തകര്‍പ്പന്‍ മൂന്നാം പാദഫലം; 40% ലാഭം നേടാം; നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോര്‍പ്പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മിക്ക വിഭാഗങ്ങളിലേയും പ്രധാന കമ്പനികളൊക്കെ തന്നെ ഭേദപ്പെട്ട പ്രവര്‍ത്തന ഫലമാണ് പുറത്തു വിടുന്നത്. അടുത്തിടെയുണ്ടായ വിപണിയിലെ തിരിച്ചടിയുമായി വിലയിരുത്തുമ്പോള്‍ ഇത്തരം കമ്പനികള്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. നിലവില്‍ ആഗോള സൂചനകളാണ് ആഭ്യന്തര വിപണിയേയും പ്രതികൂലമായി ബാധിക്കുന്നത്. അടുത്തയാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ വിപണിയെ ഗുണപരമായി സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടെങ്കില്‍ നിലവിലെ ആശങ്കകളെ വകഞ്ഞുമാറ്റി വിപണി മുന്നോട്ടുകുതിക്കാം. ഇതിനിടെ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട 7 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.

 

1) സിഎസ്ബി

1) സിഎസ്ബി

കേരളത്തിലെ തൃശൂര്‍ ആസ്ഥാനമായി നൂറ് വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുളള സ്വകാര്യ ബാങ്കാണ് സിഎസ്ബി ബാങ്ക് (BSE: 542867, NSE : CSBBANK). നേരത്തെ കാത്തലിക് സിറിയന്‍ ബാങ്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഡിസംബര്‍ പാദത്തില്‍ പലിശയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമനം ഉയര്‍ന്നു. 50.6 കോടി രൂപയുടെ എഴുതിത്തള്ളിയ കടം തിരികെ കിട്ടിയതോടെ അറ്റാദായം 148 കോടിയിലേക്കെത്തി. ആകെ കിട്ടാക്കടത്തിന്റെ തോത് 2.46 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം, അടുത്ത 12 മാസക്കാലയളവിലേക്ക് ഐസിഐസിഐ ഡയറക്ട് സിഎസ്ബി ഓഹരികള്‍ക്കു നല്‍കിയിരിക്കുന്ന ലക്ഷ്യവില 320 രൂപയാണ്. ഇതിലൂടെ 32 ശതമാനം നേട്ടം സ്വന്തമാക്കാം. ചൊവ്വാഴ്ച 244.80 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

2) ഫിലിപ്‌സ് കര്‍ബണ്‍ ബ്ലാക്ക്

2) ഫിലിപ്‌സ് കര്‍ബണ്‍ ബ്ലാക്ക്

പ്ലാസ്റ്റിക്, മഷി, പെയിന്റ് നിര്‍മാണ ഘടകമായ കാര്‍ബണ്‍ ബ്ലാക്ക് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് (BSE: 506590, NSE : PCBL) അഥവാ പിസിബിഎല്‍. ടയര്‍ നിര്‍മാണ മേഖലയില്‍ കമ്പനിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഡിസംബര്‍ പാദത്തില്‍ വരുമാനം 1,156 കോടി രൂപയും അറ്റാദായം 111.1 കോടി രൂപയുമാണ്. പുതിയ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് അനുകൂല ഘടകമാണ്. അതേസമയം, അടുത്ത 12 മാസക്കാലയളവിലേക്ക് ഐസിഐസിഐ ഡയറക്ട് സിഎസ്ബി ഓഹരികള്‍ക്കു നല്‍കിയിരിക്കുന്ന ലക്ഷ്യവില 320 രൂപയാണ്. ഇതിലൂടെ 40 ശതമാനത്തോളം നേട്ടം സ്വന്തമാക്കാം. ചൊവ്വാഴ്ച രാവിലെ 230 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത്.

3) ആക്സിസ് ബാങ്ക്

3) ആക്സിസ് ബാങ്ക്

രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ് (BSE: 532215; NSE: AXISBANK). പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തോടെ 1994-ലാണ് തുടക്കം. പിന്നീട് പടിപടിയായി സ്വകാര്യവത്കരിക്കുകയായിരുന്നു. ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 224 ശതമാനം വര്‍ധിച്ച് 3,614 കോടിയിലെത്തി. വായ്പ നല്‍കുന്നതിലും 16.7 ശതമാനം വളര്‍ച്ചയോടെ 6.6 ലക്ഷം കോടി രൂപയായി. അതേസമയം, കിട്ടാക്കടത്തിന്റെ തോത് 3.17 ശതമാനത്തിലേക്ക് കുറഞ്ഞു എന്നതും ശ്രദ്ധേയം. സമീപ ഭാവിയില്‍ ആക്‌സിസ് ബാങ്ക് ഓഹരികള്‍ക്ക് ഐസിഐസിഐ ഡയറക്ട് നല്‍കിയിരിക്കുന്ന ലക്ഷ്യവില 970 രൂപയാണ്. ഇതിലൂടെ 38 ശതമാനം നേട്ടം കൈവരിക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 705 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്.

