സോഷ്യല്‍ മീഡിയ വഴിയും നിങ്ങൾക്ക് ബിസിനസ്സ് നടത്താം; അറിയാം ഈ 10 പ്ലാറ്റ്‌ഫോമുകളെ കുറിച്ച്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍കാലത്ത് പത്രങ്ങളില്‍ പരസ്യം നല്‍കിയും നോട്ടീസുകള്‍ വിതരണം ചെയ്തുമായിരുന്നു കച്ചവടക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള പ്രചരണം നടത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ പ്രചരണ തന്ത്രങ്ങളിലും മാറ്റങ്ങള്‍ വന്നു. സ്മാര്‍ട് ഫോണുകള്‍ സജീവമായ കാലത്ത് ആളുകളുമായി ഇടപഴകാന്‍ ഏറ്റവും മികച്ച വഴി സോഷ്യല്‍ മീഡിയ തന്നെയാണ്. എന്നാല്‍ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ മൂന്ന് തന്ത്രങ്ങള്‍ ആവശ്യമാണ്.

സോഷ്യല്‍ മീഡിയയില്‍ താല്‍പ്പര്യം വളര്‍ത്തുക, ബിസിനസ്സ്-ടു-ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ്, കമ്പനിയുടെ ഓണ്‍ലൈന്‍ പ്രശസ്തി നിലനിര്‍ത്തുക എന്നിവയാണ് അവ. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് മെസഞ്ചര്‍, പിന്റ്‌റെസ്റ്റ്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ടംബ്ലര്‍, വാട്ട്സ് ആപ്പ്, ഗൂഗിള്‍ ഹാംഗ് ഔട്ട്, ട്വിറ്റര്‍ എന്നിവയാണ് സാധാരണയായി ബിസിനസ്സ് പ്രമോഷന് വേണ്ടി ആളുകള്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ബിസിനസ്സ് പ്രചരണം നടത്താന്‍ ഉപയോഗിക്കുന്ന 10 പ്ലാറ്റ്‌ഫോമുകളെ കുറിച്ച് കൂടുതല്‍ അറിയാം:

1. ഫേസ്ബുക്ക്
 

1. ഫേസ്ബുക്ക്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി ബിസിനസ്സ് പ്രചരണം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഫേസ്ബുക്കാണ് ഏറ്റവും മികച്ച ഉത്തരം. 2.37 ബില്യണ്‍ ഉപയോക്താക്കളുള്ള ഫേസ്ബുക്ക് ബിസിനസ്സിനായി വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ്. 60 ദശലക്ഷത്തിലധികം വിജയകരമായ ഫേസ്ബുക്ക് ബിസിനസ് പേജുകള്‍ ഇതിനോടകം തന്നെ ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സ് മികച്ച രീതിയില്‍ പ്രചരിപ്പിക്കാനായി ഒരു പേജ് ഉണ്ടാക്കാന്‍ ഫേസ്ബുക്ക് സഹായിക്കുന്നു. നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും കൃത്യമായ പ്രേക്ഷകരെ ലക്ഷ്യമിട്ട് പ്രചരണം നടത്താനും ഈ പേജ് വഴി സാധിക്കുന്നു.

2. ഫേസ്ബുക്ക് മെസഞ്ചര്‍

2. ഫേസ്ബുക്ക് മെസഞ്ചര്‍

ഫേസ്ബുക്ക് മെസഞ്ചര്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ആളുകളുടെ പ്രിയപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായി മാറി. 270 ദശലക്ഷത്തിലധികം ആളുകളാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നത്. മെസഞ്ചര്‍ വഴി നേരിട്ട് പരസ്പരം സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നു. ഈ സവിശേഷത തന്നെയാണ് ബിസിനസ്സ് പേജുകള്‍ക്ക് സഹായകമാകുന്നത്. ഫേസ്ബുക്ക് പേജിലോ മെസഞ്ചറിലോ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച അധിക വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇതുവഴി സാധിക്കുന്നു. ഇതിന് പുറമേ ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ ക്രമീകരിച്ച് വെക്കാനും മെസഞ്ചറില്‍ സാധിക്കും.

