ആരോഗ്യ സഞ്ജീവനി ഇൻഷുറൻസ് പോളിസി എടുത്താൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർ‌ഡി‌എ‌ഐ) വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് ആരോഗ്യ സഞ്ജീവനി ഇൻഷുറൻസ് പോളിസി. ആശുപത്രിവാസവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 5 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ആരോഗ്യ സഞ്ജീവനി എന്ന സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയെക്കുറിച്ച് അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അനുമതി
 

അനുമതി

29 ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഈ ഉൽപ്പന്നം വിപണനം ചെയ്യാൻ ഐആർ‌ഡി‌എ‌ഐ അനുമതി നൽകിയിട്ടുണ്ട്. താഴെ നൽകിയിരിക്കുന്ന ലിസ്റ്റിലുള്ള ഇൻഷുറൻസ് കമ്പനികളെ സമീപിച്ച് താൽപ്പര്യമുള്ളവർക്ക് ഈ സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി സ്വന്തമാക്കാവുന്നതാണ്. പ്രീമിയം നിരക്കുകളും ഉപഭോക്തൃ സേവനവും ഒരോ ഇൻഷുറൻസ് ദാതാക്കളിലും വ്യത്യസ്തമായിരിക്കും.

30 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് അറിയാം

ഇൻഷുറൻസ് കമ്പനികൾ

ഇൻഷുറൻസ് കമ്പനികൾ

  • രഹേജ ക്യൂബിഇ ജനറൽ ഇൻഷുറൻസ് കമ്പനി
  • ഭാരതി ആക്സ ജനറൽ ഇൻഷുറൻസ് കമ്പനി
  • ചോള എംഎസ് ജനറൽ ഇൻഷുറൻസ് കമ്പനി
  • റെലിഗെയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി
  • മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി
  • എഡൽവെയിസ് ജനറൽ ഇൻഷുറൻസ് കമ്പനി
  • കൊട്ടക് ജനറൽ ഇൻഷുറൻസ് കമ്പനി
  • ഫ്യൂച്ചൽ ജനറൽ ഇന്ത്യ ഇൻഷുറൻസ്
  • ഐഎഫ്എഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി
  • നവി ജനറൽ ഇൻഷുറൻസ് കമ്പനി
  • ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി
  • മാക്സ് ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി
  • ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി
  • ടാറ്റാ എയ്ജ് ജനറൽ ഇൻഷുറൻസ് കമ്പനി
  • ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനി
  • ലിബേർട്ടി ജനറൽ ഇൻഷുറൻസ് കമ്പനി
  • ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി
  • റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനി
  • ഐസിഐസിഐ ലോമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി
  • നാഷണൽ ഇൻഷുറൻസ്
  • മാഗ്മ എച്ച്ഡിഐ ജനറൽ ഇൻഷുറൻസ് കമ്പനി
  • യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കമ്പനി
  • യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി
  • എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി
  • എച്ച്ഡിഎഫ്സി എർഗോ ഹെൽത്ത് ഇൻഷുറൻസ് കമ്പനി
  • എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി
  • സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്
  • ഓറിയന്റൽ ഇൻഷുറൻസ് കമ്പനി
  • അക്കോ ജനറൽ ഇൻഷുറൻസ്
സവിശേഷതകൾ

സവിശേഷതകൾ

  • ഉപഭോക്താക്കളുടെ അടിസ്ഥാന ആശുപത്രി ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്റ്റാൻഡേർഡ് ഉൽപ്പന്നമാണിത്.
  • ഈ പോളിസിയിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയും പരമാവധി 5 ലക്ഷം രൂപയുമാണ് ഇൻഷ്വർ ചെയ്യാൻ സാധിക്കുക.
  • ഇവ വ്യക്തികൾക്കും കുടുംബത്തിനും ലഭ്യമാണ്.
  • ആരോഗ്യ സഞ്ജീവനി പോളിസിയിൽ ആഡ്-ഓണുകളും ഓപ്ഷണൽ കവറുകളും ലഭ്യമല്ല.

എന്താണ് നിര്‍ദിഷ്ട കൊവിഡ് 19 ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി? ആരെല്ലാമാണ് അര്‍ഹര്‍?

പ്രായം

പ്രായം

ഏറ്റവും കുറഞ്ഞതും കൂടിയതുമായ പ്രവേശന പ്രായം 18 ഉം 65 ഉം ആണ്. 'ഫാമിലി ഫ്ലോട്ടർ' പോളിസികൾക്ക് കീഴിലുള്ള കുട്ടികൾക്ക് പ്രവേശന പ്രായം 3 മാസവും എക്സിറ്റ് പ്രായം 25 വയസും ആണ്. ഈ പോളിസി പ്രതിവർഷം 30 ദിവസത്തെ ഗ്രേസ് പിരീഡ് ഉപയോഗിച്ച് പുതുക്കാവുന്നതാണ്. എല്ലാ പ്രായത്തിലുമുള്ളവർക്കും അഞ്ച് ശതമാനം കോ-പേയ്‌മെന്റ് ബാധകമാണ്, അതായത് ബിൽ തുകയുടെ 5 ശതമാനം നിർബന്ധമായും പോളിസി ഹോൾഡർ നൽകേണ്ടതുണ്ട്.

എല്ലാവർക്കും ഇൻഷുറൻസ്; ആരോഗ്യ സഞ്ജീവനി ആരോഗ്യ ഇൻഷുറൻസ് ഏപ്രിൽ ഒന്ന് മുതൽ

English summary

Arogya Sanjeevani Health Insurance Policy: Full Details Here | ആരോഗ്യ സഞ്ജീവനി ഇൻഷുറൻസ് പോളിസി എടുത്താൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

Arogya Sanjeevani Insurance Policy is a health insurance policy launched by the Insurance Regulatory and Development Authority of India (IRDAI) for individuals and families. Read in malayalam.
Story first published: Thursday, July 16, 2020, 17:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X