മൂന്നാം പാദത്തില്‍ മികച്ച ബിസിനസ്; ഈ 6 കമ്പനികളെ ഫലം പ്രഖ്യാപിക്കും മുമ്പെ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ സാമ്പത്തിക ഫലം കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം വന്‍കിട ഐടി കമ്പിനകളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവര്‍ മികച്ച സാമ്പത്തിക ഫലങ്ങളാണ് പുറത്തുവിട്ടത്. വിപണിയും മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പ്രതീക്ഷിക്കുന്നതു കൊണ്ട് ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഇതിനിടെ, ഡിസംബര്‍ പാദത്തില്‍ മികച്ച ബിസിനസ് നേടിയതും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികച്ച പാദഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുമുള്ള 6 കമ്പനികളെ കുറിച്ചുള്ള റിസര്‍ച്ച് റിപ്പോര്‍ട്ട് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തുവിട്ടു.

 

എംസിഎക്‌സ്

എംസിഎക്‌സ്

ഓഹരികളെ പോലെ വിവിധ ചരക്കുകളും ഉത്പന്നങ്ങളും ലോഹങ്ങളുമൊക്കെ അവധി വ്യാപാരം നടത്തുന്നതിന് സഹായമൊരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വേദിയാണ് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് അഥവാ എംസിഎക്‌സ് (BSE: 534091, NSE : MCX). 2003-ല്‍ തുടക്കമിട്ട സ്ഥാപനം കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തനം. മെറ്റല്‍, ബുള്ള്യന്‍, കാര്‍ഷികോത്പന്നങ്ങള്‍, ഊര്‍ജം എന്നീ വിഭാഗങ്ങളിലാണ് വ്യാപാരം അനുവദിച്ചിരിക്കുന്നത്. സീസണലായി വ്യാപാരം കുറവുള്ള സമയമാണെങ്കിലും ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകള്‍ക്കൊപ്പം ഓപ്ഷന്‍ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം ഡിസംബര്‍ പാദത്തില്‍ കമ്പനിക്ക് സഹായകമാകും. വരുമാനത്തില്‍ 4 ശതമാനം പാദാനുപാദ വളര്‍ച്ച രേഖപ്പെടുത്താം. ലാഭത്തിന്റെ മാര്‍ജിന്‍ 41.1 ശതമാനമായി മെച്ചപ്പെടുത്തും. ബുധനാഴ്ച 1,582 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

ടീംലീസ് സര്‍വീസസ്

ടീംലീസ് സര്‍വീസസ്

വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് ടീംലീസ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (BSE: 539658, NSE : TEAMLEASE). 2002 മുതല്‍ ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് സഹിതം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നല്‍കുന്നു. പാദാനുപാദ വരുമാന വളര്‍ച്ച 7.6 ശതമാനമാകും. പ്രവര്‍ത്തന ലാഭം 2.3 ശതമാനവും വര്‍ധിക്കും. കൂട്ുതല്‍ പ്രവര്‍ത്തനക്ഷമതയും ചെലവു ചുരുക്കിയതുമാണ് കാരണം. സിഎജിആര്‍ 40 ശതമാനമായിരിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു. നിലവില്‍ 4,127രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ബുധനാഴ്ച 4,127 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

Also Read: ഉറക്കം വിട്ടുണരുന്ന ഭീമന്‍; ഈ ലാര്‍ജ് കാപ് സ്റ്റോക്കില്‍ നേടാം 50% ലാഭം; വാങ്ങുന്നോ?

ബിഎസ്ഇ

ബിഎസ്ഇ

ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആണ് ബോംബെ സ്‌റ്റോക്ക് എസ്‌ക്‌ചേഞ്ച് (NSE : BSE). ലിസ്റ്റു ചെയ്തിരിക്കുന്നത് 5400-ലേറെ കമ്പനികളാണ്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ലോകത്ത് ഒന്നാമതും വ്യാപാരത്തില്‍ ആദ്യ 10 സ്ഥാനങ്ങള്‍ക്കുള്ളിലുമാണ്. നിലവിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ 2.75 ലക്ഷം കോടി യുഎസ് ഡോളറാണ്. അതേസമയം, ഡെറിവേറ്റീവ് വിഭാഗത്തില്‍ പുരോഗതി ഇല്ലെങ്കിലും ഇക്വിറ്റി വിഭാഗത്തിലെ വ്യപാരത്തില്‍ മികച്ച നേട്ടമുണ്ട്. ഇതോടെ പാദാനുപാദത്തില്‍ 3.3 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 34.2 ശതമാനമായി ഉയരുമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വിലയിരുത്തുന്നു. ബുധനാഴ്ച 1,946.15 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

