കൊവിഡ് പ്രതിസന്ധിയിൽ നിങ്ങളുടെ ജോലി നഷ്‌ടപ്പെട്ടോ? പിഎഫ് പണം എങ്ങനെ പിൻവലിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് നിരവധി ആളുകൾക്ക് അവരുടെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. നിരവധി പേരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ജോലിയിൽ നിന്ന് നിർബന്ധിത അവധി എടുക്കാൻ കമ്പനികൾ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അസംഘടിത മേഖലയിൽ സമ്പദ്‌വ്യവസ്ഥയിലെ 1.6 ബില്യൺ തൊഴിലാളികൾ ആഗോള തൊഴിലാളികളുടെ പകുതിയോളം, അവരുടെ ഉപജീവനമാർഗം നഷ്ട്ടപ്പെടുമെന്ന ഭീതിയിലാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ‌എൽ‌ഒ) അടുത്തിടെ മുന്നറിയിപ്പ് നൽകി. കൊവിഡ് 19 പ്രതിസന്ധിയിൽ തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറവും മൂലം സംഘടിത മേഖലയിലെ ആളുകളും ദുരിതമനുഭവിക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി
 

സാമ്പത്തിക പ്രതിസന്ധി

പെട്ടെന്നുള്ള ശമ്പളം വെട്ടിക്കുറയ്ക്കലോ തൊഴിലില്ലായ്മയോ കാരണം ആളുകൾ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ചിലർക്ക് വാടക, ഇഎംഐ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ പോലും അടയ്ക്കാൻ കഴിയുന്നില്ല. ആവശ്യമായ ചെലവുകൾ പോലും പലർക്കും സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. മെഡിക്കൽ ആവശ്യകതകൾ, വീട് നിർമ്മാണം, വിദ്യാഭ്യാസ ആവശ്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാൽ ജോലിക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അനുവദിക്കുന്നുണ്ട്.

പിഎഫ് പിൻവലിക്കൽ നിയമങ്ങൾ

പിഎഫ് പിൻവലിക്കൽ നിയമങ്ങൾ

തൊഴിൽ നഷ്ടപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. പൊതുവായി ഇപി‌എഫ്‌ഒ നിയമമനുസരിച്ച്, ജോലി നഷ്ടപ്പെടുന്ന വ്യക്തികൾക്ക് അവരുടെ പിഎഫ് സമ്പാദ്യത്തിന്റെ 75% ഒരു മാസത്തിന് ശേഷം പിൻ‌വലിക്കാൻ അനുവാദമുണ്ട്. രണ്ടുമാസമായി അവർ തൊഴിൽരഹിതരായി തുടരുകയാണെങ്കിൽ അവർക്ക് അവരുടെ പിഎഫിന്റെ 100% പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും കഴിയും.

പണം എങ്ങനെ പിൻവലിക്കാം?

പണം എങ്ങനെ പിൻവലിക്കാം?

ഇപിഎഫ് അക്കൗണ്ടിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം എന്ന് നോക്കാം. പിഎഫ് പിൻവലിക്കൽ ക്ലെയിം നൽകുന്നത് വളരെ എളുപ്പമാണ്. EPFO പോർട്ടലിൽ നിങ്ങളുടെ UAN ഉപയോഗിച്ച് പിൻവലിക്കൽ ക്ലെയിം ഫയൽ ചെയ്യാൻ കഴിയും. എന്നാൽ ഇതിന് മുമ്പ് നിങ്ങളുടെ യുഎ‌എൻ ആക്ടീവാണെന്നും ബാങ്ക് വിശദാംശങ്ങളും കെ‌വൈ‌സി ഡോക്യുമെന്റേഷനും പി‌എഫ് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.

നടപടിക്രമങ്ങൾ

നടപടിക്രമങ്ങൾ

  • നിങ്ങളുടെ യു‌എ‌എന്നും പാസ്‌വേഡും ഉപയോഗിച്ച് ഇപി‌എഫ്‌ഒയുടെ ഏകീകൃത പോർട്ടലിലേക്ക് പ്രവേശിക്കുക.
  • ‘Our Services' ടാബിലെ ഡ്രോപ്പ്-ഡൌൺ ലിസ്റ്റിൽ നിന്ന് ‘ക്ലെയിം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ‘I Want to Apply For' എന്ന വിഭാഗത്തിൽ മൂന്ന് തരത്തിലുള്ള പിൻവലിക്കൽ ക്ലെയിം നൽകിയിട്ടുണ്ടാകും (പൂർണ്ണമായി പിൻവലിക്കൽ, ഭാഗിക പിൻവലിക്കൽ അല്ലെങ്കിൽ പെൻഷൻ പിൻവലിക്കൽ എന്നിവ) ഇവയിൽ നിന്ന് നിങ്ങൾക്ക് താത്പര്യമുള്ളത് തിരഞ്ഞെടുക്കാം.
  • അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പി‌എഫ് തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും.
പിഎഫ് പിൻവലിക്കലിനുള്ള ആദായനികുതി

പിഎഫ് പിൻവലിക്കലിനുള്ള ആദായനികുതി

5 വർഷത്തെ തുടർച്ചയായ സേവനത്തിനുശേഷം ഇപിഎഫ് പിൻവലിക്കുകയാണെങ്കിൽ പിൻവലിച്ച തുക (മൂലധനവും പലിശയും) നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 5 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിന് മുമ്പായി പണം പിൻവലിച്ചാൽ പൂർണമായും നികുതി നൽകണം.

English summary

Did you lose your job during Covid Crisis? How to withdraw PF money? | കൊവിഡ് പ്രതിസന്ധിയിൽ നിങ്ങളുടെ ജോലി നഷ്‌ടപ്പെട്ടോ? പിഎഫ് പണം എങ്ങനെ പിൻവലിക്കാം?

The Employees Provident Fund Organization (EPFO) allows employees to withdraw money from their PF account. Read in malayalam.
Story first published: Thursday, May 7, 2020, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X