വ്യാപാരികൾക്ക് മാസം 3000 രൂപ പെൻഷൻ; അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരികൾക്കും സ്വയംതൊഴിലാളികൾക്കുമായുള്ള ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു. ചെറുകിട വ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും അവരുടെ കുടുംബങ്ങൾക്കും വാർദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയും പ്രധാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 60 വയസ്സ് തികയുന്ന വ്യാപാരികൾക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. വരിക്കാരനും സർക്കാരും ഒരുപോലെ നിക്ഷേപം നടത്തുന്ന പദ്ധതിയാണിത്. വരിക്കാരൻ മരിച്ചാൽ, പങ്കാളിയ്ക്ക് 50 ശതമാനം പെൻഷന് അർഹതയുണ്ട്.

നിക്ഷേപ തുക
 

നിക്ഷേപ തുക

വരിക്കാരന് 60 വയസ്സ് തികയുന്നത് വരെ പ്രതിമാസം 55 മുതൽ 200 രൂപ വരെ സംഭാവന നൽകി പെൻഷൻ പദ്ധതിയിൽ നിക്ഷേപം നടത്താം. 18നും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.

ആർക്കൊക്കെ അപേക്ഷിക്കാം?

ആർക്കൊക്കെ അപേക്ഷിക്കാം?

സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറുകിട വ്യാപാരികൾ, 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ചില്ലറ വ്യാപാരികൾ, വാർഷിക വിറ്റുവരവ് 1.5 കോടിയിൽ കൂടാത്തവർ എന്നിവരാണ് പെൻഷൻ പദ്ധതിയിൽ ചേരേണ്ടത്. പദ്ധതിയുടെ ഗുണഭോക്താവാകാൻ ആഗ്രഹിക്കുന്ന ഒരാൾ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻ‌പി‌എസ്) അല്ലെങ്കിൽ ഇപി‌എഫ്‌ഒ അല്ലെങ്കിൽ ഇ‌എസ്‌ഐസിയിൽ അംഗമാകരുത്. കൂടാതെ അപേക്ഷൻ ആദായ നികുതി നൽകുന്നയാളോ പ്രധാൻ മന്ത്രം ശ്രീം യോഗി മന്ദൻ യോജന, പ്രധാൻ മന്ത്രി കിസാൻ മന്ദൻ യോജന എന്നിവയിൽ അം​ഗങ്ങളോ ആകാൻ പാടില്ല.

ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്) പിന്‍വലിക്കുന്നത് എങ്ങനെയാണെന്നറിയാമോ?

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

താഴെ പറയുന്നവയാണ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ പ്രധാന രേഖകൾ

  • ആധാർ കാർഡ്
  • പെൻഷൻ തുക കൈപ്പറ്റേണ്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ

60 വയസ്സിന് മുകളിലുള്ളവർക്ക് മാസം 400 രൂപ പെൻഷൻ; 80 കഴിഞ്ഞവർക്ക് 500 രൂപ

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

  • ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതു സേവന കേന്ദ്രം (സി‌എസ്‌സി) സന്ദർശിക്കുക.
  • www.maandhan.in/vyapari എന്ന പോർട്ടൽ സന്ദർശിച്ച് ഒരാൾക്ക് സ്വയം എൻറോൾ ചെയ്യാം.
  • സ്കീമിലേക്ക് നിങ്ങളുടെ സംഭാവന പ്രായത്തെ അടിസ്ഥാനമാക്കി കണക്കാക്കുക
  • സി‌എസ്‌സിയിൽ നിങ്ങളുടെ ആദ്യ സംഭാവന പൂർണമായി അടയ്ക്കുക
  • ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് ഫോമിനൊപ്പം നാമനിർദ്ദേശ ഫോമും ഒപ്പിടുക
  • തുടർന്ന് ഒരു യുണീക്ക് വ്യാപാരി പെൻഷൻ അക്കൗണ്ട് നമ്പർ (VPAN) സൃഷ്ടിക്കുകയും ഒരു പെൻഷൻ കാർഡ് സബ്‌സ്‌ക്രൈബർക്ക് തൽക്ഷണം ലഭിക്കുകയും ചെയ്യും.

മോദി കളി തുടങ്ങി; എല്ലാ കർഷകർക്കും 6000 രൂപ, കച്ചവടക്കാർക്ക് 3000 രൂപ, വിദ്യാർത്ഥികൾക്ക് 2500 രൂപ

പെൻഷൻ തുക

പെൻഷൻ തുക

ഒരു വൊളണ്ടറി ആൻഡ് കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമാണിത്. 50:50 അടിസ്ഥാനത്തിലാണ് ഈ പദ്ധതി വഴി പെൻഷൻ ലഭിക്കുക. ഉദാഹരണത്തിന് ഒരു വ്യക്തി പ്രതിമാസം 100 രൂപയാണ് പെൻഷൻ പദ്ധതിയിലേയ്ക്ക് സംഭാവന നല്കുന്നതെങ്കിൽ എല്ലാ മാസവും സബ്സിഡിയായി കേന്ദ്ര സർക്കാറും ഇതേ തുക സംഭാവന ചെയ്യും.

malayalam.goodreturns.in

Read more about: pension പെൻഷൻ
English summary

വ്യാപാരികൾക്ക് മാസം 3000 രൂപ പെൻഷൻ; അപേക്ഷിക്കേണ്ടത് എങ്ങനെ?

Prime Minister Narendra Modi launches National Pension Scheme for Merchants and Self-Employers The scheme provides a monthly pension of Rs. 3000. Read in malayalam.
Story first published: Monday, September 16, 2019, 11:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more