തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോളി ആഘോഷങ്ങള്‍ക്കിടയിലാണ് മിക്കവരും. അതിനാല്‍ തന്നെ, കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുമായി അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നെട്ടോട്ടമോടുന്നവരും നമുക്കിടയിലുണ്ട്. സീസണായതിനാല്‍ തന്നെ പലപ്പോഴും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടാതെ, സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. മറ്റെല്ലാ ജോലികളും മാറ്റിവെച്ച് ഇതിനായി സമയം കണ്ടെത്തിയാല്‍ മാത്രമെ, ഈ തിരക്കിട്ട വേളയില്‍ സ്ഥിരീകരിച്ച തത്കാല്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ.

 

വെബ്‌സൈറ്റ് ക്രാഷിങ് മൂലം തത്കാല്‍ ബുക്കിംഗ് സമയങ്ങളില്‍ ആപ്ലിക്കേഷന്‍ മന്ദഗതിയിലാവുന്നതാണ് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നം. തത്കാല്‍ ടിക്കറ്റ് ലഭ്യത കണ്ടെത്തിയാലും ഈ പ്രശ്‌നം കാരണം ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നു. ചിലപ്പോള്‍ നിങ്ങളുടെ ബാങ്കിന്റെ വിശദാംശങ്ങള്‍ നല്‍കിക്കഴിയുന്നതിന് മുമ്പ് തന്നെ പേയ്‌മെന്റ് സമയപരിധി കഴിഞ്ഞുപോയിരിക്കാം. ഇതുവരെ നിങ്ങള്‍ ചെയ്ത മുഴുവന്‍ പ്രക്രിയയും ആവര്‍ത്തിക്കാന്‍ ശ്രമിച്ചാലും ഇത് വീണ്ടും ലഭ്യമാവതെ വരികയും ചെയ്യുന്നു. എന്നാല്‍, ചില ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് നിങ്ങള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കാവുന്നതുമാണ്.

1. മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍

1. മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍

തത്കാല്‍ ബുക്കിംഗ് സമയം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍/ കമ്പ്യൂട്ടര്‍ വേഗമേറിയ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇവ ബുക്കിംഗിന് തയ്യാറാണോയെന്ന് അറിയാന്‍ വീണ്ടും വീണ്ടും കണക്ഷന്‍ പരിശോധിക്കുക. മെച്ചപ്പെട്ട ഇന്റര്‍നെറ്റ് കണക്ഷന്‍, ഐആര്‍സിടിസി വെബ്‌സൈറ്റിലേക്ക് പെട്ടെന്ന് കടക്കുവാനും ഇതുവഴി ബുക്കിംഗ് പ്രക്രിയ സുഗമമാക്കാനും സഹായകമാവുന്നു. ഒരു ചെറിയ കാലതാമസം പോലും നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് നടക്കാതിരിക്കാനോ കാലഹരണപ്പെടാനോ ഇടയാക്കുന്നു.

2. മുന്‍കൂട്ടി ലോഗിന്‍ ചെയ്ത് തയ്യാറായിരിക്കുക

2. മുന്‍കൂട്ടി ലോഗിന്‍ ചെയ്ത് തയ്യാറായിരിക്കുക

തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സമയം ആരംഭിച്ചതിനു ശേഷം നിരവധി പേരാണ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതില്‍ പിഴവ് വരുത്തുകയോ ലോഗിന്‍ വൈകുകയോ ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് സ്ഥിരീകരിച്ച തത്കാല്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അതിനാല്‍, തത്ക്കാല്‍ മണിക്കൂറുകള്‍ക്ക് (എസി ടിക്കറ്റ് രാവിലെ 10.00 മണിയ്ക്കും നോണ്‍-എസി ടിക്കറ്റ് രാവിലെ 11.00 മണിയ്ക്കും) ഏതാനും മിനുറ്റുകള്‍ക്ക് ലോഗിന്‍ ചെയ്യുക. തത്കാല്‍ മണിക്കൂറില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍, ഈ സമയത്ത് വെബ്‌സൈറ്റില്‍ ഉണ്ടാവാറുള്ള കനത്ത ട്രാഫിക് കാരണം ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരും. കൂടാതെ, ഒന്നിലധികം ബ്രൗസറുകളിലെ ഒരേ ലോഗിന്‍ ക്രെഡന്‍ഷ്യലുകളില്‍ നിന്ന് ലോഗിന്‍ ചെയ്യുന്നതും ഒഴിവാക്കുക. കാരണം, ഒരേ സമയം ലോഗിന്‍ ഉപകരണങ്ങള്‍ കണ്ടെത്തുന്ന സമയത്ത് എല്ലാ സെഷനുകളില്‍ നിന്നും ഐആര്‍സിടിസി നിങ്ങളെ ലോഗ് ഔട്ട് ചെയ്‌തേക്കാം. നിങ്ങള്‍ ഒന്നിലധികം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍, വ്യത്യസ്ത ഐഡികള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ബുക്കിംഗ് വേഗത്തില്‍ നടക്കുന്ന ഉപകരണം/ ഐഡിയില്‍ നിന്ന് തുടര്‍ പ്രക്രിയകള്‍ നടത്തുകയും ചെയ്യുക.

