ആധാർ കാർഡിലെ അഡ്രസ്, മൊബൈൽ നമ്പർ, ഫോട്ടോ എന്നിവ എങ്ങനെ മാറ്റാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാർ കാർ‍ഡിലെ എന്തെങ്കിലും വിവരങ്ങൾ തിരുത്തൽ നടത്തേണ്ടതുണ്ടോ? വിവിധ തരത്തിലുള്ള അപ്ഡേറ്റുകൾ വിവിധ രീതിയിലാണ് നടത്തേണ്ടത്. അതായത് ചില തിരുത്തലുകൾ ആധാർ കേന്ദ്രം സന്ദർശിച്ച് നേരിട്ട് നടത്തേണ്ടി വരും. എന്നാൽ മറ്റ് ചില കാര്യങ്ങളാകട്ടെ ഓൺലൈനായും നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താം. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആധാർ സേവാ കേന്ദ്രം
 

ആധാർ സേവാ കേന്ദ്രം

ആറ് തരത്തിലുള്ള വിശദാംശങ്ങൾ ആധാർ ഡാറ്റാബേസിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളുടെ വീടിനടുത്തുള്ള ഒരു ആധാർ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. ആധാർ എൻറോൾമെന്റ്, വിലാസ അപ്‌ഡേറ്റ്, ഫോട്ടോ / ബയോമെട്രിക് അപ്‌ഡേറ്റ്, പേര് / ലിംഗഭേദം / ജനനത്തീയതി, മൊബൈൽ നമ്പർ / ഇമെയിൽ ഐഡി അപ്‌ഡേറ്റ്, ആധാർ ഡൗൺലോഡ്, കളർ പ്രിന്റ് എന്നിവ പോലുള്ള വിശദാംശങ്ങൾക്ക് അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലെത്തി സാധുവായ രേഖകൾ സമർപ്പിച്ച് അപ്‌ഡേറ്റു ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള അപ്ഡേഷനുകൾക്ക് 50 രൂപയാണ് ഫീസായി ഈടാക്കുക.

അഡ്രസ് തിരുത്തുന്നത് എങ്ങനെ?

അഡ്രസ് തിരുത്തുന്നത് എങ്ങനെ?

ആധാർ കാർഡിലെ നിങ്ങളുടെ വിലാസം ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാനോ മാറ്റാനോ കഴിയും. നിങ്ങളുടെ ആധാർ കാർഡിൽ ഓൺലൈനിൽ വിലാസം മാറ്റുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുന്നതിനാൽ മൊബൈൽ നമ്പർ നിർബന്ധമാണ്. വിലാസം തിരുത്തുന്നതിന് യുഐ‌ഡി‌എഐ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന 44 രേഖകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? പുതിയത് എങ്ങനെ നേടാം?

ആധാർ നിർബന്ധം

ആധാർ നിർബന്ധം

ആദായനികുതി റിട്ടേൺ സമർപ്പിക്കുക, പാൻ കാർഡ് നേടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാണ്. വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടുന്നതിനും ആധാ‍ർ നിർബന്ധമാണ്. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള പ്രവാസി ഇന്ത്യക്കാർക്കും ഇപ്പോൾ നാട്ടിലെത്തുമ്പോൾ ആധാറിനായി അപേക്ഷിക്കാം.

എൻആർഐകൾക്ക് ആധാർ കാർ‍ഡ് നൽകാൽ സർക്കാർ അനുമതി; ഇനി നടപടികൾ ഇങ്ങനെ

ആധാ‍ർ സേവാ കേന്ദ്രങ്ങൾ

ആധാ‍ർ സേവാ കേന്ദ്രങ്ങൾ

ഹിസാർ, ചെന്നൈ, ബെംഗളൂരു, ലഖ്‌നൗ, ഭോപ്പാൽ, ആഗ്ര, വിജയവാഡ, പാട്‌ന എന്നിവിടങ്ങളിൽ അടുത്തിടെ ആധാർ സേവാ കേന്ദ്രങ്ങൾ തുറന്നിരുന്നു. പ്രതിദിനം 1000 ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ അപ്‌ഡേറ്റ് അഭ്യർത്ഥനകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ കേന്ദ്രങ്ങൾക്കുണ്ട്. ഓൺലൈനിൽ ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് ഓട്ടോമേറ്റഡ് ടോക്കൺ മാനേജുമെന്റ് രീതിയിലൂടെ കേന്ദ്രത്തിലെത്താനും സാധിക്കും.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി; ഇനി അവസാന തീയതി എന്ന്?

malayalam.goodreturns.in

Read more about: aadhaar ആധാർ
English summary

ആധാർ കാർഡിലെ അഡ്രസ്, മൊബൈൽ നമ്പർ, ഫോട്ടോ എന്നിവ എങ്ങനെ മാറ്റാം?

You need to edit your Aadhaar card. Different types of updates have to be done in different ways. This means that some updates will have to be made directly to the Aadhaar Center. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X