ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? എങ്കിൽ നിങ്ങള്‍ക്ക് ഈ അബദ്ധം പറ്റിയിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ (Income tax return - ITR)സമര്‍പ്പിച്ച നികുതിദായകര്‍ അവരുടെ ആദായനികുതി റീഫണ്ടിനായി കാത്തിരിക്കുകയാണ്. സാധാരണയായി, നികുതി റിട്ടേണുകള്‍ 4-6 ആഴ്ചകള്‍ക്കുള്ളില്‍ പ്രോസസ്സ് ചെയ്യപ്പെടുകയും ആളുകള്‍ക്ക് താമസിയാതെ അവരുടെ റീഫണ്ടുകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ നിരവധി നികുതിദായകരാണ് ആദായനികുതി റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ച് ആദായനികുതി വകുപ്പിന്റെ ട്വിറ്ററില്‍ പരാതി നല്‍കുന്നത്.

 

ഐടിആര്‍

ഒന്നോ രണ്ടോ മാസം മുമ്പ് ഐടിആര്‍ സമര്‍പ്പിച്ചിട്ടും ഇനിയും ആദായനികുതി റീഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് മിക്കവരുടേയും പരാതി. സാധാരണയായി, ഐടിആര്‍ പ്രോസസ്സിംഗിന് കാലതാമസമെടുക്കുന്നത് നികുതി റീഫണ്ട് ലഭിക്കുന്നത് താമസിപ്പിക്കാറുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, നിരവധി നികുതിദായകര്‍ തങ്ങളുടെ ഐടിആര്‍ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, റീഫണ്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിപ്പെടുന്നു.

ആദായനികുതി

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ആദായനികുതി വകുപ്പ് ആദായനികുതി റീഫണ്ട് നിയമങ്ങളില്‍ മാറ്റം വരുത്തി എന്നത് എടുത്തുപറയേണ്ടതാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ഐടിആര്‍ ഫയല്‍ ചെയ്ത നികുതിദായകര്‍ സമയബന്ധിതമായി റീഫണ്ട് ലഭിക്കുന്നതിന് പുതിയ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഐ-ടി വകുപ്പ് നിശ്ചയിച്ചിട്ടുള്ള പുതിയ ആദായനികുതി റീഫണ്ട് ചട്ടമനുസരിച്ച്, നികുതി റീഫണ്ടുകള്‍ ഇ-മോഡ് വഴി മാത്രമേ നല്‍കൂ. അതായത് റീഫണ്ട് ചെക്കുകള്‍ അയയ്ക്കുന്ന രീതി ഉപയോഗിച്ച് നികുതി വകുപ്പ് തന്നെ റീഫണ്ടുകള്‍ നികുതിദായകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയയ്ക്കുന്നു.

സിം സ്വാപ്പ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാം. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

സേവിംഗ്‌സ്

സേവിംഗ്‌സ്, കറന്റ്, ക്യാഷ്, ഓവര്‍ ഡ്രാഫ്റ്റ് (ഒഡി) അക്കൗണ്ട് എന്നിങ്ങനെയുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ റീഫണ്ടുകള്‍ ക്രെഡിറ്റ് ചെയ്യൂ. അതുകൊണ്ട് നികുതിദായകന്റെ സ്ഥിരം അക്കൗണ്ട് നമ്പറുമായി പാന്‍ കാര്‍ഡ് ലിങ്കുചെയ്യുക പുതിയ നിയമപ്രകാരം നിര്‍ബന്ധമാണ്.

ആദായനികുതി റീഫണ്ട് ലഭിക്കുന്നതിന് രണ്ടാമതായി ശ്രദ്ധിക്കേണ്ട് ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുന്‍കൂട്ടി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. നിങ്ങളുടെ ബാങ്ക് ഇ-ഫയലിംഗ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, ഇവിസി അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി നേരിട്ട് മൂന്‍കൂട്ടി സാധൂകരിക്കപ്പെടും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, മൊബൈല്‍ നമ്പര്‍, അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഇമെയില്‍ ഐഡി എന്നിവയും നല്‍കേണ്ടതുണ്ട്.

തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്; വില ഇത് എങ്ങോട്ട്?

ബാങ്ക് അക്കൗണ്ട്

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിങ്ങളുടെ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ പ്രവേശിച്ച് പ്രൊഫൈല്‍ ക്രമീകരണങ്ങളില്‍ 'Pre-validate your bank account' എന്ന ഓപ്ഷന്‍ പരിശോധിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ പ്രീ-വാലിഡേഷന്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, നികുതി റീഫണ്ട് സ്വീകരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല.

വെറും രണ്ട് ദിവസം കൊണ്ട് ഓഹരി നിക്ഷേപകർ സമ്പാദിച്ചത് 10 ലക്ഷം കോടി രൂപ; എങ്ങനെയെന്ന് അല്ലേ?

ബാങ്ക് അക്കൗണ്ട്

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, നിങ്ങള്‍ പൂരിപ്പിച്ച വിശദാംശങ്ങളില്‍ നിന്ന് നികുതി വകുപ്പ് ബാങ്ക് അക്കൗണ്ട് സാധൂകരിക്കും. നിങ്ങളുടെ റീഫണ്ട് ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കില്‍, മുകളില്‍ സൂചിപ്പിച്ച രണ്ട് നിബന്ധനകളിലൊന്ന് നിങ്ങള്‍ പാലിക്കാത്തതുകൊണ്ടായിരിക്കാം. പുതിയ നിയമങ്ങള്‍ പാലിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ റീഫണ്ടിന്റെ സ്ഥിതി വീണ്ടും പരിശോധിക്കാന്‍ കഴിയും.

malayalam.goodreturns.in

English summary

ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? എങ്കിൽ നിങ്ങള്‍ക്ക് ഈ അബദ്ധം പറ്റിയിരിക്കാം

income tax refund not credited yet check this mistakes that you may done
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X