നിങ്ങളുടെ ഇപിഎഫ് ബാലൻസ് വെബ്സൈറ്റ്, മിസ്ഡ് കോൾ, എസ്എംഎസ് വഴി പരിശോധിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യുന്ന രീതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആരംഭിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിനായി (ഇപിഎഫ്) 8.65 ശതമാനം പലിശയാണ് സർക്കാർ വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. ജീവനക്കാരനും തൊഴിലുടമയും ഓരോ മാസവും സമ്പാദ്യത്തിനായി തുല്യമായ തുകയാണ് (12 ശതമാനം) സംഭാവന ചെയ്യുന്നത്. വിരമിക്കലിനു ശേഷമോ ജോലി മാറിയതിനുശേഷമോ ഈ തുക ലഭിക്കും.

മുൻകൂർ പിൻവലിക്കൽ
 

മുൻകൂർ പിൻവലിക്കൽ

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഭാഗിക തുക പിൻവലിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. കുട്ടികളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ഭവന വായ്‌പ തിരിച്ചടവ്, വീട് പുതുക്കിപ്പണിയൽ, ഭൂമി വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് വരിക്കാർക്ക് അവരുടെ പിഎഫ് ബാലൻസ് പിൻവലിക്കാൻ അർഹതയുണ്ട്.

ഇപിഎഫ് ബാലൻസ് പരിശോധിക്കാം

ഇപിഎഫ് ബാലൻസ് പരിശോധിക്കാം

നിങ്ങളുടെ ഇപിഎഫ് ബാലൻ പരിശോധിക്കാൻ പ്രധാനമായും നാല് വഴികളാണിള്ളത്. താഴെ പറയുന്നവയാണ് അവ.

 • ഇപിഎഫ്ഒ പോർട്ടൽ
 • UMANG അപ്ലിക്കേഷൻ
 • മിസ്ഡ് കോൾ
 • SMS സേവനം

ദേശീയ പെന്‍ഷന്‍ പദ്ധതി ഇനി മുതല്‍ നികുതിമുക്തം

ഇപിഎഫ്ഒ വെബ്സൈറ്റ്

ഇപിഎഫ്ഒ വെബ്സൈറ്റ്

 • EPFO സൈറ്റായ https://passbook.epfindia.gov.in/MemberPassBook/Login തുറക്കുക
 • തുടർന്ന് നിങ്ങളുടെ UAN, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പ്രവേശിക്കുക
 • തുടർന്ന് 'view passbook' എന്ന ഓപ്ഷനിൽ ക്ലിക്കു ചെയ്യുക.
 • നിങ്ങളുടെ അക്കൗണ്ടിലെ എല്ലാ നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും വിശദാംശങ്ങൾ ഇവിടെ കാണാം
 • നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാൻ നിങ്ങൾക്ക് പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും

നിങ്ങള്‍ വിരമിക്കാനൊരുങ്ങുകയാണോ?ഏത് സേവിംങ്‌സ് ഓപ്ഷനാണ് നിങ്ങള്‍ക്ക് അനുകൂലമാവുക എന്നറിയമോ?

മിസ്‍‍ഡ് കോൾ

മിസ്‍‍ഡ് കോൾ

 • നിങ്ങളുടെ യു‌എ‌എൻ‌ (യൂണിവേഴ്സൽ‌ അക്കൗണ്ട് നമ്പർ‌) നിങ്ങളുടെ കെ‌വൈ‌സിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 011-22901406 എന്ന ടോൾ‌ഫ്രീ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ‌ നൽ‌കുക.
 • ഒരു മിസ്ഡ് കോൾ നൽകിയ ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു എസ്എംഎസ് ലഭിക്കും, അതിൽ നിങ്ങളുടെ എല്ലാ പിഎഫ് അക്കൗണ്ട് വിശദാംശങ്ങളും ഉണ്ടായിരിക്കും.

നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

എസ്എംഎസ്

എസ്എംഎസ്

 • നിങ്ങളുടെ യു‌എ‌എൻ‌ നിങ്ങളുടെ കെ‌വൈ‌സി വിശദാംശങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പി‌എഫ് ബാലൻസ് വിശദാംശങ്ങൾ‌ പരിശോധിക്കുന്നതിന് എസ്എംഎസ് സേവനവും ഉപയോ​ഗപ്പെടുത്താം.
 • EPFOHO UAN ENG എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. ഇവിടെ അവസാന മൂന്ന് അക്ഷരങ്ങൾ ആവശ്യാനുസരണം മാറ്റാൻ കഴിയുന്ന മുൻഗണനാ ഭാഷ നിർണ്ണയിക്കുന്നു. ഉദാഹരണത്തിന്, ഇംഗ്ലീഷിന് ENG, ഹിന്ദിക്ക് HIN, മറാത്തിക്ക് MAR, തമിഴ് ഭാഷയ്ക്ക് TAM എന്നിങ്ങനെ.
 • തുടർന്ന് 7738299899 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്‌ക്കുക
 • നിങ്ങളുടെ പിഎഫ് ബാലൻസ് വിശദാംശങ്ങൾ നിങ്ങൾക്ക് എസ്എംഎസായി തന്നെ ലഭിക്കും

malayalam.goodreturns.in

English summary

നിങ്ങളുടെ ഇപിഎഫ് ബാലൻസ് വെബ്സൈറ്റ്, മിസ്ഡ് കോൾ, എസ്എംഎസ് വഴി പരിശോധിക്കുന്നത് എങ്ങനെ?

Employee Provident Fund Organization (EPFO) has launched a method of crediting interest to provident fund (PF) accounts. The government has announced an 8.65% interest rate for Employees Provident Fund (EPF) for the financial year 2018-19. Read in malayalam.
Story first published: Friday, October 18, 2019, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more