്ബുക്കിൽ ഇപിഎഫ് ബാലൻസ് സ്ക്രീനിൽ പ്രദർശിപ്പിക്കും.

(യു‌എ‌എൻ സജീവമാക്കി യു‌എൻ മെമ്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമേ ഓൺ‌ലൈനിൽ അവരുടെ ബാലൻസ് പരിശോധിക്കാൻ കഴിയൂ)

പിഎഫ് ഇനി ഒരിയ്ക്കലും നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാൻ കഴിയില്ല, അറിയേണ്ട കാര്യങ്ങൾ

മിസ്ഡ് കോൾ

മിസ്ഡ് കോൾ

നിങ്ങളുടെ സെൽ‌ഫോണിൽ‌ ഇൻറർ‌നെറ്റ് ആക്സസ് ഇല്ലെങ്കിൽ‌ മിസ്ഡ് കോൾ സേവനം ഉപയോ​ഗപ്പെടുത്താം. ഇതിനായി നിങ്ങൾക്ക് 011-22901406 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകാം. ഇപിഎഫ്ഒ നിങ്ങൾക്ക് ഇപിഎഫ് ബാലൻസ് അടക്കമുള്ള വിശദാംശങ്ങളോടെ ഒരു SMS അയയ്ക്കും.

ജോലി നഷ്ട്ടപ്പെടുകയോ രാജി വയ്ക്കുകയോ ചെയ്താൽ പിഎഫ് അക്കൗണ്ടിന് എന്ത് സംഭവിക്കും? പലിശ ലഭിക്കുമോ?

എസ്എംഎസ് സേവനം

എസ്എംഎസ് സേവനം

പി‌എഫ് തുക അറിയുന്നതിന് എസ്എംഎസ് സൗകര്യവും ഉപയോഗിക്കാം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് EPFOHO ഇവ ടൈപ്പ് ചെയ്ത് 7738299899 ലേക്ക് എസ്എംഎസ് ചെയ്യുക. ഇതിന് മറുപടിയായി നിങ്ങൾ ആവശ്യമായ വിവരങ്ങൾ ഇപിഎഫ്ഒ അയച്ചു നൽകും.

നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

malayalam.goodreturns.in

English summary

ഇപിഎഫ് പലിശ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും; നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

The Ministry of Labor recently revised the EPF or Employees Provident Fund interest rate for the year 2018-19 to 8.65%. With this, more than 6 crore EPFO ​​subscribers' accounts will be credited to the value of Rs 54,000 crore. Read in malayalam.
Story first published: Wednesday, September 25, 2019, 10:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more