30 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാമാരികള്‍ പോലും അപ്രതീക്ഷിതമായി കടന്നെത്തുന്ന സാഹചര്യത്തില്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ടായിരിക്കുക എന്നത് ഓരോ വ്യക്തിയുടെയും അത്യാവശ്യമായി മാറിയിരിക്കുന്നു. അപ്രതീക്ഷിത മെഡിക്കല്‍ എമര്‍ജന്‍സി അവസരങ്ങളില്‍ ഈ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പരിരക്ഷയ്‌ക്കെത്തും. മാത്രമല്ല പോളിസിക്കായി അടച്ച പ്രീമിയം ചൂണ്ടിക്കാട്ടി നികുതി ഇളവുകള്‍ നേടാനും സാധിക്കും. ഇന്ത്യയിലെ മിക്ക ഇന്‍ഷുറന്‍സ് ദാതാക്കളും സമാന തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഒരു പോളിസി വാങ്ങുന്നതിന് മുന്‍പായി നിബന്ധനങ്ങളും വ്യവസ്ഥകളും കൃത്യമായി അറിഞ്ഞിരിക്കണം. 30നും 45നും ഇടയിലുള്ള വ്യക്തികള്‍ക്കുള്ള മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളെ കുറിച്ച് വിശദമായി അറിയാം;

 


അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഈസി ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്

അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഈസി ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്

വ്യക്തികള്‍ക്കൊപ്പം കുടുംബത്തിനും പരിരക്ഷ നല്‍കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സാണ് അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഈസി ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്. ഹോമിയോപ്പതി, ആയുര്‍വേദ, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ചികിത്സകള്‍ക്കും ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നു. 5 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്ക് ഈ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകാം. 1, 2 വര്‍ഷത്തെ കാലയളവില്‍ പോളിസികള്‍ ലഭ്യമാണ്. 2 വര്‍ഷത്തെ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രീമിയം തുകയില്‍ ഇളവ് ലഭിക്കും. 1 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കുള്ള പരിരക്ഷ ലഭ്യമാകും. കൂടാതെ അടിയന്തര ആംബുലന്‍സ് സൗകര്യമായി 2,000 രൂപ വരെ ലഭിക്കും. വൃക്ക തകരാര്‍, കൊറോണറി ആര്‍ട്ടറി സര്‍ജറി, പ്രധാന അവയവമാറ്റ ശസ്ത്രക്രിയ, ഹൃദയാഘാതം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് അധിക പരിരക്ഷ ലഭിക്കും.

ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

പോളിസി കാലയളവില്‍ ആവശ്യം വന്നാല്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 100 ശതമാനവും ലഭിക്കുമെന്നാണ് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രധാന സവിശേഷത. 6 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം, അതേസമയം ഉയര്‍ന്ന പ്രായപരിധി ഇല്ല. പണരഹിതമായ ക്ലെയിമുകള്‍ നാല് മണിക്കൂറിനകവും പണം അടച്ച ശേഷമുള്ള ക്ലെയിമുകള്‍ 14 ദിവസത്തിനുള്ളിലും ലഭിക്കും.

റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈഫ്ലൈന്‍- സുപ്രീം ഫാമിലി ഫ്‌ലോട്ടര്‍

റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈഫ്ലൈന്‍- സുപ്രീം ഫാമിലി ഫ്‌ലോട്ടര്‍

ഗുരുതരമായ അസുഖമുണ്ടായാല്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് സുപ്രീം ഫാമിലി ഫ്‌ലോട്ടര്‍ നല്‍കുന്നത്. 5 ലക്ഷം രൂപ, 10 ലക്ഷം രൂപ, 15 ലക്ഷം രൂപ, 20 ലക്ഷം രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെയാണ് സുപ്രീം ഫാമിലി ഫ്‌ലോട്ടര്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന ഓപ്ഷനുകള്‍. അയ്യായിരം രൂപ വരെയുള്ള ആംബുലന്‍സ് കവറേജ് ഈ പദ്ധതി വഴി ലഭ്യമാണ്. മൃഗങ്ങള്‍ കടിച്ചാല്‍ 5000 രൂപ വരെയുള്ള കുത്തിവെപ്പ് ചെലവ് കമ്പനി നല്‍കും.

English summary

30 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് അറിയാം

Excellent health insurances plan for 30- to 45-year-olds
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X