ഒഴിവായി നില്‍ക്കാം! 30% വീഴ്ച നേരിട്ട ഈ മിഡ് കാപ് ഓഹരി ഇനിയും 17% കൂടി ഇടിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള, ആഭ്യന്തര ഘടകങ്ങളാണ് ഈ ദുര്‍ബലാവസ്ഥ വിപണിയില്‍ സംജാതമാക്കിയിരിക്കുന്നത്. ഇതോടൊപ്പം കമ്പനികളുടെ വാല്യൂവേഷന്‍ സംബന്ധിച്ച ആശങ്കകളും ഓഹരി കേന്ദ്രീകരിച്ചുള്ള തിരുത്തലിനും വഴി തെളിച്ചു. ഇത്തരത്തില്‍ തിരിച്ചടി നേരിട്ട ഒരു മിഡ് കാപ് ഓഹരിയുടെ വില സമീപ കാലയളവില്‍ വീണ്ടും ഇടിയാമെന്ന സൂചനയുമായി ബ്രോക്കറേജ് സ്ഥാപനമായ എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് രംഗത്തെത്തി.

 

പെര്‍സിസ്റ്റന്റ് സിസ്റ്റംസ്

പെര്‍സിസ്റ്റന്റ് സിസ്റ്റംസ്

ഡിജിറ്റല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഡ് കാപ് ഐടി കമ്പനിയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്. പ്രധാനമായും കമ്പനികളുടെ ആധുനികവത്കരണത്തിനും ഡിജിറ്റല്‍വത്കരണത്തിന് വേണ്ട സഹായങ്ങളും മാര്‍ഗോപദേശങ്ങളും സംബന്ധിച്ച സേവനങ്ങളാണ് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു ഉത്പന്നത്തിന്റെ ഉത്പാദന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സോഫ്റ്റ്‌വേര്‍ സംവിധാനങ്ങള്‍, പ്രയോഗക്ഷമത വരുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടെലികോം & വയര്‍ലെസ്, അടിസ്ഥാന സൗകര്യ വികസന സംവിധാനങ്ങള്‍, ലൈഫ് സയന്‍സ് & ഹെല്‍ത്ത്‌കെയര്‍ മേഖലകളിലെ കമ്പനികള്‍ക്കാണ് സേവനങ്ങള്‍ നല്‍കുന്നത്.

Also Read: ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇന്നു വീണു; ഈ മിഡ് കാപ് സിമന്റ് ഓഹരി എന്തു ചെയ്യണം?

കാരണം

കാരണം

ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഡബിള്‍ ടോപ്' പാറ്റേണ്‍ രൂപപ്പെട്ടിരുന്നു. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ രൂപപ്പെട്ട ഈ പാറ്റേണ്‍ വില്‍പന സമ്മര്‍ദം സൃഷ്ടിക്കുന്ന ഘടകമാണ്. മുന്നേയുള്ള റാലിക്ക് ശേഷം ഇത്തരമൊരു പാറ്റേണ്‍ ചാര്‍ട്ടില്‍ രൂപപ്പെടുന്നത് ട്രെന്‍ഡ് റിവേഴ്‌സലിന് ശക്തമായ സാധ്യതയെ സൂചിപ്പിക്കുന്നതാണ്. നിലവില്‍ ഓഹരി ദുര്‍ബലാവസ്ഥയിലാണ്. കൂടാതെ പാറ്റേണിന്റെ 'നെക്ക് ലൈനി'ന് താഴേക്കും പതിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം പ്രധാനപ്പെട്ട ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു താഴെയാണ് ഓഹരി തുടരുന്നത്. കൂടാതെ ഓഹരി വീഴുമ്പോള്‍ ഇടപാടുകളുടെ എണ്ണം കൂടുന്നത് ഡെറിവേറ്റീവ് വിഭാഗത്തില്‍ 'ഷോര്‍ട്ട്‌സെല്‍' വരുന്നതിനേയും സൂചിപ്പിക്കുന്നു.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ (BSE: 533179, NSE: PERSISTENT) സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനം 19.2 ശതമാനവും പ്രവര്‍ത്തന ലാഭം 19.9 ശതമാനവും അറ്റാദായം 25.2 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 1,638 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 47 ശതമാനം വര്‍ധനവാണിത്. നാലാം പാദത്തിലെ അറ്റാദായം 201 കോടിയാണ് കാണിച്ചത്. ഇത് 46 ശതമാനം ഉയര്‍ച്ചയാണ്.

Also Read: 'അനക്കമില്ലാതെ' കിടന്ന മലയാളി കമ്പനിയുടെ ഓഹരിയിൽ ഇന്ന് 14% കുതിപ്പ്; കാരണമിതാണ്

ഓഹിരി വിശദാംശം

ഓഹിരി വിശദാംശം

പെര്‍സിസ്റ്റന്റ് സിസ്്റ്റംസിന്റെ ആകെ ഓഹരികളില്‍ 31.26 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 20.03 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 26.75 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 18.81 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 26,330 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.90 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 440.72 രൂപയാണ്. ഐടി കമ്പനികളുടെ ശരാശരി പിഇ അനുപാതം 27.25 ആയിരിക്കുമ്പോള്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റേത് 38.14 നിലവരാത്തിലാണ്.

ലക്ഷ്യവില 2,900

ലക്ഷ്യവില 2,900

ഇന്നത്തെ വ്യാപാരത്തിനിടെ പെര്‍സിസ്റ്റന്റ് സിസ്്റ്റംസിന്റെ ഓഹരികള്‍ 3,480 നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇവിടെ നിന്നും ഓഹരി 2,900 നിലവാരത്തിലേക്ക പതിക്കാമെന്നാണ് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അടുത്ത 4- 6 ആഴ്ചയ്ക്കുള്ളില്‍ നിലവിലെ വിപണി വിലയില്‍ നിന്നും 17 ശതമാനത്തോളം ഈ ഓഹരി വീഴാമെന്ന് ചുരുക്കം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 3,800 നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കഴിഞ്ഞ 52 ആഴ്ച കാലയളവിലെ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 4,987.50 രൂപയും താഴ്ന്ന നിലവാരം 2,395 രൂപയുമാണ്. ഒരു മാസത്തിനിടെ 15 ശതമാനവും ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 30 ശതമാനത്തോളവും ഓഹരിയില്‍ തിരുത്തല്‍ നേരിട്ടു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Bearish Trending Stocks: Beaten Down IT Mid Cap Share Persistent Systems Can Fall Up To 17 Percent

Bearish Trending Stocks: Beaten Down IT Mid Cap Share Persistent Systems Can Again Fall Up To 17 Percent
Story first published: Thursday, May 26, 2022, 21:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X