ഫ്ലാറ്റ് ഇനി ധൈര്യമായി വാങ്ങാം, സർക്കാരിന്റെ വെബ്സൈറ്റ് റെഡി, അനുയോജ്യമായ വീടുകൾ കണ്ടെത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഫ്ലാറ്റ്, അല്ലെങ്കിൽ വീട് കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കി മാറ്റുന്നത് സർക്കാർ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് ഹൌസിംഗ് പോർട്ടലാണ് HousingForAll.com. നരേന്ദ്ര മോദി സർക്കാരിന്റെ 'എല്ലാവർക്കും ഭവനം', 'ഡിജിറ്റൽ ഇന്ത്യ' സംരംഭങ്ങൾക്ക് ഉത്തേജനം പകരുന്ന പുതിയ പദ്ധതിയാണിത്.

 

ഉദ്ഘാടനം

ഉദ്ഘാടനം

റിയൽ എസ്റ്റേറ്റ് ഡവലപ്പർ ബോഡി നാഷണൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് കൗൺസിലിന്റെ (നാരെഡ്കോ) പോർട്ടൽ ഭവന, നഗരകാര്യ സെക്രട്ടറി ദുർഗ ശങ്കർ മിശ്രയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ റിയൽ എസ്റ്റേറ്റിന്റെ ആമസോൺ ആയി മാറാൻ ഈ പോർട്ടലിന് കഴിയട്ടെയെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.

ഫ്‌ളാറ്റ് അറ്റകുറ്റപ്പണി; മാസം 7,500 രൂപയിലധികമെങ്കില്‍ 18 ശതമാനം ജിഎസ്ടി

വില വിവരങ്ങൾ

വില വിവരങ്ങൾ

ഈ പോർട്ടലിലൂടെ, മികച്ച വിലനിർണ്ണയം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്കാകും വീട് വാങ്ങുന്നവർക്ക് ഏറ്റവും കുറഞ്ഞ വിലയിലുള്ള ഫ്ലാറ്റുകൾ വരെ നിർമ്മാതാക്കൾ ലഭ്യമാക്കും. നിങ്ങൾക്ക് നിർമ്മാതാവിന്റെ സമ്പൂർണ്ണ വിവരങ്ങളും പോർട്ടൽ വഴി കാണാൻ കഴിയും, തുടർന്ന് നിങ്ങൾക്ക് വീട് HousingForAll.com നേരിട്ട് ബുക്ക് ചെയ്യാം.

ബാം​ഗ്ലൂരിൽ ഇനി ഫ്ലാറ്റ് നോക്കേണ്ട; അടുത്ത അഞ്ച് വർഷത്തേയ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് നിരോധനം

ആദ്യ ഒരു മാസം

ആദ്യ ഒരു മാസം

തുടക്കത്തിൽ, ഒരു മാസത്തേക്ക്, റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്ക് അവരുടെ പ്രോജക്റ്റുകൾ രജിസ്റ്റർ ചെയ്യുന്നതിന് മാത്രമേ പോർട്ടൽ തുറക്കൂ.

അതായത് ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെ. ഫെബ്രുവരി 14 മുതൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പോർട്ടൽ തുറക്കും. തുറന്ന ശേഷം, ആദ്യത്തെ 15 ദിവസത്തേക്ക് വീട് വാങ്ങാൻ താത്പര്യമുള്ളവർക്ക് ഓഫറുകൾ കാണാനും അവരുടെ വീടുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യാനും കഴിയും. മാർച്ച് 1 മുതൽ 2020 മാർച്ച് 31 വരെ, ഇഷ്ടമുള്ള വീട് വാങ്ങാൻ ആരംഭിക്കാം.

അഡ്വാൻസ്

അഡ്വാൻസ്

വാങ്ങുന്നവർക്ക് പോർട്ടലിൽ നിന്ന് ഒരു വീട് ബുക്ക് ചെയ്യാൻ 25,000 രൂപ നൽകണം. പിന്നീട് ഈ വീട് വാങ്ങേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ പ്രാരംഭ നിക്ഷേപം പൂർണ്ണമായും സുരക്ഷിതമായും തിരികെ ലഭിക്കും. പണം തിരികെ ലഭിക്കുന്നതിനുള്ള ഗ്യാരണ്ടി പോർട്ടൽ വാഗാദാനം ചെയ്യുന്നുണ്ട്.

ഫ്ലാറ്റ് ബുക്ക് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം

റെറ രജിസ്ട്രേഷൻ

റെറ രജിസ്ട്രേഷൻ

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഏതെങ്കിലും യൂണിറ്റുകൾ ഇതിനകം വിറ്റുപോയാൽ ഉപഭോക്താക്കളെ ഉടൻ അറിയിക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വെബ്സൈറ്റിൽ പൂർത്തിയാക്കിയ റെറയിൽ രജിസ്റ്റർ ചെയ്ത ഭവന പദ്ധതികളെ മാത്രമേ പ്ലാറ്റ്ഫോമിൽ പട്ടികപ്പെടുത്തുകയുള്ളൂ. CREDAI-MCHI, CII, FICCI, ASSOCHAM, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI), ഇന്ത്യൻ മർച്ചന്റ് ചേമ്പേഴ്‌സ് (IMC) എന്നിവയും ഈ സംരംഭത്തിൽ പങ്കാളികളാണ്.

English summary

ഫ്ലാറ്റ് ഇനി ധൈര്യമായി വാങ്ങാം, സർക്കാരിന്റെ വെബ്സൈറ്റ് റെഡി, അനുയോജ്യമായ വീടുകൾ കണ്ടെത്താം

The government has launched a new website. HousingForAll.com is the first e-commerce housing portal in India. Read in malayalam.
Story first published: Saturday, January 18, 2020, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X