ക്രെഡിറ്റ് കാർഡ് വായ്‌പകൾ അടയ്‌ക്കാൻ പേഴ്‌സണൽ ലോൺ ഉപയോഗിച്ചിട്ടുണ്ടോ? നേട്ടങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുതലമുറയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ശ്രദ്ധയോടെ ഉപയോഗിക്കുകയാണെങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്. പല ബാങ്കുകളും വിവിധ തരം ഓഫറുകൾ നൽകി ക്രെഡിറ്റ് കാർഡ് നൽകാൻ മത്സരിക്കാറുണ്ട്. എന്നുകരുതി എല്ലാവർക്കും ഇത് ലഭിക്കുമെന്ന് കരുതേണ്ട. ഉപഭോക്താവിന്റെ വരുമാനം, സാമ്പത്തിക അച്ചടക്കം, ക്രെഡിറ്റ് സ്‌കോർ എന്നിവ പരിശോധിച്ചാണ് ബാങ്കുകൾ സാധാരണ ക്രെഡിറ്റ് കാർഡ് നൽകുന്നത്.

 


ക്രെഡിറ്റ് കാർഡ്

പലപ്പോഴും ഒരു വ്യക്തിക്ക് തന്നെ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടാവും. ക്രെഡിറ്റ് കാർഡുകൾ കൊണ്ട് ധാരാളം സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനാലാണ് ഇത്. ചില ആളുകൾ ക്രെഡിറ്റ് കാർഡ് വായ്‌പകൾ അടയ്ക്കാൻ പേഴ്‌സണൽ ലോൺ എടുക്കാറുണ്ട്. ഇങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വായ്‌പകൾ അടച്ചു തീർക്കാൻ പേഴ്‌സണൽ ലോൺ ഉപയോഗിക്കുമ്പോഴുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കുറഞ്ഞ പലിശ നിരക്ക്

കുറഞ്ഞ പലിശ നിരക്ക്; ക്രെഡിറ്റ് കാർഡ് വായ്‌പയുമായി താരതമ്യം ചെയ്യുമ്പോൾ പേഴ്‌സണൽ ലോണിന് പലിശ നിരക്ക് കുറവാണ്. നിങ്ങൾ ക്രെഡിറ്റ് കാർഡിന് വായ്‌പയ്‌ക്കായി ഓരോ തവണയും അടയ്‌ക്കുന്ന പലിശയും പേഴ്‌സണൽ ലോണിന് ഈടാക്കുന്ന പലിശയും നോക്കിയാൽ തന്നെ ഇത് മനസ്സിലാവും. ഇങ്ങനെ ഓരോ തവണയും പലിശ ലാഭിക്കുന്നത് മികച്ച സേവിംഗ് ഓപ്‌ഷനാണ്. ഈ രണ്ട് വായ്പകളെയും തമ്മിൽ താരതമ്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വാർഷിക ശതമാന നിരക്ക് (എപിആർ.)

സ്വർണത്തിന് ചരിത്ര വില, പൊന്നിൽ തൊട്ടാൽ പൊള്ളും, വില ഇനി എങ്ങോട്ട്?

പ്രതിമാസ പേയ്‌മെന്റുകളുടെ എണ്ണം കുറയും

പ്രതിമാസ പേയ്‌മെന്റുകളുടെ എണ്ണം കുറയും: നിങ്ങൾക്ക് ഒന്നിലധികം ക്രെഡിറ്റ് കാർഡ് വായ്‌പകൾ ഉണ്ടെങ്കിൽ അവയെല്ലാം കൃത്യമായി നിർദ്ദിഷ്ട തീയ്യതിക്ക് തന്നെ അടയ്‌ക്കുകയെന്നത് അൽപം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ഇത് നടന്നില്ലെങ്കിൽ ക്രെഡിറ്റ് കാർഡിനേ പോലെ വേറെയൊരു വില്ലനില്ലെന്ന് പറയാം. നിങ്ങൾ സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിൽ പിറകിലാണെങ്കിൽ, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വായ്‌പകൾ നിലനിർത്തിയശേഷം, പേഴ്‌സണൽ ലോൺ എടുത്ത് മറ്റ് ക്രെഡിറ്റ് കാർഡ് വായ്‌പകൾ ക്ലോസ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ പ്രതിമാസം അടയ്‌ക്കേണ്ടി വരുന്ന പേയ്‌മെന്റുകളുടെ എണ്ണം കുറയും. മുകളിൽ പറഞ്ഞ പോലെ പലിശയും ലാഭിക്കാം.

വൊഡഫോണ്‍ ഐഡിയ പിന്മാറിയാല്‍ എയര്‍ടെല്‍ പെടും - കാരണമിതാണ്

ലൈൻസ് ഓഫ് ക്രെഡിറ്റ്

ക്രെഡിറ്റ് കാർഡുകളും ലൈൻസ് ഓഫ് ക്രെഡിറ്റും റിവോൾവിംഗ് കടങ്ങളാണ്. ഇങ്ങനെയുള്ള റിവോൾവിംഗ് ലോണുകൾ വഴി നിങ്ങൾക്ക് പണം തുടർച്ചയായി നിങ്ങളുടെ ബാലൻസിലേക്ക് ചേർക്കാനും അത് തിരിച്ചടയ്‌ക്കാനും സാധിക്കും. എല്ലാ മാസവും ബാക്കി തുക പൂർണമായി അടയ്‌ക്കുന്ന ആളുകൾക്ക് ഇത് സൗകര്യപ്രദമാണ്, എന്നാൽ നിങ്ങൾക്ക് ആ ശീലമില്ലെങ്കിൽ ഇത് നിങ്ങളെ പ്രശ്‌നത്തിൽ ചാടിക്കും. ഇങ്ങനെ കടം വർധിക്കുന്ന സാഹചര്യത്തിൽ ഒരു പേഴ്‌സണൽ ലോൺ എടുത്ത് അത് അടച്ചു തീർക്കാവുന്നതാണ്. നിങ്ങൾ കൃത്യമായി ക്രെഡിറ്റ് കാർഡ് വായ്‌പകൾ തിരിച്ചടയ്‌ക്കാത്തതിനാൽ ഉണ്ടാവുന്ന പലിശ ബാധ്യതകളെക്കാൾ കുറവാണ് പേഴ്‌സണൽ ലോണിന്റെ പലിശ.

English summary

ക്രെഡിറ്റ് കാർഡ് വായ്‌പകൾ അടയ്‌ക്കാൻ പേഴ്‌സണൽ ലോൺ ഉപയോഗിച്ചിട്ടുണ്ടോ? നേട്ടങ്ങൾ ഇവയാണ് | benefits of using Personal Loan to Pay Off Credit Card Loans

benefits of using Personal Loan to Pay Off Credit Card Loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X