3. യാത്രക്കാരുടെ വിവരങ്ങള്‍ തയ്യാറാക്കിവെക്കുക

3. യാത്രക്കാരുടെ വിവരങ്ങള്‍ തയ്യാറാക്കിവെക്കുക

യാത്രക്കാരുടെ പേരും വിശദാംശങ്ങളും സ്റ്റേഷന്‍ കോഡുകളും ഉള്‍പ്പടെയുള്ള ആവശ്യമായ വിവരങ്ങള്‍ ബുക്കിംഗ് സമയത്ത് തയ്യാറാക്കിവെക്കുക. സാധ്യമെങ്കില്‍, എല്ലാ യാത്രക്കാരുടെ വിശദാംശങ്ങളും നോട്ട്പാഡിലോ വേര്‍ഡ്പാഡിലോ ടൈപ്പ് ചെയ്തുവെക്കുക. ശേഷമിത് ഐആര്‍സിടിസി വെബ്‌സൈറ്റിലേക്ക് എളുപ്പത്തില്‍ പകര്‍ത്താവുന്നതാണ്. നിങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ടില്‍ ഒരു മാസ്റ്റര്‍ ലിസ്റ്റ് നിലനിര്‍ത്തുക എന്നതാണ് മികച്ച ആശയം. പേര്, ഐഡി കാര്‍ഡ് തരം, ഭക്ഷണം, ബെര്‍ത്ത് മുന്‍ഗണന എന്നിങ്ങനെ എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങള്‍ സൂക്ഷിക്കാന്‍ മാസ്റ്റര്‍ ലിസ്റ്റ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ടില്‍, 'മൈ പ്രൊഫൈല്‍' ക്ലിക്ക് ചെയ്തതിന് ശേഷം 'മാസ്റ്റര്‍ ലിസ്റ്റ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക വഴി ഇത് നിങ്ങള്‍ക്ക് ക്രമീകരിക്കാവുന്നതാണ്.

4. വേഗത്തിലുള്ള പേയ്‌മെന്റ് സംവിധാനം തിരഞ്ഞെടുക്കുക

4. വേഗത്തിലുള്ള പേയ്‌മെന്റ് സംവിധാനം തിരഞ്ഞെടുക്കുക

തത്കാല്‍ ബുക്കിംഗിനിടയില്‍ പേയ്‌മെന്റ് പരാജയപ്പെടുന്ന പ്രശ്‌നങ്ങള്‍ നിരവിധി പേര്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വേഗതയുള്ള പണമടയ്ക്കല്‍ രീതി തിരഞ്ഞെടുക്കുക. ഡിജിറ്റല്‍ വാലറ്റ് വഴിയുള്ള രീതിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇത് മുമ്പ് ഉപയോഗിച്ചവരോട് അഭിപ്രായങ്ങള്‍ ചോദിക്കുക. മറിച്ച്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റ് രീതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ കാര്‍ഡുകളും കാര്‍ഡ് വിവരങ്ങളും നിങ്ങള്‍ക്കടുത്ത് തന്നെ സൂക്ഷിക്കുക. തത്കാല്‍ തിരക്കിനെ മറികടക്കാനുള്ള മറ്റൊരി പേയ്‌മെന്റ് രീതിയാണ് ഇപേയ്‌ലേറ്റര്‍ (ePayLater). ഇതില്‍ ബുക്കിംഗ് സമയത്ത് പണം നല്‍കുന്നത് ഒഴിവാക്കാം. കൂടാതെ കാര്‍ഡുകളിലെ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് സമയം പാഴാക്കേണ്ടാതായും വരുന്നില്ല.

5. ഒറ്റത്തവണ പാസ്‌വേര്‍ഡ്

5. ഒറ്റത്തവണ പാസ്‌വേര്‍ഡ്

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം, ഒറ്റത്തവണ പാസ്‌വേര്‍ഡിനായി നിങ്ങള്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരും. ഇത് പേയ്‌മെന്റ് വൈകിപ്പിക്കാന്‍ ഇടയാക്കും. ഇപേയ്‌ലേറ്ററിന്റെ ആപ്ലിക്കേഷന്‍ വഴി ഇത് മറികടക്കുകയെന്നാണ് മികച്ച ബദല്‍. ആപ്ലിക്കേഷനിലെ ഇന്‍-ആപ്പ് ഒടിപി സവിശേഷത യാന്ത്രികമായി ജനറേറ്റ് ചെയ്യുന്നതിനാല്‍, സന്ദേശത്തിനായി നിങ്ങള്‍ ഒരുപാട് നേരം കാത്തിരിക്കേണ്ടി വരുന്നില്ല. ഇതിനായി ആപ്ലിക്കേഷന്‍ തുറക്കുക, ശേഷം പ്രൊഫൈല്‍ വിഭാഗത്തില്‍ നിന്ന് 'ഇന്‍-ആപ്പ് ഒടിപി' തിരഞ്ഞെടുക്കുക. ശേഷം ഒടിപി പകര്‍ത്തി പേയ്‌മെന്റ് നടത്തുക.


English summary

തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

5 ways to beat tatakal rush and book quick tickets.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X