തുടര്‍ച്ചയായ നാല് ദിവസത്തെ ഗ്യാപ് അപ്പ് ഓപ്പണിങ്ങിനു ശേഷം നേരിയ ഇടിവോടെ തുടങ്ങിയ പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടവുമായാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ദുര്‍ബല ആഗോള സൂചനകളും നിക്ഷേപകരുടെ ലാഭമെടുപ്പും ഒക്കെയാണ് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിച്ചത്. നിലവില്‍ സ്ജിഎക്സ് നിഫ്റ്റി നല്കുന്ന സൂചനകള്‍ പ്രകാരം നേട്ടത്തിലായിരിക്കും വെള്ളിയാഴ്ചത്തെ വ്യാപാരം ആരംഭിക്കുക. ഇതിനിടെ 2-3 ആഴ്ചക്കാലയളവിലേക്ക് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിലവിലെ സാഹചര്യത്തില്‍ 17,530- 17,500 നിലവാരം സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. ഇത് മണിക്കൂര്‍ അടിസ്ഥാനമാക്കിയുളള ചാര്‍ട്ടില്‍ 50-ഇഎംഎയാണ്. 17,500 നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം സൂചിക തിരിച്ചുവരാം. 17,400-ന് താഴെ ക്ലോസ് ചെയ്യാത്തിടത്തോളം വിപണിയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. അതേസമയം, 17,650 നിലവാരം തൊട്ടടുത്ത റെസിസ്റ്റന്‍സും 17,750- 17,800 നിലവാരം ശക്തമായ പ്രതിരോധവും സൃഷ്ടിക്കുന്നുണ്ട്. ബാങ്ക്-നിഫ്റ്റിയെ സംബന്ധിച്ച് 38,860 നിലവാരം തകര്‍ന്നാല്‍ ഇപ്പോഴുള്ള കുതിപ്പിനെ ബാധിക്കാം.

1) ആക്സിസ് ബാങ്ക്
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക് (BSE: 532215, NSE : AXISBANK). മികച്ച മൂന്നാം പാദഫലമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ച 794.30 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അടുത്തിടെ തിരുത്തല്‍ നേരിട്ട 648-ലേക്ക് വീണ ശേഷം തിരികെ കയറുന്നത് 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണിലാണ്. ആര്‍എസ്ഐ സൂചകങ്ങളും പോസിറ്റീവാണ്. 2-3 ആഴ്ച കാലയളവിലേക്ക് 936 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ 18 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 760-ല്‍ ക്രമീകരിക്കണം. വ്യാഴാഴ്ച 794.30 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

2) മാരുതി സുസൂക്കി
രാജ്യത്തെ യാത്രവാഹന വിപണിയിലെ ഒന്നാമനാണ് മാരുതി സുസൂക്കി (BSE: 532500, NSE : MARUTI). ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവച്ചത്. ഒരു വര്‍ഷത്തോളം 6,400- 8,353 റേഞ്ചിനുള്ളില്‍ നീണ്ടുനിന്ന സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. പരമാവധി മൂന്ന് ആഴ്്ചക്കാലയളവിലേക്ക് 10,000 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ 17 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് ദിനാന്ത്യത്തിന്റെ അടിസ്ഥാനത്തില്‍ 8,200 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. വ്യാഴാഴ്ച 8,579 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

3) ബയോകോണ്‍
ഇന്ത്യയിലെ പ്രമുഖ ഫാര്‍മ കമ്പനിയാണ് ബയോകോണ്‍ (BSE:532523, NSE: BIOCON). കഴിഞ്ഞ 6 മാസമായുള്ള സ്ഥിരതയാര്ജിക്കലിന് ശേഷം ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. കൂടാതെ 50-ആഴ്ച എസ്എംഎ നിലവാരത്തിലെ പ്രതിരോധവും ഭേദിച്ചിട്ടുണ്ട്. ചാര്‍ട്ടില്‍ ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ തെളിഞ്ഞു. ആര്‍എസ്ഐയും ബ്രേക്ക് ഔട്ട് സ്ഥിരീകരിക്കുന്നു. 2-3 ആഴ്ചക്കാലയളവിലേക്ക് 460 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ 18 ശതമാനത്തോളം ലാഭം പ്രതീക്ഷിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 370 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. വ്യാഴാഴ്ച 390.25 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.