കാശെടുക്കാൻ എടിഎം മാത്രമല്ല, എഡിഡബ്ല്യൂഎം മെഷീനും ഉപയോ​ഗിക്കാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം പിൻവലിക്കാൻ നിങ്ങളെല്ലാവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എടിഎമ്മുകൾ ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ പുതിയ ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിഡ്രോവൽ മെഷീനുമായി (എ‌ഡി‌ഡബ്ല്യുഎം) രം​ഗത്തെത്തിയിരിക്കുകയാണ് എസ്‌ബി‌ഐ. എടിഎമ്മിൽ നിന്ന് നിങ്ങൾ പണം പിൻവലിക്കുന്നത് പോലെ തന്നെയാണ് എ‌ഡി‌ഡബ്ല്യുഎമ്മിൽ നിന്നുള്ള പണം പിൻവലിക്കലും. പണം പിൻവലിക്കുന്നതിനായി കാർഡ് മെഷീനിലേക്ക് സ്വൈപ്പുചെയ്‌ത് പിൻ നൽകുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതുവഴി അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തിരുന്നു.

എസ്ബിഐ എ‌ഡി‌ഡബ്ല്യുഎം
 

എസ്ബിഐ എ‌ഡി‌ഡബ്ല്യുഎം

ട്വീറ്റിനൊപ്പം, എ‌ഡി‌ഡബ്ല്യുഎമ്മിനെക്കുറിച്ച് വിശദീകരിക്കുന്ന 22 സെക്കൻഡ് ചെറിയ വീഡിയോ ക്ലിപ്പ് എസ്‌ബി‌ഐ പങ്കിട്ടു. പണം നിക്ഷേപിക്കാൻ നാമെല്ലാവരും ഈ യന്ത്രം ഉപയോഗിക്കാറുണ്ടെങ്കിലും ഈ മെഷീനുകളിൽ നിന്ന് പണം പിൻവലിക്കാനും കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി. ബാങ്ക് ബ്രാഞ്ചോ എടിഎമ്മോ പോലും സന്ദർശിക്കാതെ എസ്‌ബി‌ഐ ക്യാഷ് ഡെപ്പോസിറ്റും പിൻവലിക്കൽ സേവനവും എ‌ഡി‌ഡബ്ല്യുഎം വാഗ്ദാനം ചെയ്യുന്നു.

എസ്‌ബി‌ഐയുടെ പുതിയ എ‌ടി‌എം സേവനം: കാശ് വീട്ടിലെത്തിക്കാൻ വാട്ട്ആപ്പിൽ ഒരു മെസേജ് മാത്രം

എ‌ഡി‌ഡബ്ല്യുഎമ്മുകൾ

എ‌ഡി‌ഡബ്ല്യുഎമ്മുകൾ

അതുകൊണ്ട് തന്നെ നിങ്ങൾ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി വലിയ ക്യൂവിൽ നിൽക്കേണ്ട കാര്യമില്ല. എസ്‌ബി‌ഐയുടെ എ‌ഡി‌ഡബ്ല്യുഎമ്മും പണം പിൻവലിക്കാൻ നിങ്ങൾക്ക് ഉപയോ​ഗിക്കാം. 13,000 ലധികം എ‌ഡി‌ഡബ്ല്യുഎമ്മുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്‌ബി‌ഐ വ്യക്തമാക്കി.

എസ്‌ബി‌ഐ സ്പെഷ്യൽ എഫ്ഡി പദ്ധതിയിൽ ചേരാം; സമയ പരിധി നീട്ടി, പലിശ നിരക്ക് അറിയാം

എസ്‌ബി‌ഐ എ‌ഡി‌ഡബ്ല്യുഎമ്മിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?

എസ്‌ബി‌ഐ എ‌ഡി‌ഡബ്ല്യുഎമ്മിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?

  • നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും എസ്‌ബി‌ഐ എ‌ഡി‌ഡബ്ല്യുഎമ്മിൽ പോകുക
  • നിങ്ങളുടെ ഡെബിറ്റ് കാർഡ് ADWMൽ സ്വൈപ്പ് ചെയ്യുക. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ബാങ്കിംഗ് തിരഞ്ഞെടുക്കുക.
  • ഭാഷ തിരഞ്ഞെടുത്ത് അടുത്ത ബട്ടൺ അമർത്തുക.
  • നിങ്ങളുടെ എടിഎം പിൻ നമ്പർ നൽകുക.
  • ഓപ്ഷനുകളിൽ നിന്ന് ക്യാഷ് പിൻവലിക്കൽ തിരഞ്ഞെടുത്ത് ക്ലിക്കുചെയ്യുക.
  • പിൻവലിക്കേണ്ട തുക ടൈപ്പുചെയ്യുക.
  • എസ്‌ബി‌ഐയുടെ ഓട്ടോമേറ്റഡ് ഡെപ്പോസിറ്റിന്റെയും പിൻവലിക്കൽ മെഷീന്റെയും ഷട്ടർ തുറക്കും. തുട‍ർന്ന് നിങ്ങൾക്ക് പണം ശേഖരിക്കാൻ കഴിയും.

എസ്‌ബി‌ഐ ഇൻസ്റ്റാ സേവിംഗ് ബാങ്ക് അക്കൌണ്ട്; നിങ്ങൾ അറിയേണ്ടതെല്ലാം

English summary

ADWM machines can be used for withdrawing money, how? | കാശെടുക്കാൻ എടിഎം മാത്രമല്ല, എഡിഡബ്ല്യൂഎം മെഷീനും ഉപയോ​ഗിക്കാം, എങ്ങനെ?

Withdrawals from ADWM are the same as withdrawing money from an ATM. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X