പെൻഷൻകാർക്ക് എസ്‌ബി‌ഐയുടെ പെൻഷൻ സേവ വെബ്‌സൈറ്റ്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം, അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പെൻഷൻ വാങ്ങുന്നവർക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. എസ്‌ബിഐയിൽ പെൻഷൻ അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ് 'എസ്‌ബിഐ പെൻഷൻ സേവ' എന്ന പേരിലുള്ള ഈ പ്രത്യേക വെബ്‌സൈറ്റ്. പെൻ‌ഷൻ‌കാർക്ക്‌ ഈ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് അവരുടെ പെൻ‌ഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ‌ തൽ‌ക്ഷണം പരിശോധിക്കാൻ സാധിക്കും. ബാങ്കിന്റെ പുതിയ സേവനം പെൻഷൻകാർക്ക് വളരെയധികം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 


വെബ്‌സൈറ്റിൽ ലഭ്യമായ സേവനങ്ങൾ ഇവയാണ്

വെബ്‌സൈറ്റിൽ ലഭ്യമായ സേവനങ്ങൾ ഇവയാണ്

• പെൻ‌ഷൻ‌സ്ലിപ്പ് / ഫോം 16 ഡൗൺ‌ലോഡുചെയ്യാം

• കുടിശ്ശിക കണക്കുകൂട്ടൽ ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം

• പെൻഷൻ പ്രൊഫൈൽ വിശദാംശങ്ങൾ

• നിക്ഷേപവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ

• ലൈഫ് സർട്ടിഫിക്കറ്റ് സ്റ്റാറ്റസ്

• ഇടപാടുകളുടെ വിശദാംശങ്ങൾ

എങ്ങനെ രജിസ്റ്റർ ചെയ്യാം

എങ്ങനെ രജിസ്റ്റർ ചെയ്യാം

• ആദ്യം ഒരു ഉപയോക്തൃ ഐഡി ഉണ്ടാക്കണം

• തുടർന്ന് നിങ്ങളുടെ പെൻഷൻ അക്കൗണ്ട് നമ്പർ നൽകുക

• ജനന തിയതി, പെൻഷൻ അടയ്ക്കുന്ന ബ്രാഞ്ചിന്റെ ബ്രാഞ്ച് കോഡ് എന്നിവ നൽകുക

• നിങ്ങൾ ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി നൽകുക

• തുടർന്ന് പുതിയ പാസ്‌വേഡ് നൽകിയശേഷം, ആ പാസ്‌വേഡ് സ്ഥിരീകരിക്കുക

(പാസ്‌വേഡിന് 8 കാരക്ടർ ഉണ്ടായിരിക്കണം. മാത്രമല്ല ഇത് വലിയക്ഷരങ്ങൾ, ചെറിയക്ഷരങ്ങൾ, നമ്പർ, പ്രത്യേക കാരക്ടർ എന്നിവ ഉൾപ്പെടുത്തിയുള്ളതുമായിരിക്കണം)

• തുടർന്ന് 2 പ്രൊഫൈൽ ചോദ്യങ്ങളും ഉത്തരങ്ങളും തിരഞ്ഞെടുക്കുക. (ഇത് ഭാവിയിൽ നിങ്ങളുടെ പാസ്‌വേർഡ് ഉൾപ്പടെ മറന്നുപോയാൽ തിരിച്ചുകിട്ടുന്നതിന് ഉപകരിക്കും)

• രജിസ്ട്രേഷൻ പൂർത്തിയായാൽ, രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് ഒരു മെയിൽ സന്ദേശം ലഭിക്കും. അക്കൗണ്ട് സജീവമാക്കുന്നതിനുള്ള ലിങ്കും ഉൾപ്പെട്ടതായിരിക്കും ഇത്.

• അക്കൗണ്ട് ആക്ടീവ് ആക്കിയതിനുശേഷം പെൻഷൻകാർക്ക് രജിസ്റ്റർ ചെയ്ത ഐഡി/പാസ്‌വേഡ് ഉപയോഗിച്ച് വെബ്സൈറ്റിൽ പ്രവേശിക്കാനാകും (തുടർച്ചയായ മൂന്ന് ലോഗിൻ ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഉപയോക്തൃ അക്കൗണ്ട് ലോക്ക് ആകുമെന്ന് ഓർക്കുക)

വെബ്‌സിറ്റിൽ ലോഗിൻ ചെയ്യുന്നതിലൂടെ ലഭിക്കുന്ന മറ്റ് നേട്ടങ്ങൾ

വെബ്‌സിറ്റിൽ ലോഗിൻ ചെയ്യുന്നതിലൂടെ ലഭിക്കുന്ന മറ്റ് നേട്ടങ്ങൾ

• പെൻഷൻ പേയ്‌മെന്റ് വിശദാംശങ്ങൾ മൊബൈൽ ഫോണിൽ എസ്എംഎസ് അലേർട്ട് ആയി ലഭിക്കും

• ഇമെയിൽ / പെൻഷൻ ലഭിക്കുന്ന ബ്രാഞ്ച് വഴിയും പെൻഷൻ സ്ലിപ്പ് ലഭിക്കും

• എസ്‌ബി‌ഐയുടെ ഏത് ശാഖയിലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സൗകര്യം

• എസ്‌ബി‌ഐ ശാഖകളിൽ ജീവൻപ്രാമൻ സൗകര്യം ലഭ്യമാണ്

• സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്)

• പ്രതിരോധ/റെയിൽ‌വേ/സി‌പി‌ഒ‌ഒ/ രാജസ്ഥാൻ പെൻ‌ഷൻ‌കാർ‌ എന്നിവർക്ക് ഇപി‌പി‌ഒ വ്യവസ്ഥ

പരാതികൾക്ക്

പരാതികൾക്ക്

• "UNHAPPY" എന്ന് ടൈപ്പ് ചെയ്‌ത് 8008202020 എന്ന നമ്പറിൽ എസ്എംഎസ് അയയ്ക്കാം

• എസ്‌ബി‌ഐ കസ്റ്റമർ കെയർ 24 x7 - ടോൾ ഫ്രീ നമ്പറുകൾ - 18004253800/1800112211/1800110009 അല്ലെങ്കിൽ 080-26599990

• ബാങ്കിന്റെ വെബ്‌സൈറ്റായ www.sbi.co.in എന്നതിലും പരാതി നൽകാം, കൂടാതെ gm.customer@sbi.co.in / dgm.customer@sbi.co.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയയ്ക്കാനും കഴിയും.

English summary

Everything you need to know about SBI's Pension Seva Website for Pensioners | പെൻഷൻകാർക്ക് എസ്‌ബി‌ഐയുടെ പെൻഷൻ സേവ വെബ്‌സൈറ്റ്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം, അറിയേണ്ടതെല്ലാം

Everything you need to know about SBI's Pension Seva Website for Pensioners
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X