ടിഡിഎസ് തുക ഓൺലൈനായി പരിശോധിക്കാം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോര്‍ഴ്‌സ് (ഉറവിടത്തില്‍ നിന്ന് നികുതി കുറയ്‌ക്കല്‍) അഥവാ ടിഡിഎസ് എന്നത് വരുമാനം, ലാഭവിഹിതം അല്ലെങ്കിൽ ആസ്തി വിൽപ്പന എന്നിവയിൽ നിന്ന് നികുതി പിരിക്കുന്നതിനുള്ള ഒരു മാർഗമാണ്. അടുത്തിടെയാണ് നികുതിദായകർക്ക് അവരുടെ നികുതി ക്രെഡിറ്റുകൾ ഓൺലൈനിലോ നെറ്റ് ബാങ്കിംഗിലൂടെയോ പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പ് ഒരു സൗകര്യം ഏർപ്പെടുത്തിയത്. നികുതിദായകർക്ക് നെറ്റ് ബാങ്കിംഗ് പോർട്ടൽ വഴി അവരുടെ ടിഡിഎസ് ഓൺലൈനായി പരിശോധിക്കാൻ കഴിയും. ഇതിനായി നിങ്ങളുടെ പാൻ കാർഡ് നെറ്റ് ബാങ്കിംഗ് പോർട്ടലുമായി ലിങ്കുചെയ്യേണ്ടതുണ്ട്.

 


നെറ്റ് ബാങ്കിംഗ് വഴി ഓൺലൈനിൽ ടിഡിഎസ് തുക എങ്ങനെയാണ് പരിശോധിക്കേണ്ടത്;

• പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് അംഗീകൃത നെറ്റ് ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

• ഈ ആപ്ലിക്കേഷനിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത ബാങ്ക് അക്കൗണ്ട് പാൻ കാർഡുമായി ലിങ്കുചെയ്യുക.

• നികുതി അടച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കിൽ അത്തരം അക്കൗണ്ടിന്റെ റെക്കോർഡ് നേടുന്നതിലൂടെ നിങ്ങൾക്ക് ടിഡിഎസ് റിട്ടേണുകളുടെ സ്റ്റാറ്റസ് കാണാൻ കഴിയും.

സ്ത്രീകൾക്ക് വേണ്ടി മാത്രം; എൽഐസി ആധാർ ശില പദ്ധതിയെക്കുറിച്ച് അറിയേണ്ട മുഴുവൻ കാര്യങ്ങളും

ടിഡിഎസ് തുക ഓൺലൈനായി പരിശോധിക്കാം; അറിയേണ്ടതെല്ലാം

പാൻ കാർഡ് ഉപയോഗിച്ച് ഓൺലൈനിൽ ടിഡിഎസ് തുക എങ്ങനെ പരിശോധിക്കാം;

• ആദ്യം www.tdscpc.gov.in/app/tapn/tdstcscredit.xhtml എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

• വെരിഫിക്കേഷൻ കോഡ് പൂരിപ്പിച്ച ശേഷം 'Proceed’ ക്ലിക്കുചെയ്യുക.

• പാൻ, ടാൻ എന്നിവ എന്റർ ചെയ്യുക.

• സാമ്പത്തിക വർഷം, പാദം, റിട്ടേൺ തരം എന്നിവ സെലക്‌റ്റ് ചെയ്യുക.

• 'Go’ എന്നതിൽ ക്ലിക്കുചെയ്യുക, വിശദാംശങ്ങൾ സ്ക്രീനിൽ ദൃശ്യമാകും.


പണം പിന്‍വലിക്കുമ്പോൾ നല്‍കേണ്ടി വരുന്ന ടിഡിഎസ്

ബാങ്ക്, പോസ്റ്റ് ഓഫീസ്, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ നിന്ന് പിന്‍വലിക്കുന്ന തുകയ്‌ക്ക് ടിഡിഎസ് ബാധകമാണ്. ഇതിനായി സെക്ഷൻ 194 എൻ പ്രകാരം ടിഡിഎസ് നിരക്ക് കണക്കാക്കാനുള്ള ഒരു മാർഗം ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ പ്രാപ്തമാക്കിയിട്ടുണ്ട്. 2019-ലെ കേന്ദ്ര ബജറ്റിലാണ് 194 എന്‍ എന്ന പുതിയ വകുപ്പുകൂടി ആദായനികുതി നിയമത്തില്‍ ചേര്‍ത്തത്. പിന്‍വലിക്കുന്ന തുകയില്‍നിന്ന് നിശ്ചിത ശതമാനം തുക ഈടാക്കിയതിനുശേഷം ബാക്കിയുള്ളതാണ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരുകോടി രൂപയില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ രണ്ടു ശതമാനമാണ് ടിഡിഎസ് ഈടാക്കുക.

Read more about: tds ടിഡിഎസ്
English summary

check the amount of TDS online; Everything you need to know | ടിഡിഎസ് തുക ഓൺലൈനായി പരിശോധിക്കാം; അറിയേണ്ടതെല്ലാം

check the amount of TDS online; Everything you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X