ഇനി കാർഡ് സ്വൈപ് ചെയ്യേണ്ട, മെഷീനിൽ തൊട്ടാൽ മാത്രം മതി, എന്താണ് എസ്‌ബി‌ഐ കാർഡ് പേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്‌ബി‌ഐ ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത! ഇനി കടയിൽ പോകുമ്പോൾ കൈയിൽ കാശോ കാർ‍ഡോ ഇല്ലെങ്കിലും നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാം. എന്നാൽ മൊബൈൽ ഫോൺ എടുക്കാൻ മറക്കരുതെന്ന് മാത്രം. കാരണം പോയിന്റ് ഓഫ് സെയിൽ മെഷീനുകളിൽ (സ്വൈപിം​ഗ് മെഷീൻ) നിങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് കോൺടാക്റ്റ്ലെസ് പേയ്മെന്റ് അനുവദിക്കുന്ന എസ്‌ബി‌ഐ കാർഡ് പേ സംവിധാനം ബാങ്ക് അവതരിപ്പിച്ചു കഴിഞ്ഞു.

ഇടപാട് നടത്തേണ്ടത് എങ്ങനെ?
 

ഇടപാട് നടത്തേണ്ടത് എങ്ങനെ?

എസ്‌ബി‌ഐ കാർഡ് പേ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫിസിക്കൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ അല്ലെങ്കിൽ പിൻ നമ്പർ നൽകാതെ തന്നെ മൊബൈലിൽ ഒന്ന് വിരലമർത്തി നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ‌എഫ്‌സി) പ്രാപ്‌തമാക്കിയ സ്വൈപ്പിം​ഗ് മെഷീനുകളിൽ കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകൾ നടത്താനാകും.

മൊബൈൽ ഫോൺ വഴി

മൊബൈൽ ഫോൺ വഴി

മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വേഗതയേറിയതും സൗകര്യപ്രദവും കൂടുതൽ സുരക്ഷിതവുമായ കാർഡ് പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്ന ഹോസ്റ്റ് കാർഡ് എമുലേഷൻ (എച്ച്സിഇ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു പേയ്‌മെന്റ് സംവിധാനം കൂടിയാണിതെന്ന് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആ​ദ്യത്തെ പേയ്‌മെന്റ് രീതിയായതിനാൽ എസ്‌ബി‌ഐ കാർഡ് പേ മൊബൈൽ അപ്ലിക്കേഷന്റെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് മാനേജുചെയ്യുന്നതിനും കോൺ‌ടാക്റ്റ്ലെസ് പേയ്‌മെന്റുകൾ നടത്തുന്നതിനും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതി.

എടിഎം കാർഡ് ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! സർക്കാർ ജീവനക്കാർക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപ്പെട്ടു

സ്വൈപ്പ് ചെയ്യേണ്ട

സ്വൈപ്പ് ചെയ്യേണ്ട

വിസ കോണ്ടാക്റ്റ്ലെസ് / മാസ്റ്റർകാർഡ് കോൺടാക്റ്റ്ലെസ് എന്നിവ ഉപയോ​ഗിച്ച് ഇടപാടുകൾ വളരെ വേ​ഗത്തിലും സൗകര്യപ്രദവുമായ രീതിയിൽ നടത്താം. ഇതിനായി പി‌ഒ‌എസ് മെഷീനിൽ നിങ്ങളുടെ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ടാപ്പു ചെയ്താൽ മാത്രം മതി. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വൈപ്പു ചെയ്യുകയോ പിൻ നമ്പർ നൽകുകയോ വേണ്ട.

നിങ്ങൾക്ക് ഒന്നിലധികം കാർഡുണ്ടോ? കാശ് ലാഭിക്കാൻ ഏറ്റവും മികച്ച അവസരങ്ങൾ ഇതാ..

ഇടപാട് പരിധി

ഇടപാട് പരിധി

നിലവിൽ ഓരോ തവണയും 2000 രൂപയുടെ ഇടപാടാണ് നടത്താൻ സാധിക്കുക. പ്രതിദിന ഇടപാട് പരിധി 10,000 രൂപ വരെയും അനുവദിച്ചിട്ടുണ്ട്. എസ്‌ബി‌ഐ കാർഡ് പേ ഉപയോഗിക്കുന്നതിന്, കാർഡ് ഉടമകൾക്ക് എസ്‌ബി‌ഐ കാർഡ് മൊബൈൽ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ അവരുടെ കാർഡിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടി വരും. കാർഡ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഫോൺ സ്‌ക്രീൻ അൺലോക്കുചെയ്‌ത് പേയ്‌മെന്റുകൾ പൂർത്തിയാക്കാൻ കഴിയും.

ഈ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെയും കാശ് എടുക്കാം

നിങ്ങളുടെ മൊബൈൽ ഏതാണ്?

നിങ്ങളുടെ മൊബൈൽ ഏതാണ്?

വിസ പ്ലാറ്റ്‌ഫോമിലാണ് നിലവിൽ ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഒ.എസ് കിറ്റ്കാറ്റ് പതിപ്പ് 4.4-ഉം അതിനു മുകളിലുള്ളതുമായ ഏതൊരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിലും ഇത് പ്രവർത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

malayalam.goodreturns.in

Read more about: sbi card എസ്ബിഐ
English summary

ഇനി കാർഡ് സ്വൈപ് ചെയ്യേണ്ട, മെഷീനിൽ തൊട്ടാൽ മാത്രം മതി, എന്താണ് എസ്‌ബി‌ഐ കാർഡ് പേ?

The Bank has introduced the SBI Card Pay System, which allows contactless payment using your mobile phones at Point of Sale machines. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more