വീണ്ടും ബുള്ളിഷ് ട്രാക്കില്‍! 3 മാസത്തിനുള്ളില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നാലക്കം തൊടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ വര്‍ഷം കെമിക്കല്‍ ഓഹരികളില്‍ അഭൂതപൂര്‍വമായ കുതിപ്പിന് സാക്ഷ്യം വഹിച്ചിരുന്നു. തുടര്‍ന്ന് സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലേക്ക് വഴിമാറി. ഇതിനിടെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ സജീവമായി. സമാനമായി തിരുത്തലിനു ശേഷം വീണ്ടും ബുള്ളിഷ് ട്രെന്‍ഡിലേക്ക് കടക്കാനൊരുങ്ങുന്ന ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.

 

ടാറ്റ കെമിക്കല്‍

ടാറ്റ കെമിക്കല്‍

1939-ല്‍ സ്ഥാപിതമായ ടാറ്റ ഗ്രൂപ്പ് കമ്പനിയാണിത്. പ്രധാനമായും രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ടാറ്റ കെമിക്കല്‍സിന് നാല് ഭൂഖണ്ഡങ്ങളിലായി ഇന്ന് വിവിധ ബിസിനസ് സംരംഭങ്ങളുണ്ട്. ഗ്ലാസ്, സോപ്, ഡിറ്റര്‍ജന്റ്സിന്റേയും നിര്‍മാണത്തിനും ടെക്സ്‌റ്റൈല്‍, മെറ്റല്‍ റീഫെനിങ്ങിനും ഉപയോഗിക്കുന്ന സോഡാ ആഷ് നിര്‍മിക്കുന്നതില്‍ ലോകത്തെ രണ്ടാം സ്ഥാനത്താണ്. അതുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ ഐയഡൈസ്ഡ് ഉപ്പ് നിര്‍മാതാക്കളുമാണ്. കൂടാതെ, യൂറിയ, ഫോസ്ഫറസ് അധിഷ്ഠിത കാര്‍ഷിക വളം നിര്‍മിക്കുന്നതിലും രാജ്യത്ത് മുന്‍നിരയിലാണ് ടാറ്റ കെമിക്കല്‍സിന്റെ സ്ഥാനം. കമ്പനിയുടെ വിപണി മൂല്യം നിലവില്‍ 24,971 കോടി രൂപയാണ്.

Also Read: ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ടാറ്റ കെമിക്കല്‍സിന്റെ സാമ്പത്തിക സ്ഥിതി (Piotroski Score: 4) ദുര്‍ബലാവസ്ഥിയാലാണ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 6.2 ശതമാനവും പ്രവര്‍ത്തന ലാഭം 9 ശതമാനവും അറ്റാദായം 2.9 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. മാര്‍ച്ച് പാദത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ വിറ്റുവരവ് 3,481 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധന രേഖപ്പെടുത്തി. നാലാം പാദത്തിലെ അറ്റാദായം 438 കോടിയിലെക്കെത്തി. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 3,622 ശതമാനം വര്‍ധനയാണിത്. ഇതോടെ പ്രതിയോഹരി വരുമാനം 0.46 രൂപയില്‍ നിന്നും 17.20-ലേക്ക് ഉയര്‍ന്നു.

ഇതിനിടെ ഓഹരിയുടമകള്‍ക്ക് 12.50 വീതം ലാഭവിഹിതവും പ്രഖ്യാപിച്ചു. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ജൂണ്‍ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ടാറ്റ കെമിക്കല്‍സിന്റെ (BSE: 500770, NSE: TATACHEM) ആകെ ഓഹരികളില്‍ 37.98 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 13.62 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 19.93 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 751.99 രൂപ നിരക്കിലാണ്. കെമിക്കല്‍ വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 23.38 ആയിരിക്കുമ്പോള്‍ കഴിഞ്ഞ 12 മാസക്കാലയളവില്‍ ടാറ്റ കെമിക്കല്‍സിന്റെ പിഇ റേഷ്യോ 19.86 നിരക്കിലാണെന്നതും ശ്രദ്ധേയം. അതേസമയം, മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.28 ശതമാനമാണ്.

Also Read: പൊറിഞ്ചുവിന്റെ മള്‍ട്ടിബാഗര്‍ ഓഹരി വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍; അപ്രതീക്ഷിത കുതിപ്പിന്റെ കാരണമിതാണ്

ലക്ഷ്യവില 1,085

ലക്ഷ്യവില 1,085

ബുധനാഴ്ച രാവിലെ 980 രൂപയിലാണ് ടാറ്റ കെമിക്കല്‍സ് ഓഹരകള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,085 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 മാസത്തിനകം ഇരട്ടയക്ക് ലാഭം നേടാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 864 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്തി.

അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,158 രൂപയും താഴ്ന്ന വില 690.30 രൂപയുമാണ്. അതേസമയം, 2022-ല്‍ ഇതുവരെ ഓഹരി വിലയില്‍ 10 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Bullish Breakout Stocks: ICICI Securities Suggests Buy This Tata Group Chemical Company Shares For Short Term

Bullish Breakout Stocks: ICICI Securities Suggests Buy This Tata Group Chemical Company Shares For Short Term
Story first published: Wednesday, May 18, 2022, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X