സിഡിഎസ്എല്‍

സിഡിഎസ്എല്‍

ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് സിഡിഎസ്എല്‍ (NSE : CDSL). സെബിയുടെ (SEBI) ഉപവിഭാഗമായി കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 1999-ല്‍ ബിഎസ്ഇ പ്രൊമോട്ടറായാണ് ആരംഭിച്ചതെങ്കിലും പിന്നീട് മുന്‍നിര ബാങ്കുകള്‍ പങ്കാളിത്തം നേടുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഒട്ടേറെ പേരാണ് പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് ഓഹരി വ്യാപാരം തുടങ്ങിയത്. ഇത് കമ്പനിയുടെ ബിസിനസില്‍ മികച്ച വളര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. ഡിസംബര്‍ പാദത്തില്‍ വിപണി വിഹിതം 68.2 ശതമാനമായി വര്‍ധിപ്പിച്ചു. ആകെ അക്കൗണ്ടുകള്‍ 5.3 കോടിയായി ഉയര്‍ന്നു. ഇതിനോടൊപ്പം ഐപിഒ വര്‍ധിച്ചതിനാലും പാദാനുപാദത്തില്‍ 7.5 ശതമാനം വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ലാഭത്തിന്റെ മാര്‍ജിന്‍ 69.3 ശതമാനമായി ഉയരുമെന്നും വിലയിരുത്തുന്നു. ബുധനാഴ്ച 1,538 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

Also Read: കിറ്റെക്‌സ് ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറ്റൊരു മലയാളി കമ്പനി താഴേക്ക്; എന്തു ചെയ്യണം?

ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്

ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്

ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട സേവനം നല്‍കുന്ന പ്രമുഖ കമ്പനിയാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ് (BSE: 542726, NSE: INDIAMART). ഉത്പന്ന നിര്‍മാതാക്കളെ നേരിട്ട് വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ബന്ധിപ്പിച്ചു കൊടുക്കുന്നതിന് സഹായിക്കുന്നു. സമ്പദ് വ്യവസ്ഥ കരകയറാന്‍ തുടങ്ങിയതോടെ കമ്പിനയുടെ ബിസിനസിലും ഉണര്‍വുണ്ട്. ഡിസംബര്‍ പാദത്തില്‍ 5000-ഓളം പുതിയ ഉപഭോക്താക്കളം നേടാന്‍ സാധിച്ചിട്ടുണ്ട്. 5 ശതമാനത്തോളം വരുമാനത്തില്‍ വര്‍ധന കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. പ്രതിയോഹരി വരുമാനം 18 രൂപയും സിഎജിആര്‍ 15 ശതമാനമാകുമെന്നും വിലയിരുത്തുന്നു. ബുധനാഴ്ച 6,850 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

തന്‌ലാ സൊലൂഷന്‍സ്

തന്‌ലാ സൊലൂഷന്‍സ്

ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഐടി അധിഷ്ടിത സേവനമൊരുക്കുകയാണ് ഹൈദരാബാദ് സ്ഥാനമായ തന്‌ലാ സൊലൂഷന്‍സ് (BSE: 532790, NSE: TANLA). വയര്‍ലെസ് ടെലിഫോണ്‍ മേഖലയ്ക്കു വേണ്ട വിവിധ ഉത്പന്നങ്ങളുടെ വികസനവും പ്രതിഷ്ഠാപനവുമാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം. ഡിസംബര്‍ പാദത്തില്‍ കമ്പനിക്ക് മികച്ച കരാറുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ഈ രംഗത്ത് സീസണലായും ബിസിനസ് കൂടുതലുള്ള കാലയളവാണിത്. ഒടിപി അനുബന്ധ സേവനങ്ങളിലെ കുതിച്ചുച്ചാട്ടവും വരുമാനത്തില്‍ 9 ശതമാനം വര്‍ധനയുണ്ടാക്കുമെന്ന് വിലയിരുത്തുന്നു. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 21.1 ശതമാനമായി തുടരും. ബുധനാഴ്ച 1,873.95 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

HDFC Suggests To Buy BSE CDSL Indiamart Teamlease MCX Tanla Ahead of Q3 Results

HDFC Suggests To Buy 6 Stocks BSE CDSL Indiamart INtermesh Teamlease Services MCX Tanla Ahead of Q3 Results
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X