ബ്രേക്ക്ഡൗണ്‍! ഇനിയും 18% ഇടിയാം; ഏഷ്യന്‍ പെയിന്റ്‌സ് ഉള്‍പ്പെടെ ഒഴിവാക്കേണ്ട 3 ഓഹരികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 3 ദിവസമായി പ്രധാന സൂചികകള്‍ നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ദിവസങ്ങളിലായി 4 ശതമാനത്തിലേറെ നഷ്ടമാണ് നിഫ്റ്റിയും നേരിട്ടത്. ഇതിനിടെ മിഡ് കാപ് സൂചിക തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ശതാമനത്തിലേറെ നഷ്ടം നേരിട്ടാണ് ക്ലോസ് ചെയ്തത്. സ്മോള്‍ കാപ് വിഭാഗത്തിലും ശക്തമായ തിരിച്ചടിയാണ് നേരിടുന്നത്. ആഗോള ഘടകങ്ങളും വിപണിയെ പൊതുവിലായി ബാധിച്ചിരിക്കുന്ന ദുര്‍ബലാവസ്ഥയുമാണ് സൂചികകളെ പിന്നോട്ടടിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ തത്കാലം ഒഴിവാക്കേണ്ട മൂന്ന് ഓഹരികള്‍ ചൂണ്ടിക്കാട്ടി ബ്രോക്കറേജ് സ്ഥാപനമായ കാപ്പിറ്റല്‍വയ ഗ്ലോബല്‍ രംഗത്തെത്തി.

 

ജിഎംഡിസി (SELL)

ജിഎംഡിസി (SELL)

ഗുജറാത്ത് മിനറല്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അഥവാ ജിഎംഡിസി ഓഹരികള്‍ കഴിഞ്ഞ ദിവസം 19 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി 131.70 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ ഓഹരിയുടെ റെക്കോഡ് ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 42 ശതമാനം തിരുത്തലാണ് നേരിട്ടത്. ഇന്നലെ രേഖപ്പെടുത്തിയ 130.50 രൂപ നിലവാരം ഈ മാര്‍ച്ച് 3-ന് ശേഷമുള്ള ഓഹരിയുടെ താഴ്ന്ന മേഖലയാണ്.

ഓഹരി

നിലവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിക്ക് 142 രൂപ നിലവാരത്തില്‍ ശക്തമായ പ്രതിരോധം നേരിടാം. അതുപോലെ 128 നിലവാരത്തിലെ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ഇടക്കാലയളവില്‍ 110 രൂപ നിലവാരത്തിലേക്കും ജിഎംഡിസി (BSE: 532181, NSE: GMDCLTD) ഓഹരികള്‍ വീഴാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 142 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.

Also Read: വില ഇറങ്ങിയാല്‍ വാങ്ങാനുള്ള സുവര്‍ണാവസരം! കുതിക്കാനൊരുങ്ങി അഗ്രോകെമിക്കല്‍ ഓഹരി; നേടാം മികച്ച ലാഭം

ബെര്‍ജര്‍ പെയിന്റ്‌സ് (SELL)

ബെര്‍ജര്‍ പെയിന്റ്‌സ് (SELL)

വമ്പന്‍ സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഗ്രാസിം ഇന്‍ഡസ്ട്രീസ് പെയിന്റ് നിര്‍മാണ മേഖലയിലേക്ക് കടക്കുകയാണെനന് പ്രഖ്യാപനത്തെ തുടര്‍ന്നു മുന്‍നിര പെയിന്റ് കമ്പനിയായ ബെര്‍ജര്‍ പെയിന്റ്‌സ് ഓഹരികളില്‍ ഇന്നലെ തിരിച്ചടി നേരിട്ടിരുന്നു. 8 ശതമാനം തകര്‍ച്ച നേരിട്ട് ഈ ലാര്‍ജ് കാപ് ഓഹരി ഇന്നലെ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 566 രൂപയിലാണ് ക്ലോസ് ചെയ്തത്.

ടെക്‌നിക്കല്‍

ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ബെര്‍ജര്‍ പെയിന്റ്‌സ് (BSE: 509480, NSE: BERGEPAINT) ഓഹരി പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് നില്‍ക്കുന്നതെന്ന് കാണാനാവും. ഹ്രസ്വകാലയളവില്‍ ഓഹരി 525- 510 രൂപ നിലവാരത്തിലേക്ക് താഴാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 585 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.

Also Read: ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പന്‍ കുതിപ്പ്; 19% മുന്നേറിയ സൊമാറ്റോയുടെ തലവര തെളിഞ്ഞോ! ഇനി വാങ്ങാമോ?

ഏഷ്യന്‍ പെയിന്റ്‌സ് (SELL)

ഏഷ്യന്‍ പെയിന്റ്‌സ് (SELL)

ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ പെയിന്റ് മേഖലയിലേക്കുള്ള രംഗപ്രവേശത്തെ തുടര്‍ന്ന് കനത്ത തിരിച്ചടി നേരിട്ട മുന്‍നിര കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്‌സ്. ഇന്നലെ 9 ശതമാനത്തോളം ഇടിവോടെ 2,838 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ ഈ ലാര്‍ജ് കാപ് ഓഹരി, പ്രധാനപ്പെട്ട ദീര്‍ഘകാല മൂവിങ് ആവറേജുകളായ 100, 200 ദിവസ ഇഎംഎ നിലവാരങ്ങള്‍ക്ക് താഴേക്ക് വീണു. ആര്‍എസ്‌ഐ സൂചകവും 36-ലേക്കെത്തി. ഇത് ഓഹരി വീണ്ടും ദുര്‍ബലമാകുമെന്ന സൂചന നല്‍കുന്നു. ഹ്രസ്വകാലയളവില്‍ ഓഹരി 2,730-ലേക്ക് വീഴാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,910 രൂപയില്‍ ക്രമീകരിക്കണം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കാപിറ്റല്‍വയ ഗ്ലോബലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Breakdown Stocks To Sell: Bearish Trending Asian Paints GMDC Berger Paints For Short Term

Breakdown Stocks To Sell: Bearish Trending Asian Paints GMDC Berger Paints For Short Term
Story first published: Thursday, May 26, 2022, 11:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X