ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞോ? പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: license ലൈസൻസ്

മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് വാഹന നിയമ ലംഘനങ്ങൾക്ക് പിഴകൾ വർദ്ധിപ്പിച്ചതോടെ ആളുകൾ അവരുടെ വാഹന രേഖകളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളായി തുടങ്ങി. മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് (എംവിഡി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനുശേഷം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക എന്നതും ലളിതമായ ഒരു ജോലിയല്ല. ലൈസൻസില്ലാതെയും കാലഹരണപ്പെട്ട ലൈസൻസ് ഉപയോ​ഗിച്ചും വാഹനമോടിക്കുന്നത് ഇപ്പോൾ 5,000 രൂപ പിഴ ഈടാക്കാവുന്ന നിയമലംഘനമാണ്.

 

കാലാവധി

കാലാവധി

നിലവിൽ, ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 20 വർഷമാണ്. ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് അപേക്ഷിക്കാം. കാലാവധി തീരുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കിയാൽ അപേക്ഷകർ നാമമാത്ര ഫീസായ 200 രൂപ നൽകണം. എന്നാൽ കാലാവധി തീരുന്ന തീയതിക്ക് ഒരു വർഷത്തിനുശേഷം 1,100 രൂപ ഓരോ വർഷവും പിഴയായി നൽകേണ്ടി വരും.

പ്രായപരിധിയും കാലാവധിയും

പ്രായപരിധിയും കാലാവധിയും

30 വയസ്സിന് താഴെയുള്ളവർക്ക് 40 വയസ്സ് വരെ ലൈസൻസ് പുതുക്കി നൽകും. 30-50 വയസ്സിനിടയിലുള്ളവർക്ക് 10 വർഷത്തേയ്ക്ക് ലൈസൻസ് പുതുക്കി നൽകും. 50-55 വയസ്സിനിടയിലുള്ളവർക്ക് 60 വരെ മാത്രമേ പുതുക്കി നൽകൂ. 55 വയസ്സിന് ശേഷം അഞ്ച് വർഷത്തേക്ക് മാത്രമേ ലൈസൻസ് പുതുക്കുകയുള്ളൂ.

സാരഥി വെബ്സൈറ്റ്

സാരഥി വെബ്സൈറ്റ്

ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ടാൽ, പുതുക്കൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ നിങ്ങൾക്ക് സർക്കാരിന്റെ സാരഥി വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ലൈസൻസ് കാലഹരണപ്പെടുന്ന തീയതിക്ക് ചുരുങ്ങിയത് ഒരു മാസത്തിന് മുമ്പെങ്കിലും പുതുക്കുന്നതിനുള്ള അപേക്ഷ നൽകണം. ലൈസൻസ് കാലഹരണപ്പെട്ട തീയതിക്ക് അഞ്ച് വർഷത്തിൽ കൂടുതൽ അപേക്ഷ വൈകിയാൽ, അപേക്ഷകൻ പുതിയ ലൈസൻസ് ലഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും നേരിടണം.

ഡ്രൈവിം​ഗ് ലൈസൻസ് വേണോ? ആർ.ടി.ഒ ഹെൽപ് ഡെസ്ക് വീട്ടിലെത്തും

ഓൺലൈൻ നടപടിക്രമങ്ങൾ

ഓൺലൈൻ നടപടിക്രമങ്ങൾ

  • https://parivahan.gov.in/parivahan/ എന്ന വെബ്സൈറ്റ് തുറന്ന് 'Online Services' തിരഞ്ഞെടുക്കുക.
  • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'Driving Licence Related Services' തിരഞ്ഞെടുക്കുക
  • കൂടുതൽ മുന്നോട്ട് പോകുന്നതിന്, പട്ടികയിൽ നിന്ന് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക
  • 'Apply Online' കണ്ടെത്തി ഡ്രൈവിംഗ് ലൈസൻസിലെ സേവനങ്ങളിൽ (പുതുക്കൽ / തനിപ്പകർപ്പ് /മറ്റുള്ളവ) ആവശ്യമായ തിരഞ്ഞെടുക്കുക
  • നിർദ്ദേശം ശ്രദ്ധാപൂർവ്വം വായിച്ച് continue ക്ലിക്കുചെയ്യുക
  • പുതുക്കൽ അപേക്ഷ പൂർത്തിയാക്കാൻ ആവശ്യമായ വിശദാംശങ്ങൾ നൽകുക

ഫുഡ് ബിസിനസ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ലൈസൻസുകൾ നിർബന്ധം

malayalam.goodreturns.in

English summary

ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞോ? പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

As fines for motor vehicle violations increased under the Motor Vehicles Act, people began to be more careful about their vehicle records. Renewing a driving license after the Department of Motor Vehicles (MVD) issued new guidelines is not a simple task. Read in malayalam.
Story first published: Monday, October 28, 2019, 6:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X