 3. ഇന്‍സ്റ്റാഗ്രാം

3. ഇന്‍സ്റ്റാഗ്രാം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി ബിസിനസ്സ് പ്രൊമോട്ട് ചെയ്യുമ്പോള്‍ ഫേസ്ബുക്കിന് സമാനമായ സൗകര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാം നല്‍കുന്നത്. 800 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള, ബിസിനസുകാര്‍ക്ക് പ്രചരണം നടത്താന്‍ സഹായിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം. ലക്ഷ്യമിട്ട ഉപയോക്താക്കള്‍ക്കായി വളരെ നിര്‍ദ്ദിഷ്ടമായ വിവരങ്ങള്‍ പങ്കുവെക്കുന്നുവെന്ന് ഇന്‍സ്റ്റാഗ്രാം ഉറപ്പ് വരുത്തുന്നു. ഫേസ്ബുക്കില്‍ പരസ്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്ലാ മാര്‍ഗങ്ങളും ഇന്‍സ്റ്റാഗ്രാമിലും ഉപയോഗിക്കാം. ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം ഏറ്റെടുത്തതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് പങ്കുവെക്കാനുള്ള സൗകര്യമുണ്ട്. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫോട്ടോയും വീഡിയോയും വഴി പങ്കിടാനും ഇന്‍സ്റ്റാഗ്രാം സഹായിക്കുന്നു.

4. പിന്റ്‌റെസ്റ്റ്

4. പിന്റ്‌റെസ്റ്റ്

നിങ്ങളുടെ ബിസിനസ്സ് സംബന്ധിച്ച കാര്യങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ മറ്റൊരു പ്ലാറ്റ്‌ഫോമാണ് പിന്റ്‌റെസ്റ്റ്. എന്നാല്‍ ഫേസ്ബുക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്റ്‌റെസ്റ്റില്‍ അക്കൗണ്ടുള്ള ആളുകളുടെ എണ്ണം വളരെ കുറവാണ്. 320 ദശലക്ഷം ആളുകളാണ് പിന്റ്‌റെസ്റ്റിലുള്ളത്. ബിസിനസ്സുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ നിങ്ങളുടെ സ്ഥാപനം നല്‍കുന്ന സേവനങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പിന്റ്‌റെസ്റ്റ് വഴി പങ്കുവെക്കാം.

5. സ്നാപ്ചാറ്റ്

5. സ്നാപ്ചാറ്റ്

ബിസിനസ്സ് പ്രചരണത്തിനായി സഹായിക്കുന്ന മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് സ്‌നാപ്ചാറ്റ്. വീഡിയോയും സ്‌ക്രീന്‍ ഷോട്ടുകളും നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്ന ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇത്. ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് നേരിട്ടയച്ച സ്‌നാപ് ചാറ്റ് ഒരു തവണ മാത്രമേ കാണാന്‍ കഴിയൂ. പക്ഷേ സ്‌നാപ് ചാറ്റ് ബിസിനസ്സ് സ്റ്റോറി 24 മണിക്കൂര്‍ വരെ ലഭ്യമാണ്. 188 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കള്‍ സ്‌നാപ് ചാറ്റിലുണ്ട്. ഇതില്‍ 60 ശതമാനം ഉപയോക്താക്കള്‍ ഓരോ ദിവസവും ഒരു സ്‌നാപ് ചാറ്റ് ഇമേജ് നിര്‍മ്മിക്കുന്നു. ലൊക്കേഷന്‍ അധിഷ്ഠിത ഫില്‍ട്ടറാണ് സ്‌നാപ് ചാറ്റിന്റെ പ്രത്യേകത.

6. യൂട്യൂബ്

6. യൂട്യൂബ്

യുട്യൂബ് ചാനലുകള്‍ വഴിയും ബിസിനസ്സ് സംബന്ധമായ വീഡിയോകള്‍ പങ്കുവെക്കാം. 1.8 ബില്യണ്‍ സജീവ ഉപയോക്താക്കളാണ് യൂട്യൂബിനുള്ളത്. ദൃശ്യങ്ങള്‍ അടങ്ങിയ ഉള്ളടക്കത്തിനാണ് യൂട്യൂബ് പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ ഒരു ചാനല്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും സാധിക്കും. മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യത്യസ്തമായി ഗൂഗിളിന്റെ ഉടമസ്ഥതയിലാണ് യൂട്യൂബ് എന്ന കാര്യം ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ ഗൂഗിളിന്റെ പരസ്യം ലഭിക്കാന്‍ സാധിക്കും. ശരിയായ കീവേഡുകളും വീഡിയോ തലക്കെട്ടും കൊടുത്താല്‍ വളരെ എളുപ്പത്തില്‍ ആളുകളിലേക്ക് വീഡിയോ എത്തിക്കാന്‍ സാധിക്കും.

