ആധാർ കാർഡിലെ അഡ്രസ് ഇതുവരെ തിരുത്തിയില്ലേ? തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തികളുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌ഐ‌ഐ) യുടെ രേഖകളിൽ നിങ്ങളുടെ ഏറ്റവും പുതിയ വിലാസം അപ്‌ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ഓൺലൈനായും ഓഫ്‌ലൈനായും പുതിയ അഡ്രസിന്റെ സാധുവായ തെളിവ് നൽകി നിങ്ങളുടെ മേൽവിലാസം അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.

വാടക കരാർ
 

വാടക കരാർ

ആധാർ സ്വയം സേവന അപ്‌ഡേറ്റ് പോർട്ടലിൽ, യുഐ‌ഡി‌എ‌ഐ സാധുവായ വിലാസ തെളിവായി കണക്കാക്കുന്ന ഏതെങ്കിലും പ്രമാണങ്ങൾ നൽകി നിങ്ങൾക്ക് ഓൺലൈനിൽ എളുപ്പത്തിൽ വിലാസം അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. അത്തരമൊരു സാധുവായ വിലാസ തെളിവാണ് നിങ്ങളുടെ വാടക കരാർ. നിങ്ങളുടെ ആധാർ കാർഡ് വിലാസത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഓൺലൈനായും ഓഫ്‌ലൈനാനും യുഐ‌ഡി‌ഐയെ സമീപിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി; ഇനി അവസാന തീയതി എന്ന്?

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാടക കരാർ രജിസ്റ്റർ ചെയ്ത ഒന്നായിരിക്കണം. രജിസ്റ്റർ ചെയ്യാത്ത എല്ലാ വാടക കരാറുകളും യുഐ‌ഡി‌എഐ നിരസിക്കും
  • വാടക ഉടമ്പടി നിങ്ങളുടെ പേരിലാണെന്നും നിങ്ങളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ കുട്ടികളുടെയോ പേരിലല്ലെന്നും ഉറപ്പാക്കുക
  • ഓൺലൈനായി അഡ്രസ് തിരുത്താൻ അപേക്ഷിക്കുമ്പോൾ വാടക കരാറിന്റെ എല്ലാ പേജുകളും സ്കാൻ ചെയ്യുകയും അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഒരൊറ്റ പിഡിഎഫ് ഫയലായി മാറ്റുകയും വേണം. വാടക കരാറിന്റെ ഒന്നിലധികം സ്കാൻ ചെയ്ത jpeg അല്ലെങ്കിൽ jpg ചിത്രങ്ങൾ നിങ്ങൾ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, യുഐ‌ഡി‌എഐ അത് ചിലപ്പോൾ നിരസിച്ചേക്കാം.

എൻആർഐകൾക്ക് ആധാർ കാർ‍ഡ് നൽകാൽ സർക്കാർ അനുമതി; ഇനി നടപടികൾ ഇങ്ങനെ

ഓഫ്‍ലൈനായി അപേക്ഷിക്കുമ്പോൾ

ഓഫ്‍ലൈനായി അപേക്ഷിക്കുമ്പോൾ

എൻറോൾമെന്റ് സെന്റർ അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രത്തിലെത്തി നിങ്ങളുടെ ആധാർ കാർഡ് വിലാസം തിരുത്തുകയാണെങ്കിൽ നിങ്ങളുടെ വാടക കരാറിന്റെ യഥാർത്ഥ പകർപ്പ് കൊണ്ടു വരേണ്ടതുണ്ടെന്ന് ഓർമ്മിക്കുക. ഒറിജിനൽ ഡോക്യുമെന്റ് സ്കാൻ ചെയ്ത് ഉടൻ തന്നെ നിങ്ങൾക്ക് തിരികെ ലഭിക്കുമെന്നതിനാൽ ഫോട്ടോകോപ്പികളുടെ ആവശ്യമില്ല.

ആധാർ കാർഡിലെ ഈ വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്യണോ? ഇനി രേഖകൾ ആവശ്യമില്ല

മറ്റ് രേഖകൾ

മറ്റ് രേഖകൾ

അഡ്രസ് തിരുത്താൻ യുഐ‌ഡി‌എ‌ഐ 44 രേഖകൾ തെളിവായി അംഗീകരിക്കും. അവയിൽ ഒന്ന് മാത്രമാണ് വാടക കരാർ. പാസ്‌പോർട്ട്, ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ, വെള്ളം, ഇലക്ട്രിക് ബില്ലുകൾ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.

malayalam.goodreturns.in

Read more about: aadhaar ആധാർ
English summary

ആധാർ കാർഡിലെ അഡ്രസ് ഇതുവരെ തിരുത്തിയില്ലേ? തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

As Aadhaar card can be used as a personal identification document, it is important that you update your latest address in the records of the Unique Identification Authority of India. You can update your address with valid proof of the new address, both online and offline. Read in malayalam.
Story first published: Monday, October 21, 2019, 7:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more