എന്താണ് ദീപാവലി മുഹൂർത്ത വ്യാപാരം: തീയതി, സമയം മറ്റ് വിശദാംശങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി നിക്ഷേപകരിൽ പലർക്കും അറിയാവുന്നതും നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നതുമായ ദിനമാണ് ദീപാവലി മുഹൂർത്ത വ്യാപാര ദിനം. ഈ വർഷത്തെ മുഹൂർത്ത വ്യാപാരത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. എന്താണ് മുഹൂ‍ത്ത വ്യാപാരം എന്നും, എന്ന്, എപ്പോഴാണ് നിക്ഷേപം നടത്തേണ്ടതെന്നും നിങ്ങൾക്കും അറിയേണ്ടേ?

മുഹൂ‍‍ർത്ത വ്യാപാരം
 

മുഹൂ‍‍ർത്ത വ്യാപാരം

ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തും. വിക്രം സംവത് എന്ന പരമ്പരാഗത ഹിന്ദു വർഷത്തിന്റെ തുടക്കമായും ഇതിനെ കാണാറുണ്ട്. മുഹൂർത്ത വ്യാപാര സമയമായ 60 മിനിറ്റിനുള്ളിൽ നടത്തുന്ന വ്യാപാരം നിക്ഷേപകർക്ക് സമൃദ്ധിയും സമ്പത്തും ഭാഗ്യവും നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പരമ്പരാ​ഗത വിശ്വസം

പരമ്പരാ​ഗത വിശ്വസം

ആൽ‌ഗോ ട്രേഡിംഗ്, ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് തുടങ്ങി എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിട്ടും ഇന്ത്യൻ ഓഹരി വിപണിയിൽ അരനൂറ്റാണ്ടിലേറെയായി മുഹൂ‍‍ർത്ത വ്യാപാരം നടത്തുന്നു. മുഹൂർത്ത വ്യാപാര സമയത്തുള്ള ട്രേഡിം​ഗ് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നൽകുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം.

നിക്ഷേപകർ ഈ അഞ്ച് ശീലങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ, കാശ് പോകുന്ന വഴിയറിയില്ല

ബിഎസ്ഇ

ബിഎസ്ഇ

ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചായ ബി‌എസ്‌ഇ 60 വർഷത്തിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നു. ഇലക്ട്രോണിക് ട്രേഡിംഗ് ഇല്ലാതിരുന്ന കാലത്ത് വ്യാപാരികൾ നേരിട്ട് ബി‌എസ്‌ഇയിൽ എത്തി വ്യാപാരം നടത്താറുണ്ടായിരുന്നു.

ഓഹരികൾ വാങ്ങാൻ ഇതാണോ മികച്ച സമയം? നിക്ഷേപം നടത്തും മുമ്പ് അറിയേണ്ട കാര്യങ്ങൾ

തീയതി, സമയം

തീയതി, സമയം

ഈ വർഷം ഒക്ടോബർ 27 നാണ് ദീപാവലി മുഹൂർത്ത വ്യാപാരം നടത്തുന്നത്. വൈകുന്നേരം 6.15 നും 7.15 നും ഇടയിൽ ഒരു മണിക്കൂറാണ് മുഹൂർത്ത വ്യാപാരം. ജ്യോതിഷപരമായ ശുഭ സമയമാണിത്. മുഹൂർത്ത ട്രേഡിംഗിനിടെ നടപ്പിലാക്കിയ ട്രേഡുകളുടെ സെറ്റിൽമെന്റ് പ്രത്യേകമായി നടത്തുന്നില്ല. ഇത് അടുത്ത ട്രേഡിംഗ് സെഷന്റെ സെറ്റിൽമെന്റിലാകും നടത്തുക.

ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് എങ്ങനെ? നടപടി ക്രമങ്ങൾ ഇതാ

ഒക്ടോബർ 28ന് അവധി

ഒക്ടോബർ 28ന് അവധി

ഒക്ടോബർ 28 ന് ഓഹരി വിപണിയ്ക്ക് അവധിയായതിനാൽ ഒക്ടോബർ 29 ന് നടന്ന ട്രേഡുകൾക്കൊപ്പം മുഹുറത്ത് ട്രേഡിംഗിൽ നടപ്പിലാക്കുന്ന ട്രേഡുകളുടെ സെറ്റിൽമെന്റും നടക്കും. ഇതിനർത്ഥം അടുത്ത ട്രേഡിം​ഗ് സെഷനായ ഒക്ടോബർ 29 ന് മുഹൂർത്ത ട്രേഡിംഗിനിടെ വാങ്ങിയ ഓഹരികൾ വിൽക്കാൻ കഴിയില്ല.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

കഴിഞ്ഞ 14 മുഹൂർത്ത ട്രേഡിംഗ് സെഷനുകളിൽ, ബി‌എസ്‌ഇ സെൻ‌സെക്സ് 11 തവണ ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ മുഹൂർത്ത വ്യാപാരത്തിൽ ബി‌എസ്‌ഇ സെൻ‌സെക്സ് 0.7 ശതമാനം ഉയർന്ന് 35,237 എന്ന നിലയിലെത്തി. നിഫ്റ്റി 0.65 ശതമാനം ഉയർന്ന് 10,598ലാണ് ക്ലോസ് ചെയ്തത്.

malayalam.goodreturns.in

English summary

എന്താണ് ദീപാവലി മുഹൂർത്ത വ്യാപാരം: തീയതി, സമയം മറ്റ് വിശദാംശങ്ങൾ ഇതാ

The stock exchanges in India will hold an one-hour special trading session on Diwali, the festival of lights. It is also seen as the beginning of the traditional Hindu year Vikram Samvat. It is believed that trading within 60 minutes of the peak trading hours will give investors wealth and fortune. Read in malayalam.
Story first published: Wednesday, October 23, 2019, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more