നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? പുതിയത് എങ്ങനെ നേടാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടോ? എങ്കിൽ വിഷമിക്കേണ്ട നഷ്ട്ടപ്പെട്ട ആധാർ കാർഡിന് പകരം അതേ കാർഡിന്റെ പുതിയ പകർപ്പ് എടുക്കാൻ നിങ്ങൾക്ക് സാധിക്കും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) ആധാർ കാർഡ് ഉടമകൾക്ക് ആധാർ കാർഡിന്റെ പുന:പ്രസിദ്ധീകരണത്തിനുള്ള ഉത്തരവ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുക, പാൻ കാർഡിന് അപേക്ഷിക്കുക, സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടുക തുടങ്ങിയ ആവശ്യങ്ങൾക്കായി ആധാർ കാർഡ് നിർബന്ധമാണ്.

 

ചെയ്യേണ്ടത് എന്ത്?

ചെയ്യേണ്ടത് എന്ത്?

യുഐ‌ഡി‌ഐ‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഒരു വ്യക്തിക്ക് ആധാർ കാർഡിന്റെ മറ്റൊരു പകർപ്പ് എടുക്കാനാകും. ഇതിനായി ആധാർ കാർഡിനായി എൻറോൾ ചെയ്യുന്ന സമയത്ത് നൽകിയ അക്നോളജ്മെന്റ് സ്ലിപ്പിൽ നൽകിയിട്ടുള്ള എൻറോൾമെന്റ് നമ്പർ നൽകണം.

വീടുമാറിയാലും ആധാറിലെ മേൽവിലാസം ഇനി എളുപ്പത്തിൽ തിരുത്താം, രേഖകൾ വേണ്ട

നടപടിക്രമങ്ങൾ

നടപടിക്രമങ്ങൾ

  • UIDAIയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
  • 'ഓർഡർ ആധാർ റീപ്രിന്റ്' ഓപ്ഷനിൽ ക്ലിക്കു ചെയ്യുക.
  • നിങ്ങളുടെ ആധാർ നമ്പർ (യുഐഡി) അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി (ഇഐഡി) നൽകുക.
  • സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്നതുപോലെ സുരക്ഷാ കോഡ് ടൈപ്പുചെയ്ത് 'ഒടിപി നേടുക'
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ / ഇ-മെയിൽ വിലാസത്തിൽ ലഭിക്കുന്ന ഒടിപി നൽകി 'വെരിഫൈ ഒ‌ടി‌പി' ബട്ടൺ‌ ക്ലിക്കുചെയ്യുക.

ആധാർ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ഫോണിൽ സൂക്ഷിക്കാൻ വഴിയിതാ; ചെയ്യേണ്ടത് ഇത്രമാത്രം

പേയ്മെന്റ്

പേയ്മെന്റ്

  • ഒടിപി നൽകിയതിന് ശേഷം നിങ്ങൾ ഒരു പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പേജ് റീഡയറക്‌ടുചെയ്യും
  • അവിടെ നിങ്ങൾ ₹ 50 പേയ്‌മെന്റ് നടത്തണം (ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാർജുകളും ഉൾപ്പെടെ).
  • പണമടച്ചതിന് ശേഷം, നിങ്ങളുടെ ആധാർ കാർഡ് 15 ദിവസത്തിനുള്ളിൽ പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് വഴി നിങ്ങൾക്ക് അയയ്ക്കും.

ആധാർ കാർഡ് കൈയിലുണ്ടോ? 30000 രൂപ വരെ സമ്മാനം നേടാൻ കിടിലൻ അവസരം

അഡ്രസ് തിരുത്താം

അഡ്രസ് തിരുത്താം

നിങ്ങളുടെ ആധാർ കാർഡിലെ വിലാസം ഓൺലൈനിലോ അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിച്ചോ മാറ്റാം. ആധാർ കാർഡിൽ നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിന് യുഐ‌ഡി‌എഐ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന 44 രേഖകളിൽ ഏതെങ്കിലും ഉപയോഗിക്കാം.

malayalam.goodreturns.in

English summary

നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? പുതിയത് എങ്ങനെ നേടാം?

Have you lost or missing your Aadhaar card? Then you can replace the lost Aadhaar card with a new copy of the same card. Read in malayalam.
Story first published: Monday, September 30, 2019, 7:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X