4) വര്‍ധമാന്‍ ടെക്‌സ്‌റ്റൈല്‍സ്

4) വര്‍ധമാന്‍ ടെക്‌സ്‌റ്റൈല്‍സ്

രാജ്യത്തെ മുന്‍നിര ടെക്‌സ്‌റ്റൈല്‍ കമ്പനിയാണ് വര്‍ധമാന്‍ ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് (BSE: 502986, NSE : VTL). അമേരിക്ക, ചൈന, ജപ്പാന്‍, കൊറിയ, ബ്രസീല്‍ ഉള്‍പ്പെടെ 25 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതുവരെയുള്ള ഏറ്റവും മികച്ച പ്രവര്‍ത്തനഫലമാണ് ഡിസംബര്‍ പാദത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. വരുമാനം 49 ശതമാനം വര്‍ധിച്ച് 2,603 കോടിയിലെത്തി. അറ്റാദായം 145 ശതമാനം വര്‍ധിച്ച് 429 കോടിയായും വര്‍ധിച്ചു. അടുത്ത 12 മാസക്കാലയളവിലേക്ക് ഐസിഐസിഐ ഡയറക്ട് ഓഹരികള്‍ക്കു നല്‍കിയിരിക്കുന്ന ലക്ഷ്യവില 3,125 രൂപയാണ്. ഇതിലൂടെ 31 ശതമാനം നേട്ടം കരസ്ഥമാക്കാം. ചൊവ്വാഴ്ച 2,383.80 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.

Also Read: അടപടലം പൊളിഞ്ഞ് ടെക് കമ്പനികള്‍; ഇനിയും വീഴാന്‍ കാരണങ്ങളുണ്ട്; വിപണിക്കും വലുത് വരാനിരിക്കുന്നോ?

5) സുപ്രീം ഇന്‍ഡസ്ട്രീസ്

5) സുപ്രീം ഇന്‍ഡസ്ട്രീസ്

ഇന്ത്യയിലെ വന്‍കിട പ്ലാസ്റ്റിക്‌സ് നിര്‍മാതാക്കളാണ് സുപ്രീം ഇന്‍ഡസ്ട്രീസ് (BSE: 509930, NSE : SUPREMEIND). സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കളുടെ പാക്കേജിങ്ങിനു വേണ്ട് വിവിധതരം ഫിലിംസ് ഉണ്ടാക്കുന്നതില്‍ മുന്നിലാണ്. മോള്‍ഡഡ് ഫര്‍ണീച്ചറുകളും വ്യാവസായിക ആവശ്യത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിര്‍മിക്കുന്നു. വളര്‍ച്ചയില്‍ ഇടിവുണ്ടായെങ്കിലും വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രവര്‍ത്തനഫലമാണ് കാഴ്ചവച്ചത്. വരുമാനം 1,945 കോടിയും അറ്റാദായം 246 കോടിയുമാണ്. കേന്ദ്ര്‌സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച വമ്പന്‍ പദ്ധതികളുടെ പ്രയോജനം കമ്പനിക്കും ലഭിക്കുമെന്നാണ് അനുമാനം. അടുത്ത 12 മാസക്കാലയളവിലേക്ക് ഐസിഐസിഐ ഡയറക്ട് ഓഹരികള്‍ക്കു നല്‍കിയിരിക്കുന്ന ലക്ഷ്യവില 2,625 രൂപയാണ്. ഇതിലൂടെ 28 ശതമാനം നേട്ടം സ്വന്തമാക്കാം. ചൊവ്വാഴ്ച 2,047.85 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

After Good Q3 Results ICICI Direct Suggests To Buy CSB PCBL AXIS Bank VTL Supreme For 40 Percent Up

After Good Q3 Results ICICI Direct Suggests To Buy CSB PCBL AXIS Bank VTL Supreme For 40 Percent Up
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X