നിങ്ങൾക്ക് പാൻ കാർ‍ഡ് ഉണ്ടോ? വെറും 93 രൂപയ്ക്ക് പാൻ കാർ‍ഡ് കാർഡ് സ്വന്തമാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതിദായകരെ വിലയിരുത്തുന്നതിനും ഓരോ പ്രൊഫൈലിലൂടെയും നടത്തിയ ഇടപാടുകളുടെ റെക്കോർഡ് സൂക്ഷിക്കുന്നതിനും ആദായനികുതി വകുപ്പ് അനുവദിച്ചിരിക്കുന്ന ഒരു യുണീക്ക് ഐഡിയാണ് പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ). പാൻ കാർഡ് നേടാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ മാർ​ഗങ്ങളിലൂടെ പാൻ കാ‍‍ർഡിന് അപേക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

 

10 വ‍ർഷം മുമ്പ്

10 വ‍ർഷം മുമ്പ്

10 വ‍ർഷം മുമ്പ് പാൻ കാർഡ് അപേക്ഷകൾ ഓഫ്‌ലൈൻ മോഡിലൂടെ മാത്രമേ അയയ്ക്കാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോൾ, ഒരു വ്യക്തിക്ക് ഓൺലൈൻ മോഡ് വഴി പുതിയ പാൻ കാർഡിനായി അപേക്ഷിക്കാം. കൂടാതെ, പാൻ കാർഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലോ അല്ലെങ്കിൽ പാൻ കാർഡിന്റെ പുന:പ്രസിദ്ധീകരണത്തിനുള്ള അപേക്ഷയോ ഒക്കെ ഈ ഓൺലൈൻ പോർട്ടൽ വഴി നടത്താം.

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

പാൻ കാർഡിനായുള്ള ഓൺലൈൻ അപേക്ഷ എൻ‌എസ്‌ഡി‌എൽ ഓൺലൈൻ പോർട്ടൽ, https://tin.tin.nsdl.com/pan/index.html വഴിയോ യുടിഐടിഎസ്എൽ ഓൺലൈൻ പോർട്ടൽ വഴിയോ https://www.pan.utiitsl.com/PAN/index.jsp വഴിയോ ചെയ്യാവുന്നതാണ്.

നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

അപേക്ഷ ഫീസ്

അപേക്ഷ ഫീസ്

ഇന്ത്യൻ വിലാസമുള്ള എല്ലാ പാൻ കാർഡ് അപേക്ഷകരിൽ നിന്നും 93 രൂപയാണ് (ജിഎസ്ടി ഒഴികെ) ഫീസ് ഈടാക്കുക. വിദേശ വിലാസമുള്ള ആളുകളിൽ നിന്ന് 864 രൂപ (ജിഎസ്ടി ഒഴികെ) ഈടാക്കുന്നു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുൾപ്പെടെ ലഭ്യമായ പേയ്‌മെന്റ് മോഡുകൾ വഴി പാൻ കാർഡ് അപേക്ഷാ ഫീസ് അടയ്ക്കാം.

പാന്‍ കാര്‍ഡിലെ തെറ്റ് തിരുത്തേണ്ടത് എങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം

രേഖകൾ അയയ്ക്കണം

രേഖകൾ അയയ്ക്കണം

ആദായനികുതി വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് അപേക്ഷയും പേയ്‌മെന്റും നൽകിയ ശേഷം അപേക്ഷകൻ കൊറിയർ / പോസ്റ്റ് വഴി എൻ‌എസ്‌ഡി‌എൽ / യു‌ടി‌ടി‌എസ്‌എല്ലിലേക്ക് ആവശ്യമായ രേഖകൾ അയയ്ക്കേണ്ടതുണ്ട്. രേഖകൾ സ്വീകരിച്ചതിനുശേഷം മാത്രമേ പാൻ കാർഡ് അപേക്ഷ എൻ‌എസ്‌ഡി‌എൽ / യു‌ടി‌ഐടി‌എസ്‌എൽ പ്രോസസ്സ് ചെയ്യുകയുള്ളൂ. വ്യക്തികളും എച്ച് യു എഫ് അപേക്ഷകരും ഓഫീസ് വിലാസത്തിന്റെ തെളിവും റെസിഡൻഷ്യൽ വിലാസത്തിന്റെ തെളിവും എൻ‌എസ്‌ഡി‌എല്ലിലേക്ക് അയയ്‌ക്കേണ്ടതുണ്ട്.

പാൻ കാർഡ് ഉള്ളവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പിഴ ഉറപ്പ്

malayalam.goodreturns.in

English summary

നിങ്ങൾക്ക് പാൻ കാർ‍ഡ് ഉണ്ടോ? വെറും 93 രൂപയ്ക്ക് പാൻ കാർ‍ഡ് കാർഡ് സ്വന്തമാക്കാം

Those who wish to obtain a PAN Card can apply for PAN Card through various channels. Let’s take a look at what they are. Read in malayalam.
Story first published: Saturday, October 26, 2019, 14:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X