ആരോഗ്യ സേതു ആപ്പ്; ഇത് കോവിഡിനെതിരെ പോരാടാൻ സഹായിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19 പശ്ചാത്തലത്തിൽ വൈറസിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഏപ്രിൽ 02-ന് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് ട്രെയ്‌സിംഗ് സംവിധാനമാണ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ, ബ്ലൂടൂത്ത് ഡാറ്റ എന്നിവ ഉപയോഗിച്ച് അവരുടെ അടുത്തുള്ള പ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുണ്ടോ എന്നും നിരീക്ഷണത്തിലുള്ളവരുണ്ടോ എന്നും കണ്ടെത്താൻ കഴിയും.

 

ലൊക്കേഷൻ ട്രെയ്‌സിംഗ്

മാത്രമല്ല ലൊക്കേഷൻ ട്രെയ്‌സിംഗ് ഉപയോഗിച്ച് ഉപയോക്താവ് സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. നിങ്ങളുടെ പതിവ് പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിലൂടെ നിങ്ങൾ ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളുടെയും വിശദാംശങ്ങൾ ഇത് രേഖപ്പെടുത്തുന്നു. നിങ്ങളുടെ കോൺ‌ടാക്റ്റുകളിൽ ആരെങ്കിലും പോസിറ്റീവ് ആണെന്ന് മനസിലാക്കിയാൽ ആപ്ലിക്കേഷൻ നിങ്ങളെ അറിയിക്കും. മാത്രമല്ല കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രസക്തവും ആധികാരികവുമായ മെഡിക്കൽ ഉപദേശങ്ങൾ ആപ്ലിക്കേഷനിലൂടെ ലഭിക്കും.

ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാം

ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാം

നിങ്ങളുടെ പ്രദേശത്തിന് ചുറ്റുമുള്ള ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാൻ ആരോഗ്യ സേതു ആപ്പിന് കഴിയും. ആപ്പ് ഉപയോഗിക്കുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഇത് സഹായിക്കും. ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭിക്കും. ഇതിൽ മലയാളമടക്കം 11 ഇന്ത്യൻ ഭാഷകൾ ലഭ്യമാണ്.

ഓഹരി വിപണിയിൽ ഇന്ന് ശ്രദ്ധിക്കേണ്ടത് ഈ ഓഹരികൾ

ആൻഡ്രോയ്ഡ്

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റുകളും തത്സമയം ലഭിക്കുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്‌ത് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം ഇത് ഉപയോഗിച്ച് തുടങ്ങാം. ആപ്പിലെ നിങ്ങളെക്കുറിച്ചുള്ള വ്യക്തിഗത ചോദ്യങ്ങൾക്ക് മറുപടി നൽകണം. ഇതിൽ യൂസറിന്റെ വിവരങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുമ്പോൾ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകൾ നേരത്തേ തിരിച്ചറിയാൻ അപ്ലിക്കേഷന് കഴിയും.

തക്കാളി വില കുതിച്ചുയരുന്നു, അടുക്കളയിൽ ഇനി തക്കാളി കുറയും; വരും ആഴ്ച്ചകളിൽ വില വീണ്ടും ഉയരും

എങ്ങനെയാണ് പ്രവർത്തിക്കുന്നത്

എങ്ങനെയാണ് പ്രവർത്തിക്കുന്നത്

നിങ്ങളുടെ ഫോണിലെ ബ്ലൂടൂത്ത് സാമീപ്യത്തിനുള്ളിൽ സമാന ആപ്ലിക്കേഷനുള്ള മറ്റ് ഉപകരണങ്ങൾ വരുമ്പോൾ ഇത് നിങ്ങളുടെ ഫോണിലെ ആരോഗ്യ സേതു ആപ്പ് കണ്ടെത്തും. അതായത് ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്ത രണ്ട് സ്മാർട്ട്‌ഫോണുകൾ പരസ്പരം ബ്ലൂടൂത്ത് ശ്രേണിയിൽ വരുമ്പോൾ അപ്ലിക്കേഷൻ വിവരങ്ങൾ ശേഖരിക്കും. സമയം, സാമീപ്യം, സ്ഥാനം, ദൈർഘ്യം എന്നിവ ഉൾപ്പെടെ. രണ്ട് ആളുകളിൽ ഒരാൾ ഇതിനകം പോസിറ്റീവ് ആണെങ്കിൽ ആപ്ലിക്കേഷൻ മറ്റൊരാളെ അലേർട്ട് ചെയ്യുകയും രോഗം വരാൻ സാധ്യതയുള്ള കേസുകൾ കണ്ടെത്താൻ സർക്കാരിനെ അനുവദിക്കുകയും ചെയ്യും.

സേവന മാനദണ്ഡങ്ങൾ ലംഘിച്ചു; വോഡഫോൺ ഐഡിയയുടെയും എയർടെല്ലിന്റെയും പ്രീമിയം പ്ലാനുകൾ ട്രായ് റദ്ദാക്കി

സമ്പർക്കം

അതായത് കഴിഞ്ഞ 14 ദിവസങ്ങളിൽ നിങ്ങൾ സമ്പർക്കം പുലർത്തുന്ന ഏതെങ്കിലും വ്യക്തിയ്‌ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെങ്കിൽ, ആ വ്യക്തിയുമായുള്ള നിങ്ങളുടെ സാമീപ്യത്തെ അടിസ്ഥാനമാക്കി അപ്ലിക്കേഷൻ നിങ്ങളുടെ അണുബാധയുടെ സാധ്യത കണക്കാക്കുന്നു.

English summary

everything need to know about aarogya setu app | ആരോഗ്യ സേതു ആപ്പ്; ഇത് കോവിഡിനെതിരെ പോരാടാൻ സഹായിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

everything need to know about aarogya setu app
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X