എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കള്‍ക്ക് ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. ചുരുങ്ങിയ ക്ലിക്കുകളിലൂടെ ഏറെ എളുപ്പത്തില്‍ ഏതൊരു എസ്ബിഐ ഉപയോക്താവിനും ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. എസ്ബിഐ ക്വുക്ക് ആപ്ലിക്ഷേന്‍ ഉപയോഗിച്ചുകൊണ്ടാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഇത് സാധ്യമാകുന്നത്.

 
എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ എളുപ്പത്തില്‍ ഡൗണ്‍ലോഡ്

ഉപയോക്താക്കള്‍ക്ക് ഏറ്റവും സുഖകരമായ ബാങ്കിംഗ് അനുഭവം പ്രദാനം ചെയ്യുന്നതില്‍ എസ്ബിഐ എപ്പോഴും ശ്രദ്ധാലുക്കളാണ്. ഓരോ സമയത്തും അതിനാവശ്യമായ മാറ്റങ്ങള്‍ തങ്ങളുടെ സേവനത്തില്‍ എസ്ബിഐ നടപ്പിലാക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഏറെ എളുപ്പമുള്ള പ്രക്രിയകള്‍ വ്യക്തമാക്കിക്കൊണ്ട് എസ്ബിഐ ട്വീറ്റ് ചെയ്തിരുന്നു.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

കുറഞ്ഞ ക്ലിക്കുകളില്‍ നിങ്ങളുടെ ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കൂ. എസ്ബിഐ ക്വിക്ക് തുറക്കൂ, 4 ചെറിയ ഘട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും - എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

എസ്ബിഐ ഉപയോക്താവിന് ആന്‍ഡ്രോയിഡ്, വിന്‍ഡോസ്. ഐഒഎസ് അല്ലെങ്കില്‍ ബ്ലാക്കബെറി എന്നിങ്ങനെ ഏതെങ്കിലുമൊരു സ്മാര്‍ട് ഫോണ്‍ കയ്യലുണ്ടായിരിക്കണം. ഫോണിന്റെ ഔദ്യോഗിക ആപ്പ് സ്റ്റോറില്‍ നിന്നും എസ്ബിഐ ഉപയോക്താവിന് എസ്ബിഐ ക്വിക്ക് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എസ്ബിഐ ക്വിക്ക് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നീട് അപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി
ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എസ്ബിഐ ഉപയോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയും പ്രകാരമാണ്.

ഘട്ടം 1

എസ്ബിഐ ഉപയോക്താവ് അപ്ലിക്കേഷന്‍ തുറന്ന് വിത്തൗട്ട് ലോഗിന്‍ സെക്ഷനില്‍ ചെല്ലുക

ഘട്ടം 2

തുടര്‍ന്ന് ഉപയോക്താവ് അക്കൗണ്ട് സര്‍വീസസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

ഘട്ടം 3

അതിന് ശേഷം എസ്ബിഐ ഉപയോക്താവിന് ഡെപ്പോസിറ്റ് ഇന്ററസ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

ഘട്ടം 4

ഉപയോക്താവിന്റെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് പാസ്വേഡ് തയ്യാറാക്കാം.

എസ്ബിഐ ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇ മെയില്‍ വിലാസത്തിലേക്ക് ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയാണ് ചെയ്യുക.

പിഎഫ് തുക പിന്‍വലിക്കുകയാണോ? ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇങ്ങനെ ഇപിഎഫ് തുക പിന്‍വലിക്കാം

എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bank.sbi സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താവിന് ലഭിക്കും.

Read more about: sbi
English summary

download Deposit Interest Certificate in a few clicks; step by step guide for sbi customers | എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഡെപ്പോസിറ്റ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം?

download Deposit Interest Certificate in a few clicks; step by step guide for sbi customers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X