പ്രവാസികൾ അറിഞ്ഞോ? നിങ്ങൾക്കുള്ള ആധാർ കാർഡ് ഉടൻ, അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടു മാസം മുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രവാസികൾക്കും ആധാർ കാർഡ് നൽകുമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ആധാർ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. യുഐഡിഎഐ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ എന്തൊക്കെയെന്ന് നോക്കാം.

മൂന്ന് മാസത്തിനുള്ളിൽ
 

മൂന്ന് മാസത്തിനുള്ളിൽ

180 ദിവസത്തെ കാലാവധി കണക്കാക്കാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ള എല്ലാ എൻ‌ആർ‌ഐകൾക്കും ആധാർ കാർഡുകൾ വിതരണം ചെയ്യും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ തന്നെ ആധാറുകൾ നൽകി തുടങ്ങുമെന്നാണ് വിവരം. ഈ സൗകര്യത്തിനായി യുഐ‌ഡി‌ഐ സംവിധാനങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും ആവശ്യമായ നിയമ നടപടികൾ ഉടൻ അറിയിക്കുമെന്നും യുഐ‌ഡി‌എഐ സി‌ഇ‌ഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

രാജ്യത്തിന് പുറത്തുള്ള ആളുകൾ‌ക്ക് ഒരു ടൈം സ്ലോട്ടിനായി അപേക്ഷിക്കാനാകും. അവരുടെ ആധാർ അപേക്ഷ നൽകാൻ താൽ‌പ്പര്യപ്പെടുന്ന സ്ഥലവും അപ്പോയിന്റ്മെൻറ് എടുക്കാനുള്ള ഓൺലൈൻ സംവിധാനവുമാകും ആദ്യം നടപ്പിലാക്കുക. പിന്നീട് ഇന്ത്യയിലേയ്ക്ക് വരുന്ന സമയത്ത് എളുപ്പത്തിൽ ആധാർ എടുക്കാനുള്ള ന‍ടപടികൾ ആരംഭിക്കാം.

ആധാർ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ഫോണിൽ സൂക്ഷിക്കാൻ വഴിയിതാ; ചെയ്യേണ്ടത് ഇത്രമാത്രം

ബജറ്റ് വാ​ഗ്ദാനം

ബജറ്റ് വാ​ഗ്ദാനം

ജൂലൈ 5 ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതനുസരിച്ച് ഇനി മുതൽ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിലെത്തിയ ശേഷം 180 ദിവസം കാത്തിരിക്കാതെ തന്നെ ആധാർ കാർഡിന് അപേക്ഷിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള ആർക്കും ഇത്തരത്തിൽ ആധാർ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ ആധാർ കാർ‍ഡ് നഷ്ട്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് കാർ‍‍‍ഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

നിലവിലെ നിയമം

നിലവിലെ നിയമം

നിലവിലെ ചട്ടപ്രകാരം, ഒരാൾക്ക് കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അയാൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാൻ കഴിയൂ. 2016 ലെ ആധാർ നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

പ്രവാസികൾക്ക് മാത്രം അപേക്ഷിക്കാവുന്ന ഭവന വായ്പ; ആവശ്യമായ രേഖകൾ എന്തൊക്കെ?

malayalam.goodreturns.in

English summary

പ്രവാസികൾ അറിഞ്ഞോ? നിങ്ങൾക്കുള്ള ആധാർ കാർഡ് ഉടൻ, അപേക്ഷിക്കേണ്ടത് എങ്ങനെ?

The Unique Identification Authority of India (UIDAI) said it has begun the preliminary steps to issue Aadhaar cards to Non-Resident Indians (NRIs) who hold Indian passports. Read in malayalam.
Story first published: Monday, September 2, 2019, 13:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more