60 വയസ്സിന് ശേഷം പെൻഷൻ ഉറപ്പ്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കലിന് ശേഷം ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതമായ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എപിവൈ). ആകർഷകമായ ഒരു പെൻഷൻ നിക്ഷേപ ഓപ്ഷനാണിത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

നിബന്ധനകൾ
 

നിബന്ധനകൾ

നിക്ഷേപ തുകയും കാലാവധിയും അനുസരിച്ച് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ നൽകുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. 18നും 40നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ ഏതൊരു പൗരനും അടൽ പെൻഷൻ യോജന പദ്ധതിയിൽ ചേരാം. എപിവൈ അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾക്ക് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

കേന്ദ്രസര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയ്ക്ക് കീഴിലുള്ളവരുടെ പ്രായപരിധി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു

ആധാർ നിർബന്ധമല്ല

ആധാർ നിർബന്ധമല്ല

എൻറോൾമെന്റിന് ആധാർ നിർബന്ധമല്ലെങ്കിലും, നിങ്ങളുടെ അടൽ പെൻഷൻ യോജന അക്കൗണ്ടിൽ ആനുകാലിക അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിന് രജിസ്ട്രേഷൻ സമയത്ത് നിങ്ങളുടെ ആധാർ, മൊബൈൽ നമ്പർ എന്നിവ ബാങ്കിന് നൽകണം. അടൽ പെൻഷൻ യോജന അക്കൗണ്ട് എങ്ങനെ തുറക്കാമെന്ന് പരിശോധിക്കാം.

എയര്‍ടെല്‍ ഉപഭോക്താക്കൾക്ക് കോളടിച്ചു; ഇനി ഈസിയായി മാസം 5000 രൂപ പെൻഷൻ നേടാം

സ്റ്റെപ് 1

സ്റ്റെപ് 1

  • നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉള്ള ബാങ്ക് ബ്രാഞ്ചിനെയോ പോസ്റ്റോഫീസിനെയോ സമീപിക്കുക. അക്കൌണ്ടില്ലെങ്കിൽ പെൻഷൻ യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കണം.
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പറോ നൽകുക.
സ്റ്റെപ് 2

സ്റ്റെപ് 2

  • അടൽ പെൻഷൻ യോജന രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. (ഇത് പൂരിപ്പിക്കുന്നതിന് നിങ്ങൾക്ക് ബാങ്ക് സ്റ്റാഫിൽ നിന്ന് സഹായം തേടാം).
  • നിങ്ങളുടെ ആധാർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക. ഇത് നിർബന്ധമല്ലെങ്കിലും, സംഭാവന സംബന്ധിച്ച ആശയവിനിമയം സുഗമമാക്കുന്നതിന് ഇത് നൽകുന്നതാണ് നല്ലത്.
  • നിങ്ങളുടെ എപിവൈ സംഭാവന പദ്ധതിയെ അടിസ്ഥാനമാക്കി പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ അല്ലെങ്കിൽ അർദ്ധ വാർഷിക സംഭാവന കൈമാറുന്നതിന് ആവശ്യമായ ബാലൻസ് നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ സൂക്ഷിക്കുക.
നികുതി ഇളവ്

നികുതി ഇളവ്

ഒരാൾ 60 വയസ്സ് വരെയാണ് പദ്ധതിയിൽ പതിവായി സംഭാവന നൽകേണ്ടതുണ്ട്, അതിനുശേഷം ഒരു നിശ്ചിത തുക പ്രതിമാസ പെൻഷൻ ആരംഭിക്കും. 60 വയസ് മുതൽ വരിക്കാരന് ലഭിക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു നിശ്ചിത തുകയാണ് പെൻഷൻ തുക. എപി‌വൈയിലെ നിക്ഷേപം 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം ഇളവ് നേടാൻ യോഗ്യമാണ്. ഈ സ്കീമിന് കീഴിൽ നികുതി വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ കഴിയുന്ന പരമാവധി തുക സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം രൂപയാണ്.

പെൻഷൻ കിട്ടാൻ സർക്കാർ ജോലി വേണ്ട; 1000 മുതൽ 50000 രൂപ വരെ പെൻഷൻ നിങ്ങൾക്കും കിട്ടും

English summary

60 വയസ്സിന് ശേഷം പെൻഷൻ ഉറപ്പ്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

The Atal Pension Yojana (APY) is a secure pension scheme offered by the government to people who want to get a certain amount of pension after retirement. Read in malayalam.
Story first published: Thursday, December 26, 2019, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X