ഭവന വായ്പ എടുക്കുമ്പോൾ — അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂർത്തികരിക്കണമെങ്കിൽ നല്ലൊരു ശതമാനം ആളുകൾക്കും ഭവന വായ്‌പയെ ആശ്രയിക്കേണ്ടി വരും. മറ്റ് വായ്‌പകളെ അപേക്ഷിച്ച് ഭവന വായ്‌പ ദീർഘകാലത്തേക്കുള്ളതാണ്. അടച്ചുതീരുമ്പോഴേക്കും നിങ്ങള്‍ വായ്പയായി എടുത്ത തുകയുടെ ഇരട്ടിയായിട്ടുണ്ടാകും പലിശയടക്കമുള്ള തുക. എങ്കിലും ഏറ്റവും കുറവ് പലിശയാണ് ഈ വായ്പയ്ക്ക് ഈടാക്കുന്നത്, അതിനാൽ പലിശയുടെ കാര്യത്തില്‍ ആകര്‍ഷകം ഭവനവായ്‌പ തന്നെ. ഒരു ആസ്തി സ്വന്തമാകുന്നതുകൊണ്ടുതന്നെ ഭവന വായ്പയ്ക്ക് അപേക്ഷിച്ചാൽ മിക്ക ബാങ്കുകളും 'നോ' പറയാറുമില്ല.

 

നിങ്ങളുടെ ഭവനവായ്പ ഏറ്റവും മികച്ച ഓഫറിൽ ലഭിക്കണമെന്നുണ്ടെങ്കിൽ, ഓടിക്കേറി വായ്പ നൽകുന്ന ഏതെങ്കിലും ബാങ്ക് തിരഞ്ഞെടുക്കാതെ വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. ഭവനവായ്പകൾ ദീർഘകാലത്തേയ്‌ക്കുള്ളതിനാൽ തന്നെ, പലിശനിരക്കിലെ 20 ബേസിസ് പോയിന്റുകളുടെ വ്യത്യാസം വായ്പയുടെ മുഴുവൻ കാലയളവിലും നിങ്ങൾക്ക് വലിയ ലാഭമുണ്ടാക്കും. പലിശ നിരക്ക് മാത്രമല്ല ബാങ്കുകളുടെ വായ്‌പാ പ്രോസസ്സിംഗ് ഫീസും വ്യത്യാസപ്പെട്ടിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഭവനവായ്‌പയ്ക്ക് മേൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്നത് എസ്‌ബി‌ഐയാണ്. 7.90 ശതമാനത്തിൽ തുടങ്ങി 8.70 ശതമാനം വരെയാണ് നിലവിലെ നിരക്ക്. എങ്കിലും നിങ്ങളുടെ പ്രൊഫൈൽ (ശമ്പളം അല്ലെങ്കിൽ ബിസിനസ്സ് ക്ലാസ്), ക്രെഡിറ്റ് സ്‌കോർ, ഭവനവായ്‌പയുടെ തുക എന്നിവയെ ആശ്രയിച്ചായിരിക്കും യഥാർത്ഥ പലിശ നിരക്ക്. ഇതിനായി ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 0.40 ശതമാനവും ജിഎസ്ടിയുമാണ്. ചിലപ്പോൾ എസ്‌ബി‌ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ചില പ്രത്യേക കാലയളവിലേക്ക് പ്രോസസ്സിംഗ് ഫീസ് ഇളവ് വാഗ്ദാനം ചെയ്യാറുണ്ട്. അതിനാൽ വായ്‌പ എടുക്കുന്നതിന് മുൻപ് അത്തരം ഓഫർ ലഭ്യമാണോയെന്ന് നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖയിൽ നിന്ന് പരിശോധിക്കേണ്ടതുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

7.95 ശതമാനത്തിൽ തുടങ്ങി 9.35 ശതമാനം വരെയാണ് നിലവിൽ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഭവന വായ്‌പയ്‌ക്ക് മേൽ പലിശ നിരക്ക് ഈടാക്കുന്നത്. മറ്റ് ബാങ്കുകളെ പേലെ പലിശ നിരക്ക് തീരുമാനിക്കുമ്പോൾ പ്രൊഫൈൽ, ക്രെഡിറ്റ് സ്കോർ, വായ്പ തുക എന്നിവ പി‌എൻ‌ബിയും കണക്കിലെടുക്കാറുണ്ട്. വായ്പാ തുകയുടെ 0.35 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ പി‌എൻ‌ബി ഈടാക്കാറുള്ളത്, പരമാവധി പരിധി 15,000 രൂപയും ജിഎസ്‌ടിയുമാണ്.

എച്ച്‌ഡിഎഫ്‌സി

എച്ച്‌ഡിഎഫ്‌സി

ഈ ആറ് കാര്യങ്ങൾ ചെയ്താൽ, 2020ൽ നിങ്ങൾക്ക് തീർച്ചയായും കാശുണ്ടാക്കാം

എച്ച്‌ഡിഎഫ്‌സി ഭവനവായ്‌‌പയ്‌ക്ക് മേൽ 8 മുതൽ 8.5 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. 2020 മാർച്ച് 31 വരെ എച്ച്‌ഡിഎഫ്‌സി ഭവന വായ്‌പയ്‌ക്കുള്ള പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.


English summary

ഭവന വായ്പ എടുക്കുമ്പോൾ — അറിയണം ഇക്കാര്യങ്ങൾ

Do you have a plan to take a home loan then check out fees charged by sbi pnb hdfc
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X