പെൻഷൻകാർക്ക് സന്തോഷ വാർത്ത! ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ എളുപ്പമാക്കി ഇപിഎഫ്ഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പെൻഷൻ സ്കീം 1995ന് (ഇപി‌എസ് 95) കീഴിലുള്ള എല്ലാ പെൻഷൻകാർക്കും ജീവൻ പ്രമാൺ പത്ര (ജെപിപി) അഥവാ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സമർപ്പിക്കുന്നതിനുള്ള നിരവധി ഓപ്ഷനുകൾ സർക്കാർ പ്രഖ്യാപിച്ചു. എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം പെൻഷൻകാർക്ക് സ്ഥിരമായി പെൻഷൻ ലഭിക്കുന്നതിന് ഓരോ വർഷവും ജീവൻ പ്രമാൺ പത്ര (ജെപിപി) അല്ലെങ്കിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സമർപ്പിക്കണം.

പുതിയ ഇളവുകൾ
 

പുതിയ ഇളവുകൾ

കൊവിഡ്-19 മഹാമാരിയ്ക്കിടെ നിലവിലെ സാഹചര്യത്തിൽ, എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇപി‌എഫ്‌ഒ) ഇപി‌എസ് പെൻ‌ഷൻകാർ‌ക്ക് അവരുടെ ഡി‌എൽ‌സി സമർപ്പിക്കാൻ ഒന്നിലധികം മാർഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ‌വീടിനടുത്തും വീട്ടിലെത്തിയും വരെ ഈ സൌകര്യങ്ങൾ പെൻഷൻകാർക്ക് ലഭിക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്നു മുതൽ, ഇത്തവണ പെൻഷൻ 1400 രൂപ വീതം

എവിടെ സമ‍‍ർപ്പിക്കാം?

എവിടെ സമ‍‍ർപ്പിക്കാം?

135 റീജിയണൽ ഓഫീസുകൾക്കും ഇപിഎഫ്ഒയുടെ 117 ജില്ലാ ഓഫീസുകൾക്കും പുറമേ, ഇപിഎസ് പെൻഷൻകാർക്ക് ബാങ്ക് ബ്രാഞ്ചിലും അടുത്തുള്ള പോസ്റ്റോഫീസുകളിലും ഡി‌എൽ‌സി സമർപ്പിക്കാം. 3.65 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളുടെ (സി‌എസ്‌സി) രാജ്യവ്യാപക ശൃംഖലയിലും ഡി‌എൽ‌സി സമർപ്പിക്കാം. ഇതുകൂടാതെ, ഉമാംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചും ഡി‌എൽ‌സി സമർപ്പിക്കാൻ കഴിയും.

അടൽ പെൻഷൻ യോജന: പിഴയില്ലാതെ നിക്ഷേപം നടത്താം സെപ്റ്റംബർ 30 വരെ

ഡോർ സ്റ്റെപ് സേവനം

ഡോർ സ്റ്റെപ് സേവനം

അടുത്തിടെ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) പെൻഷൻകാർക്കായി ഡോർ സ്റ്റെപ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സേവനം ആരംഭിച്ചു. ചെറിയ ഫീസ് അടച്ചുകൊണ്ട് ഇപി‌എസ് പെൻ‌ഷൻകാർ‌ക്ക് ഡോർ സ്റ്റെപ് ഡി‌എൽ‌സി സേവനം ലഭിക്കുന്നതിന് ഓൺ‌ലൈൻ‌ അഭ്യർ‌ത്ഥന സമർപ്പിക്കാം. ഇതിനെ തുടർന്ന് അടുത്തുള്ള പോസ്റ്റോഫീസിൽ നിന്നുള്ള ഒരു പോസ്റ്റ്മാൻ പെൻഷൻകാരെ സന്ദർശിച്ച് ഡി‌എൽ‌സി നടപടികൾ പൂർത്തിയാക്കും.

ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ നേടാം?

ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ നേടാം?

പോസ്റ്റലായോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ സർക്കാർ വെബ്‌സൈറ്റിലൂടെയോ പെൻഷൻകാർക്ക് ഡോർ സ്റ്റെപ് അഭ്യർത്ഥന ബുക്ക് ചെയ്യാം. പെൻഷൻകാരുടെ മൊബൈലിലേക്ക് അയച്ച പ്രമാൺ ഐഡി ഉപയോഗിച്ച് സർട്ടിഫിക്കറ്റ് തൽക്ഷണം ജനറേറ്റുചെയ്യും. ലൈഫ് സർട്ടിഫിക്കറ്റ് വിശദാംശങ്ങൾ പെൻഷൻ വകുപ്പിൽ അപ്‌ഡേറ്റും ചെയ്യും.

30 വർഷത്തെ സർക്കാർ ബോണ്ട് പെൻഷൻ പദ്ധതിയ്ക്ക് തുല്യമോ?

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ ജനറേഷന് ആവശ്യമായ രേഖകൾ ചുവടെ ചേ‍ക്കുന്നു. 70 രൂപ ഫീസ് ഈ സേവനത്തിന് ഈടാക്കും.

  • പെൻഷൻ ഐഡി
  • പെൻഷൻ പേയ്മെന്റ് ഓർഡർ
  • പെൻഷൻ വിതരണ വകുപ്പ്
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
  • മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും
  • ആധാർ നമ്പർ
വർഷത്തിൽ ഏത് സമയത്തും സമർപ്പിക്കാം

വർഷത്തിൽ ഏത് സമയത്തും സമർപ്പിക്കാം

പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ഇപി‌എസ് പെൻ‌ഷൻകാർ‌ക്ക് അവരുടെ സൗകര്യമനുസരിച്ച് വർഷത്തിൽ ഏത് സമയത്തും ഡി‌എൽ‌സി സമർപ്പിക്കാൻ‌ കഴിയും. ഡി‌എൽ‌സി സമർപ്പിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് ലൈഫ് സർട്ടിഫിക്കറ്റ് സാധുവായി തുടരും. 2020 ൽ പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഒ) പുറപ്പെടുവിച്ച പെൻഷൻകാർക്ക് ഒരു വർഷം പൂർത്തിയാകുന്നതുവരെ ജെപിപി അപ്‌ലോഡ് ചെയ്യേണ്ടതില്ല. നേരത്തെ, എല്ലാ ഇപി‌എസ് പെൻഷൻകാരും നവംബർ മാസത്തിൽ ഡി‌എൽ‌സി സമർപ്പിക്കേണ്ടിയിരുന്നു.

English summary

Good News For Pensioners, Submission Of Digital Life Certificate Made Easy | പെൻഷൻകാർക്ക് സന്തോഷ വാർത്ത! ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ എളുപ്പമാക്കി ഇപിഎഫ്ഒ

The Government has announced a number of options for all pensioners under the Employees' Pension Scheme 1995 (EPS 95) to submit a Life Certificate (JPP) or Digital Life Certificate (DLC). Read in malayalam.
Story first published: Tuesday, November 17, 2020, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X