വിദ്യാഭ്യാസ വായ്പക്ക് നികുതി ഇളവ് നേടാൻ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാഭ്യാസ വായ്പ പഠനത്തിൽ സമർഥരായ എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഏറെ അനു​ഗ്രഹമാണെന്ന് വേണം പറയാൻ. പല തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളാൽ കുട്ടികൾക്ക് പഠനം നിന്നുോകാതിരിയ്ക്കുവാൻ വേണ്ടിയാണ് വിദ്യാഭ്യാസ വായ്പ അനുവദിയ്ച്ചത്. എന്നാൽ ഇത്തരത്തിൽ വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ അപേക്ഷകനോ സഹ-വായ്പക്കാരനോ ആദായനികുതി കിഴിവുകൾ അവകാശപ്പെടാവുന്നതാണ് എന്നത് പലർക്കും അറിവുള്ള കാര്യമല്ല.

ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ എന്നിവ തിരിച്ചടയ്ക്കുമ്പോൾ നികുതിയിളവ് ലഭ്യമാണ്. എന്നിരുന്നാലും, വിദ്യാഭ്യാസ വായ്പ തിരിച്ചടവിന്മേലുള്ള നികുതിയിളവ് നിർണ്ണയിക്കാൻ ചില പ്രത്യേക വ്യവസ്ഥകളുണ്ട്. വായ്പയുടെ പലിശയടവിന് മാത്രമാണ് നികുതി ഇളവ് ബാധകമാകുക എന്ന കാര്യം ഏറെ പ്രധാനമാണ് , അതായത് മുതലിൽ‌ പലിശ ഇളവ് അനുവദിക്കുന്നില്ല എന്ന് ചുരുക്കം, കൂടാതെ ഇത്തരത്തിൽ പലിശ അടവ് തുടങ്ങുന്ന വർഷം മുതൽ 8 വർഷങ്ങൾക്കുള്ളിൽ അഥവാ വായ്പ പൂർണ്ണമായി അടഞ്ഞ് തീരുന്നതുവരെയാണ് നികുതിയിളവ് അനുവദിക്കുക എന്നതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.

 

ജീവനക്കാർക്ക് ഇനി ഇപിഎഫ്ഒ പോർട്ടലിൽ നിന്ന് നേരിട്ട് യു‌എഎൻ സൃഷ്ടിക്കാം

-വിദ്യാഭ്യാസ വായ്പക്ക് നികുതി ഇളവ് നേടാൻ അറിയേണ്ടതെല്ലാം

കൂടാതെ ഈ നികുതി ഇളവ് ബാധകമാകുക വ്യക്തികൾക്കാണ് , കൂടാതെ ജീവിത പങ്കാ‌ളി, മക്കൾ ( നിയമപരമായ ദത്തെടുത്ത് ) നടത്തിയിട്ടുള്ളവർക്കും ഇത്തരത്തിൽ ഉപരിപഠനത്തിനാടെയുത്ത വായ്പയുടെ പലിശയടവിൻമേൽ ഇളവ് നേടാവുന്നതാണ്.

English summary

വിദ്യാഭ്യാസ വായ്പക്ക് നികുതി ഇളവ് നേടാൻ അറിയേണ്ടതെല്ലാം | education loan tax benefits to know

education loan tax benefits to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X