കാര്‍ഡ് കയ്യില്‍ കരുതുവാന്‍ എപ്പോഴും മറക്കാറുണ്ടോ? ഈ ബാങ്കില്‍ നിന്നും കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎമ്മിന്റെ വാതില്‍ക്കല്‍ എത്തി പേഴ്‌സ് നോക്കുമ്പോള്‍ ആയിരിക്കും കാര്‍ഡ് എടുക്കാന്‍ മറന്നുവെന്ന് ഓര്‍ക്കുന്നത്. അല്ലെങ്കില്‍ ചിലപ്പോള്‍ പച്ചക്കറികളോ മറ്റെന്തെങ്കിലും വസ്തുക്കളോ വാങ്ങിച്ചു ബില്ലു കൊടുക്കാന്‍ നേരത്താകും കൈയ്യിലെ തുക തികയില്ലെന്ന് മനസ്സിലാകുന്നത്. ഉടനെ അടുത്തുള്ള എടിഎം തിരയും. ഇത്തരം സാഹചര്യങ്ങള്‍ ഒരിക്കലെങ്കിലും ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്തവര്‍ ചരുക്കമായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും അതുണ്ടാക്കുന്ന അസൗകര്യങ്ങളാല്‍ നമ്മെ ദേഷ്യം പിടിപ്പിക്കുകയാണ് പതിവ്.

 
കാര്‍ഡ് കയ്യില്‍ കരുതുവാന്‍ എപ്പോഴും മറക്കാറുണ്ടോ? ഈ ബാങ്കില്‍ നിന്നും കാര്‍ഡ് ഇല്ലാതെയും പണം പിന്‍വ

എന്നാല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് കൈയ്യില്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കിലോ? നിങ്ങളുടെ കാര്‍ഡ് സ്വെയ്പ് ചെയ്യുകയോ, ഇന്‍സേര്‍ട്ട് ചെയ്യുകയോ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞാലോ? അതും എടിഎമ്മുകളില്‍ നിന്ന് തന്നെ. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡ്‌ലെസ് ക്യാഷ് വിത്ത്‌ഡ്രോവല്‍ സംവിധാനത്തിലൂടെ അത് സാധ്യമാണ്. കാര്‍ഡ് കൈയ്യില്‍ ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണമെടുക്കാമെന്ന്.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

ഉപയോക്താക്കള്‍ക്കായിട്ടുള്ള തങ്ങളുടെ പുതിയ സംവിധാനത്തെപ്പറ്റി എച്ച്ഡിഎഫ്‌സി ബാങ്ക് ട്വിറ്റര്‍ ഹാന്‍ഡില്‍ സന്ദേശം പങ്കുവച്ചിട്ടുണ്ട്. നിങ്ങളുടെ എടിഎം കാര്‍ഡ് മറന്നോ? പരിഭ്രമിക്കേണ്ട. മുഴുവന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മുകളില്‍ നിന്നും 24x7 സമയവും കാര്‍ഡ്‌ലൈസ്സ് പണം പിന്‍വലിക്കുകള്‍ ഉപയോക്കാക്കള്‍ക്ക് നടത്തുവാന്‍ സാധിക്കും. - എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

ഒരു ഇടപാടില്‍ ഏറ്റവും ചുരുങ്ങിയത് 100 രൂപയാണ് കാര്‍ഡ്‌ലെസ് രീതിയില്‍ പിന്‍വലിക്കുവാന്‍ സാധിക്കുക. ഒരു ദിവസം പരമാവധി 10,000 രൂപയും പിന്‍വലിക്കാം. അല്ലെങ്കില്‍ ഒരു മാസത്തെ പിന്‍വലിക്കല്‍ പരധി 25,000 രൂപ വരെയുമാകാം. ഇനി എങ്ങനെയാണ് കാര്‍ഡ് ലെസ് പണം പിന്‍വലിക്കല്‍ നടത്തുക എന്ന് നമുക്ക് നോക്കാം.

 • ബെനഫിഷ്യറിയെ ആഡ് ചെയ്യുക
 • ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ബെനഫിഷ്യറി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ബെനഫിഷ്യറിയെ രജിസ്റ്റര്‍ ചെയ്യാം. ഒരു ബെനഫിഷ്യറിയെ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.
 • നെറ്റ് ബാങ്കിംഗില്‍ ലോഗ് ഇന്‍ ചെയ്യുക
 • ഫണ്ട് ട്രാന്‍സ്ഫര്‍ ടാബ് തെരഞ്ഞെടുക്കുക. റിക്വസ്റ്റ് - ആഡ് എ ബെനഫിഷ്യറി - കാര്‍ഡ്‌ലെസ് പണം പിന്‍വലിക്കല്‍
 • ബെനഫിഷ്യറി വിവരങ്ങള്‍ നല്കി ആഡ് ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യുക.
 • മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക. ഫോണില്‍ ലഭിച്ചിരിക്കുന്ന ഒടിപി നമ്പര്‍ നല്‍കാം.
 • നെറ്റ് ബാങ്കിംഗില്‍ ലോഗ് ഇന്‍ ചെയ്യാം
 • ഫണ്ട് ട്രാന്‍സ്ഫര്‍ - കാര്‍ഡ്‌ലെസ് ക്യാഷ് വിത്ത്‌ഡ്രോവല്‍ തെരഞ്ഞെടുക്കുക
 • ഡെബിറ്റ് ബാങ്ക് അക്കൗണ്ട്
 • രജിസ്റ്റര്‍ ചെയ്ത് വച്ചിരിക്കുന്ന ബെനഫിഷ്യറികളില്‍ നിന്നും ബെനഫിഷ്യറിയെ തെരഞ്ഞെടുക്കുക.
 • ബെനഫിഷ്യറി വിവരങ്ങള്‍ പരിശോധിക്കുക
 • തുക നല്‍കിയതിന് ശേഷം കണ്‍ടിന്യൂ ക്ലി്ക്ക് ചെയ്ത് കണ്‍ഫേം ചെയ്യുക
 • ഫോണില്‍ വന്നിരിക്കുന്ന ഒടിപി നല്‍കുക
 • പിന്‍വലിക്കുന്ന തുക, 9 അക്ക ഓര്‍ഡര്‍ ഐഡി ഒടിപി എന്നിവ അടങ്ങിയ എസ്എംഎസ് സന്ദേശം ബെനഫിഷ്യറിയ്ക്ക് ലഭിക്കും.
 • എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിലെത്തി കാര്‍ഡ് ലെസ് ക്യാഷ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
 • ഭാഷ തെരഞ്ഞെടുക്കുക
 • ഒടിപി, മൊബൈല്‍ നമ്പര്‍ 9 അക്ക ഓര്‍ഡര്‍ ഐഡി, തുക എന്നിവ നല്‍കാം.

വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എടിഎമ്മില്‍ നിന്നും പ്രസ്തുത തുക ലഭിക്കും.

Read more about: hdfc bank
English summary

HDFC Bank's cardless cash withdrawal facility; how to us this service? step by step guide | കാര്‍ഡ് കയ്യില്‍ കരുതുവാന്‍ എപ്പോഴും മറക്കാറുണ്ടോ? ഈ ബാങ്കില്‍ നിന്നും കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം

HDFC Bank's cardless cash withdrawal facility; how to us this service? step by step guide
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X