7. ട്വിറ്റര്‍

7. ട്വിറ്റര്‍

300 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ട്വിറ്റര്‍. ട്വീറ്റുകള്‍ വഴിയും റീ ട്വീറ്റുകള്‍ വഴിയും നിങ്ങള്‍ പങ്കുവെക്കുന്ന ആശയങ്ങള്‍ ആളുകളിലേക്ക് എത്തുന്നു. നിങ്ങളുടെ ബിസിനസ്സിന്റെ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ട്വിറ്റര്‍ വഴി പങ്കുവെക്കാം. പ്രത്യേക ഹാഷ് ടാഗുകള്‍ ഉപയോഗിച്ചാണ് ട്വിറ്ററില്‍ ആശയങ്ങള്‍ പങ്കു വെക്കുന്നത്. തങ്ങളുടെ ബിസിനസ്സില്‍ സ്വാധീനം ചെലുത്തുന്ന സ്ഥാപനങ്ങളുമായും വ്യക്തികളുമായും ചേര്‍ന്ന് ട്വീറ്റുകള്‍ പങ്കുവെക്കാനും സാധിക്കും. 85 ശതമാനം ഉപയോക്താക്കളും തങ്ങളുടെ ബിസിനസ്സ് പ്രചരണത്തിന് ട്വിറ്റര്‍ സഹായിക്കുന്നതായി വിശ്വസിക്കുന്നു.

രൂപ കൂപ്പുകുത്തി; ഇന്ന് ഡോളറിനെ എതിരെ 76 രൂപ

8. ലിങ്ക്ഡിന്‍

8. ലിങ്ക്ഡിന്‍

ബിസിനസ്സ് ടു ബിസിനസ്സ് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡിന്‍. സൗജന്യ ലിങ്ക്ഡിന്‍ അക്കൗണ്ടുകളില്‍ ചില അടിസ്ഥാന തിരയല്‍ സവിശേഷതകള്‍ ലഭ്യമാണ്. അതേസമയം പൂര്‍ണമായ സൗകര്യം ലഭിക്കാന്‍ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ മതിയാകും. 575 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ലിങ്ക്ഡിനില്‍ ഉള്ളതിനാല്‍ ബിസിനസ് ടു ബിസിനസ്സ് ആശയങ്ങള്‍ പങ്കുവെക്കാന്‍ ഏറ്റവും ഫലപ്രദമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇത്. ഫേസ്ബുക്കിനേക്കാള്‍ മികച്ച തൊഴിലവസരങ്ങള്‍ ലിങ്ക്ഡിന്‍ നല്‍കുന്നു.

ഓഹരി വിപണിയിൽ വ്യാപാരം നിർത്തി; സെൻസെക്സ് 10% ഇടിഞ്ഞു, ലോവർ സർക്യൂട്ട് ലെവലിൽ

9. ഗൂഗിള്‍ മൈ ബിസിനസ്സ്

9. ഗൂഗിള്‍ മൈ ബിസിനസ്സ്

2014ലാണ് ഗൂഗിള്‍ മൈ ബിസിനസ്സ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ തിരയല്‍ ഫലങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഗൂഗിള്‍ മൈ ബിസിനസ്സില്‍ സൗജന്യമായി അക്കൗണ്ട് സൃഷ്ടിക്കാന്‍ കഴിയും. ഗൂഗിള്‍ മാപ്പ് വഴി ഉപയോക്താക്കളുമായി ആശയ വിനിമയം നടത്താന്‍ ഗൂഗിള്‍ മൈ ബിസിനസ്സ് സഹായിക്കുന്നു. നിങ്ങളുടെ ബിസിനസ്സ് സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ഈ പ്രൊഫൈലില്‍ പങ്കുവെക്കാന്‍ കഴിയും.

സെൻസെക്സിൽ 2,800 പോയിന്റ് ഇടിവ്, നിഫ്റ്റി 8000ന് താഴെ; ബാങ്ക് ഓഹരികൾക്ക് 11% ഇടിവ്

10. യെല്‍പ്

10. യെല്‍പ്

നിങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്ക് യാത്ര പോകാനായി തിരച്ചില്‍ നടത്തുമ്പോള്‍ ആളുകള്‍ക്കിടയില്‍ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് യെല്‍പ്. യെല്‍പ് വഴിയുള്ള ബിസിനസ്സ് സേവനങ്ങള്‍ സൗജന്യമാണ്. 200 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ യെല്‍പ്പിനുണ്ട്. സൗജന്യ ബിസിനസ്സ് ലിസ്റ്റിംഗിന് പുറമേ പണമടച്ചുള്ള പരസ്യ ഓപ്ഷനുകളും യെല്‍പ് നല്‍കുന്നു.

English summary

സോഷ്യല്‍ മീഡിയ വഴിയും നിങ്ങളുടെ ബിസിനസ്സ് നടത്താം; അറിയാം ആ 10 പ്ലാറ്റ്‌ഫോമുകളെ കുറിച്ച് | best 10 social media platform to do business

best 10 social media platform to do business
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X