പിഎന്‍ബി അക്കൗണ്ടില്‍ ബാലന്‍സ് പരിശോധിക്കണോ? അറിയാം ആ 5 ഘട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ ഇന്ത്യയെന്ന ആശയം നമ്മുടെ രാജ്യത്തെ പലതരത്തിലാണ് മാറ്റിമറിച്ചത്. ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഒരൊറ്റ ക്ലിക്കില്‍ ഇന്ന് വീട്ടിലെത്തും. ദൈനംന്തിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ ഇന്ന് ഡിജിറ്റലായി നടത്താം. പലരും ബാങ്ക് ഇടപാടുകള്‍ പോലും ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ നടത്തുന്നത്. അകലെയുള്ള ബാങ്കില്‍ പോയി മണിക്കൂറുകളോളം ക്യൂ നിന്ന് പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്ത നമുക്ക് ഇന്ന് ഒരു എടിഎം കൗണ്ടര്‍ വഴിയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയോ ഈ ക്രയവിക്രയം മിനിറ്റുകള്‍ക്കകം നടത്താന്‍ സാധിക്കും. അക്കൗണ്ടിലെ ബാലന്‍സ്, അവസാന ഇടപാടുകള്‍, സമ്പാദ്യം, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തുടങ്ങിയ എല്ലാം തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് കൊണ്ട് അറിയാന്‍ സാധിക്കും.

 

ഡിജിറ്റല്‍

ബാങ്ക് കൗണ്ടറുകളില്‍ കാത്തിരിക്കുന്നതിന് പകരം വിരല്‍തുമ്പില്‍ വിവരങ്ങള്‍ ആളുകളിലേക്ക് എത്തുമെന്നതാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കൊണ്ടുള്ള ഗുണം. മറ്റ് പല ബാങ്കുകളെയും പോലെ പഞ്ചാബ് നാഷണല്‍ ബാങ്കും ഉപഭോക്താക്കള്‍ക്ക് അവരുടെ ബാലന്‍സ് നിരവധി മാര്‍ഗങ്ങളിലൂടെ പരിശോധിക്കാനുള്ള സൗകര്യം നല്‍കുന്നു. നെറ്റ് ബാങ്കിംഗ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ബാങ്കിംഗ് വഴിയും അടുത്തുള്ള പിഎന്‍ബി എടിഎം സന്ദര്‍ശിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ബാലന്‍സ് പരിശോധിക്കാന്‍ കഴിയും. ചില ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് പിഎന്‍ബി അക്കൗണ്ട് ബാലന്‍സ് എളുപ്പത്തില്‍ പരിശോധിക്കാം. അറിയാം ആ അഞ്ച് ഘട്ടങ്ങളെ കുറിച്ച്;

ആദ്യ ഘട്ടം: അന്വേഷണ നമ്പര്‍ വഴി ബാലന്‍സ് അറിയാം

ആദ്യ ഘട്ടം: അന്വേഷണ നമ്പര്‍ വഴി ബാലന്‍സ് അറിയാം

ടോള്‍ ഫ്രീ നമ്പറായ 1800-2802223 ലേക്ക് മിസ്‌കോള്‍ നല്‍കുന്നത് വഴി ബാങ്ക് അക്കൗണ്ടിനെ പറ്റിയുള്ള വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. എന്നിരുന്നാലും ഈ സൗകര്യം ലഭ്യമാകാന്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഈ കോള്‍ ഓട്ടോമാറ്റിക്കായി വിച്ഛേദിക്കപ്പെടുകയും, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങല്‍ അടങ്ങിയ സന്ദേശം മൊബൈലില്‍ ലഭിക്കുകയും ചെയ്യും.

എസ്ബിഐ എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു; വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ അറിയാം

രണ്ടാം ഘട്ടം: ഇന്റര്‍നെറ്റ് ബാങ്കിംഗ്

രണ്ടാം ഘട്ടം: ഇന്റര്‍നെറ്റ് ബാങ്കിംഗ്

നിങ്ങളുടെ ഉപയോക്തൃ ഐഡിയും പാസ്വേഡും ഉപയോഗിച്ച് നെറ്റ് ബാങ്കിംഗിലേക്ക് ലോഗിന്‍ ചെയ്യുക.

മെനുവില്‍ നിന്ന് അക്കൗണ്ട് സമ്മറി ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഇതോടെ ലഭിക്കും.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ ലാഭം, നിക്ഷേപം നടത്തേണ്ടത്

മൂന്നാം ഘട്ടം: മൊബൈല്‍ ബാങ്കിംഗ്

മൂന്നാം ഘട്ടം: മൊബൈല്‍ ബാങ്കിംഗ്

പിഎന്‍ബി എം ബാങ്കിംഗ് ആപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ബാലന്‍സ്, മിനി സ്‌റ്റേറ്റ്‌മെന്റ്, പണം കൈമാറ്റം ചെയ്ത വിശദാംശങ്ങള്‍ എന്നിവ അറിയാന്‍ സാധിക്കും.

പിഎന്‍ബി എം പാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി ഇടപാടുകളുടെ വിശദാംശങ്ങളും അക്കൗണ്ട് വിശദാംശങ്ങളും അറിയാന്‍ സാധിക്കും.

പിഎന്‍ബി മൊബി ഈസ്: ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. എസ്എംഎസ് ബാങ്കിംഗ്, യുഎസ്എസ്ഡി ബാങ്കിംഗ്, മിസ്സ്ഡ് കോള്‍ ബാംങ്കിഗ് തുടങ്ങിയ സേവനങ്ങള്‍ ഈ ആപ്പ് നല്‍കുന്നു. മാത്രമല്ല ഈ ആപ്പ് ഉപയോഗിക്കാന്‍ 3 ജി, വൈ-ഫൈ സൗകര്യങ്ങള്‍ ആവശ്യമില്ല.

എല്ലാവർക്കും ഇൻഷുറൻസ്; ആരോഗ്യ സഞ്ജീവനി ആരോഗ്യ ഇൻഷുറൻസ് ഏപ്രിൽ ഒന്ന് മുതൽ

നാലാം ഘട്ടം: എസ്എംഎസ് ബാങ്കിംഗ്

നാലാം ഘട്ടം: എസ്എംഎസ് ബാങ്കിംഗ്

BAL സ്പേസ് 16 അക്ക അക്കൗണ്ട് നമ്പര്‍ എന്നിവ ടൈപ്പ് ചെയ്ത് 5607040 എന്ന നമ്പറിലേക്ക് അയക്കുക. നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ലഭ്യമാകും.

അഞ്ചാം ഘട്ടം: എടിഎം കൗണ്ടറുകള്‍

നിങ്ങളുടെ ബാങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അടുത്തുള്ള എടിഎം സന്ദര്‍ശിച്ച് ബാലന്‍സ് എന്‍ക്വയറിയില്‍ ക്ലിക്ക് ചെയ്യുക.

ഇതോടെ നിങ്ങളുടെ ഇടപാടിന്റെ വിശദാംശങ്ങളും അക്കൗണ്ട് വിശദാംശങ്ങളും ലഭിക്കും.

English summary

പിഎന്‍ബി അക്കൗണ്ടില്‍ ബാലന്‍സ് പരിശോധിക്കണോ? അറിയാം ആ 5 ഘട്ടങ്ങള്‍ | five steps to check pnb account balance

five steps to check pnb account balance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X